സാമൂഹിക വിദ്യാഭ്യാസ രംഗത്ത് ‘മാധ്യമ’ത്തിെൻറ പങ്ക് മാതൃകപരം –പ്രഫ.കെ.വി. തോമസ്
text_fieldsകൊച്ചി: സാമൂഹിക മാധ്യമരംഗത്ത് എന്നപോലെ സാമൂഹിക വിദ്യാഭ്യാസ രംഗത്തും ‘മാധ്യമ’ത് തിെൻറ പങ്ക് മാതൃകപരമാണെന്ന് പ്രഫ. കെ.വി. തോമസ് എം.പി. മാധ്യമം റിക്രിയേഷൻ ക്ലബ് മാനേജ്മെൻറുമായി സഹകരിച്ച് ജീവനക്കാരുടെ മക്കൾക്ക് നൽകുന്ന വിദ്യാഭ്യാസ സ്കോളർഷിപ് വിതരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അവാർഡുകളും സ്കോളർഷിപ്പുകളും വിദ്യാർഥികളെ സംബന്ധിച്ച് ആദ്യ ചവിട്ടുപടിയാണെന്നും ഇത്തരം പ്രോത്സാഹനങ്ങൾ കൂടുതൽ ഉന്നതിയിലെത്താൻ പ്രേരകമാകണമെന്നും സ്കോളർഷിപ്പുകൾ വിതരണം ചെയ്ത് കെ.എം.ആർ.എൽ മാനേജിങ് ഡയറക്ടർ എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു. അഖിൽ ആൻറണി സെബാസ്റ്റ്യൻ, നീൽ എ.എസ്, സന ഫാത്തിമ, റാനിയ കെ.ആർ, ഫാത്തിമ ഹെന്ന (എസ്.എസ്.എൽ.സി --സ്റ്റേറ്റ്), കെ.എൻ. മെഹ്റിൻ (എസ്.എസ്.എൽ.സി -സി.ബി.എസ്.ഇ), പി. അനാമിക, സഫീദ എസ്. മുഹമ്മദ് (പ്ലസ് ടു --സ്റ്റേറ്റ്), ഫൗസാൻ അഹമ്മദ് (പ്ലസ് ടു --സി.ബി.എസ്.ഇ), അഷിത ബാബു, ആസിഫ് ബാബു, ഫാത്തിമത്തുൽ ഫസ്ന ബി.കെ (പ്രഫഷനൽ ബിരുദം) എന്നിവർ സ്കോളർഷിപ് ഏറ്റുവാങ്ങി. ദേശീയ നൃേത്താത്സവത്തിൽ ചൈൽഡ് ആർട്ടിസ്റ്റ് അവാർഡ് നേടിയ നിളനാഥിനും ക്വിസ് മത്സരത്തിൽ സമ്മാനാർഹനായ കെ.എ. നജീബിനും ഉപഹാരങ്ങൾ നൽകി. ശംസാദ് ബീഗം, ശൈഖ് അലി എൻഡോവ്മെൻറുകൾ എ.എസ്. നീലിന് എസ്.എം. സുബ്ഹാൻ അലി വിതരണം ചെയ്തു.
‘മാധ്യമം’ പബ്ലിഷർ ടി.കെ. ഫാറൂഖ്, ജനറൽ മാനേജർ (അഡ്മിൻ) കളത്തിൽ ഫാറൂഖ്, ജേണലിസ്റ്റ് യൂനിയൻ പ്രസിഡൻറ് കെ.പി. റെജി, എംപ്ലോയീസ് യൂനിയൻ പ്രസിഡൻറ് ടി.എം. അബ്ദുൽ ഹമീദ്, റിക്രിയേഷൻ ക്ലബ് സെൻട്രൽ കമ്മിറ്റി നിയുക്ത പ്രസിഡൻറ് എൻ. രാജേഷ് എന്നിവർ ആശംസ നേർന്നു. ഫാത്തിമ ഹെന്ന, സന ഫാത്തിമ എന്നിവർ ഗാനം ആലപിച്ചു.
പ്രസിഡൻറ് ബി.കെ. ഫസൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം. കുഞ്ഞാപ്പ സ്വാഗതവും നിയുക്ത ജനറൽ സെക്രട്ടറി എൻ. രാജീവ് നന്ദിയും പറഞ്ഞു.
