‘മാധ്യമം’ മാവേലിക്കര ലേഖകൻ പി.യു. റഷീദ് നിര്യാതനായി
text_fieldsമാന്നാർ: ‘മാധ്യമം’ ദിനപത്രത്തിെൻറ പ്രാരംഭകാലം മുതൽ മാവേലിക്കര ലേഖകനായി പ്രവർത്തിച്ചുവന്ന മാന്നാർ കുരട്ടിശ്ശേരി പാലക്കീഴിൽ വീട്ടിൽ പി.യു. റഷീദ് (63) നിര്യാതനായി. കവി, ബാലസാഹിത്യകാരൻ തുടങ്ങിയ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച റഷീദ് ചരിത്രകാരൻ കൂടിയായിരുന്നു.
മാവേലിക്കര മീഡിയ സെൻറർ പ്രസിഡൻറ്, സാഹിത്യ പ്രവർത്തക സഹകരണ സംഘം അംഗം, മാവേലിക്കര എ.ആർ സ്മാരക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരള ഭൂഷണം, കേരളകൗമുദി, ഈനാട് ദിനപത്രങ്ങളിൽ ലേഖകനായി പ്രവർത്തിച്ചിട്ടുണ്ട്. മധ്യതിരുവിതാംകൂറിൽ ആദ്യമായി ശാസ്ത്രിജി ബാലജനസഖ്യം രൂപവത്കരിച്ച് പ്രസിഡൻറ്, സെക്രട്ടറി തുടങ്ങിയ നിലകളിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. അഖിലകേരള ബാലജനസഖ്യത്തിെൻറ ആദ്യകാല ചെങ്ങന്നൂർ താലൂക്ക് പ്രസിഡൻറായിരുന്നു.
ഭാര്യ: പത്തനംതിട്ട മല്ലപ്പള്ളി തൊണ്ടിയാർ വയലിൽ കുടുംബാംഗമായ സെയ്ദാബീവി. മകൾ: ഷിഫാന (ഗവേഷണ വിദ്യാർഥി, കേരള സർവകലാശാല). മരുമകൻ: എൻ. അനസ് (അസി. പ്രഫസർ, എം.എസ്.എം കോളജ്, കായംകുളം). ഖബറടക്കം ഞായറാഴ്ച രാവിലെ 11ന് മാന്നാർ ടൗൺ പുത്തൻപള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
