Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘മാധ്യമം’ പ്രവചന...

‘മാധ്യമം’ പ്രവചന മത്സരം: പുലിയായി ഹനാൻ ഹാരിസ്, പ്രവചനം കൃത്യം

text_fields
bookmark_border
Hanan Muhammad Harris
cancel
camera_alt

ഹനാൻ മുഹമ്മദ് ഹാരിസ്

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ‘മാധ്യമം ഓൺലൈൻ’ സംഘടിപ്പിച്ച പ്രവചന മത്സരത്തിൽ കൃത്യമായി സീറ്റുകൾ പ്രവചിച്ച് ഹനാൻ മുഹമ്മദ് ഹാരിസ്. പ്രവചനത്തിൽ പതിനായിരക്കണക്കിന് ആളുകൾ പങ്കെടുത്തെങ്കിലും സംസ്ഥാനത്തെ രാഷ്ട്രീയ കക്ഷികൾ നേടിയ സീറ്റുകൾ കൃത്യമായി പ്രവചിച്ചത് ഹനാൻ മാത്രമാണ്. കോഴിക്കോട് സ്വകാര്യ കമ്പനിയിൽ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുന്ന ഹനാൻ, കൊയിലാണ്ടി സ്വദേശിയാണ്.

മുന്നണികൾ നേടുന്ന സീറ്റുകൾ പ്രവചിക്കുന്നത് കൂടാതെ പത്ത് ചോദ്യങ്ങളും മത്സരത്തിൽ മാധ്യമം ഓൺലൈൻ ഉൾപ്പെടുത്തിയിരുന്നു. ചോദ്യങ്ങൾക്ക് ആരും കൃത്യമായ ഉത്തരങ്ങൾ പ്രവചിച്ചില്ലെങ്കിലും സീറ്റുകൾ നേടുന്നത് കൃത്യമായി പ്രവചിക്കാൻ ഹനാന് സാധിച്ചു.

മത്സരത്തിൽ 430 പേർ യു.ഡി.എഫ് 102 സീറ്റുകൾ നേടുമെന്ന് പ്രവചിച്ചപ്പോൾ എൽ.ഡി.എഫ് 35 സീറ്റുകൾ നേടുമെന്ന് 120 പേർ പ്രവചിച്ചു. അതേസമയം 218 പേരാണ് ബി.ജെ.പി മൂന്ന് സീറ്റുകൾ നേടുമെന്ന് പ്രവചിച്ചത്. എന്നാൽ, ഹനാൻ മുഹമ്മദ് ഹാരിസ് മാത്രമാണ് ഇതെല്ലാം കൃത്യമായി പ്രവചിച്ച് സമ്മാനത്തിനർഹനായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:winnerMadhyamamprediction contestKerala Assembly Election 2026
News Summary - 'Madhyamam' prediction contest: Hanan Muhammed Harris win the contest
Next Story