മുസ്തഫ അബൂബക്കർ മികച്ച സ്പോർട്സ് ഫോട്ടോഗ്രാഫർ
text_fieldsതിരുവനന്തപുരം: സംസ്ഥാന സ്പോർട്സ് കൗൺസിലിെൻറ മികച്ച സ്പോർട്സ് ഫോട്ടോഗ്രാഫർക്കുള്ള പുരസ്കാരം ‘മാധ്യമം’ മലപ്പുറം യൂനിറ്റിലെ മുസ്തഫ അബൂബക്കറിന്. 2016 ജൂലൈ 17ന് മാധ്യമത്തിൽ, മണ്ണിൽ ‘മഡി’യില്ലാതെ എന്ന തലവാചകത്തോടെ പ്രസിദ്ധീകരിച്ച മഡ്ഫുട്ബാൾ മത്സരത്തിെൻറ ചിത്രത്തിനാണ് അംഗീകാരം. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് അവാർഡ്.
രണ്ടാംതവണയാണ് സംസ്ഥാന സ്പോർട്സ് കൗൺസിലിെൻറ മികച്ച ഫോട്ടോഗ്രാഫർക്കുള്ള പുരസ്കാരം മുസ്തഫക്ക് ലഭിക്കുന്നത്. തൃശൂർ ജില്ലയിലെ കുന്നംകുളം കൊച്ചന്നൂർ മറവഞ്ചേരി അബൂബക്കറിെൻറയും സുഹറയുടെയും മകനാണ്. ഭാര്യ: ഡോ. റോഷ്നി മുസ്തഫ. മകൾ: സഹ്റ മുസ്തഫ.

