ഡോ. ആർ. സുനിൽ അവാർഡ് ഏറ്റുവാങ്ങി
text_fieldsപട്ടികജാതി-പട്ടികവർഗക്ഷേമ പ്രവർത്തനങ്ങൾ സംബന്ധിച്ച മികച്ച റിപ്പോർട്ടിനുള്ള ഡോ. ബി.ആർ. അംബേദ്കർ മാധ്യമ
അവാർഡിലെ പ്രത്യേക പരാമർശത്തിനുള്ള പുരസ്കാരം മന്ത്രി കെ. രാധാകൃഷ്ണൻ മാധ്യമം സ്റ്റാഫ് റിപ്പോർട്ടർ ഡോ. ആർ. സുനിലിന് സമ്മാനിക്കുന്നു
തൃശൂർ: പട്ടികജാതി-പട്ടികവർഗക്ഷേമ പ്രവർത്തനങ്ങൾ സംബന്ധിച്ച മികച്ച റിപ്പോർട്ടിനുള്ള ഡോ. ബി.ആർ. അംബേദ്കർ മാധ്യമ അവാർഡിലെ പ്രത്യേക പരാമർശത്തിനുള്ള അവാർഡ് മന്ത്രി കെ. രാധാകൃഷ്ണനിൽനിന്ന് മാധ്യമം കൊച്ചി ബ്യൂറോ സ്റ്റാഫ് റിപ്പോർട്ടർ ഡോ. ആർ. സുനിൽ ഏറ്റുവാങ്ങി.
മാധ്യമം വാരികയിൽ പ്രസിദ്ധീകരിച്ച 'അട്ടപ്പാടിയിലെ 2730 ഏക്കർ ആദിവാസി ഭൂമി കൈമാറാൻ സർക്കാറിന് അധികാരമുണ്ടോ?' എന്ന ലേഖനമാണ് അവാർഡിന് അർഹമായത്.
മാധ്യമപ്രവർത്തകരായ വി.പി. നിസാര്‍, വി.എ. ഗിരീഷ്, സുബിത സുകുമാരൻ എന്നിവരും അവാർഡ് സ്വീകരിച്ചു. ചടങ്ങിൽ മേയർ എം.കെ. വർഗീസ് അധ്യക്ഷത വഹിച്ചു.

