Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘സിംഫണി’യിൽ...

‘സിംഫണി’യിൽ കാ​ഴ്​ചക്കൂട്ടായി ചിത്രജാലകം; കലാവിരുന്ന്​

text_fields
bookmark_border
‘സിംഫണി’യിൽ കാ​ഴ്​ചക്കൂട്ടായി ചിത്രജാലകം; കലാവിരുന്ന്​
cancel

കൊച്ചി: ഒരു നാടി​​​െൻറ ചരിത്രവും സംസ്​കാരവും മഹാപ്രവാഹമായി മാറിയ പെരിയാറി​​​െൻറ പെരുമകൾ തൊട്ടുണർത്തി ‘മാധ്യമം’ സംഘടിപ്പിക്കുന്ന ‘സിംഫണി: പെരിയാറി​​​െൻറ പെരുമ്പറ’ക്ക്​ അരങ്ങുണരുന്നു. ഭാഷയുടെയും ദേശത്തി​​​െൻറയും അതിർത്തികൾ കടന്ന്​ എത്തിയവർക്ക്​ ആതിഥ്യമരുളി നാനാത്വത്തി​ലെ ഏകത്വം വിളംബരം ചെയ്​ത പെരുമ്പാവൂർ സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ സംഗീത സാംസ്​കാരിക മഹോത്സവമാകും ‘സിംഫണി’. പെരിയാറി​​​െൻറ പൈതൃകവും സൗന്ദര്യവും സമ്മേളിക്കുന്ന പ്രദർശനങ്ങളും പ്രമുഖ പിന്നണി ഗായകർ നേതൃത്വം നൽകുന്ന സംഗീതവിരുന്നും കേരളത്തി​​​െൻറ യശസ്സുയർത്തിയവർക്ക്​ ആദരവും  അരങ്ങി​ൽ വിസ്​മയം തീർക്കുന്ന അക്രോബാറ്റിക്​  പ്രകടനങ്ങളും ‘സിംഫണി’യെ സമ്പന്നമാക്കും.
 
ഇൗ മാസം 29ന്​ പെരുമ്പാവൂർ ആശ്രമം സ്​കൂൾ ഗ്രൗണ്ടിലാണ്​ പരിപാടി. രാവിലെ ഒമ്പതിന്​ വിദ്യാർഥികളുടെ ചിത്രരചന മത്സരത്തോടെയാണ്​ തുടക്കം. 10 മുതൽ പെരിയാർ തീരത്തുനിന്ന്​ കണ്ടെടുത്ത ചരിത്രശേഷിപ്പുകളുടെയും പ്രമുഖ ഫോ​േട്ടാഗ്രാഫർമാർ പകർത്തിയ പെരിയാർ ചിത്രങ്ങളുടെയും പ്രദർശനം.  മാധ്യമ ചരിത്രത്തിലെ നാഴികക്കല്ലുകൾ വിളിച്ചോതുന്ന പ്രത്യേക പവി​ലിയനും ഉണ്ടാകും. 

വൈകീട്ട്​ അഞ്ചിന്​ സ്വാഗത സംഗീത ശിൽപത്തോടെ അഞ്ച്​​ മണിക്കൂർ നീളുന്ന ‘സിംഫണി’ക്ക്​ തിരശ്ശീല ഉയരും. കസ്​തൂരിമണമുള്ള പാട്ടുകളിലൂടെ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ്​ നേടിയ എം.കെ. അർജുനൻ മാസ്​റ്റർ, മുൻ ​അഡീഷനൽ ചീഫ്​ സെക്രട്ടറിയും എഴുത്തുകാരനുമായ ഡോ. ഡി. ബാബു പോൾ, പെരുമ്പാവൂരി​​​െൻറ സ്വന്തം സംഗീതജ്ഞരായ പെരുമ്പാവൂർ ജി. രവീന്ദ്രനാഥ്​, ശങ്കരൻ നമ്പൂതിരി, സന്തോഷ്​ ട്രോഫി ടീം പ്രതിനിധികൾ എന്നിവരെ ആദരിക്കും. 

തുടർന്ന്​, മലയാളത്തിലെയും തമിഴിലെയും ഹിന്ദിയിലെയും മധുരഗാനങ്ങളും മാപ്പിളപ്പാട്ടുകളുടെ ഇമ്പമാർന്ന ശീലുകളുമായി പിന്നണി ഗായകരായ എം.ജി. ശ്രീകുമാർ, സിതാര കൃഷ്​ണകുമാർ, രഹ്​ന, രാഹുൽ, റഹ്​മാൻ, ക്രിസ്​റ്റകല, അസ്​ലം എന്നിവർ അരങ്ങിലെത്തും. പെരിയാറി​​​െൻറ ഗൃഹാതുരത്വമുണർത്തുന്ന ഗാനങ്ങളും പുനർജനിക്കും. നാടൻപാട്ടി​​​െൻറ ഇൗണങ്ങളുമായി മണി ‘നാട്ടുപൊലിമ’യും അനുകരണകലയുടെ വേറിട്ട മുഖവുമായി പ്രശാന്തും ഇവർക്കൊപ്പമുണ്ടാകും. അക്രോബാറ്റിക്​ ടീമി​​​െൻറ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനവും സംഗീതത്തി​​​െൻറ പശ്ചാത്തലത്തിൽ മണൽ ചിത്രങ്ങൾ ഒരുക്കുന്ന ‘സാൻഡ്​​ ആർട്ടും’ സിംഫണിക്ക്​​ അകമ്പടിയേകും.  പ്രവേശനം സൗജന്യ പാസ്​മൂലം. 

ഫോ​േട്ടാ മത്സരം: എൻട്രി 25 വരെ

കൊച്ചി: ‘സിംഫണി: പെരിയാറി​​​െൻറ പെരുമ്പറ’ പരിപാടിയുടെ ഭാഗമായി വിദ്യാർഥികൾക്ക്​ സംഘടിപ്പിക്കുന്ന ചിത്രരചന മത്സരത്തിന്​ രജിസ്​ട്രേഷൻ പുരോഗമിക്കുന്നു. ഇൗ മാസം 29ന്​ രാവിലെ ഒമ്പതിന്​ പെരുമ്പാവൂർ ആശ്രമം സ്​കൂൾ ഒാഡിറ്റോറിയത്തിലാണ്​ മത്സരം.

അഞ്ചുമുതൽ പത്ത്​ വയസ്സുവരെ, 11 മുതൽ 15 വയസ്സുവരെ എന്നിങ്ങനെ രണ്ട്​ വിഭാഗങ്ങളിലായുള്ള മത്സരത്തിൽ പ​​​െങ്കടുക്കാൻ 89215 77982 എന്ന വാട്​സ്​ആപ്പ്​​ നമ്പറിൽ പേര്​, വിലാസം, പഠിക്കുന്ന സ്​കൂളും ക്ലാസും, ഫോൺ നമ്പർ എന്നിവ സഹിതം  24 വരെ രജിസ്​റ്റർ ചെയ്യാം.

 പൊതുജനങ്ങൾക്ക്​ ‘പെരിയാർ കാഴ്​ച’  വിഷയത്തിൽ സംഘടിപ്പിക്കുന്ന ഫോ​േട്ടാഗ്രാഫി മത്സരത്തിന്​​  25 വരെ symphony18@madhyamam.in എന്ന ഇ^മെയിൽ വിലാസത്തിൽ ചിത്രങ്ങൾ അയക്കാം. 

Show Full Article
TAGS:madhyamam symphony periyar kerala news malayalam news 
Next Story