മാധ്യമം ഷൂട്ടൗട്ട് മെഗാ നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു
text_fieldsകൊച്ചി: ഫുട്ബാൾ ലോകകപ്പിനോടനുബന്ധിച്ച് ബിസ്മി, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവരുമായി ചേർന്ന് ‘മാധ്യമം’ നടത്തിയ ഷൂട്ടൗട്ട് സോക്കർ ക്വിസ് മെഗാ നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു. എറണാകുളം പ്രസ്ക്ലബിൽ നടന്ന ചടങ്ങ് കേരള ഫുട്ബാൾ അസോസിയേഷൻ പ്രസിഡൻറ് കെ.എം.െഎ. മേത്തർ ഉദ്ഘാടനം െചയ്തു. ഫുട്ബാൾ കമേൻററ്റർ ഷൈജു ദാമോദരൻ മുഖ്യപ്രഭാഷണം നടത്തി. കെ.എം.െഎ. മേത്തറും ഷൈജു ദാമോദരനും ചേർന്ന് മെഗാ പ്രൈസ് വിജയികളെ പ്രഖ്യാപിച്ചു.
അബ്ദുൽ റഷീദ്, പാലക്കാട് (8593931313), അസ്ഹറുദ്ദീൻ, കോഴിക്കോട് (9895415325), നദീറ, കണ്ണൂർ (9746631343), സമീല നുജൂം, കണ്ണൂർ (9048180931), ടി.വി. ഷാഹില, പൂപ്പലം, പെരിന്തൽമണ്ണ (9846624619), മുഹമ്മദ് മുബീൻ, മുടിക്കൽ, പെരുമ്പാവൂർ (8289818839), ഷബീഹ്, ശിവപുരം, കോഴിക്കോട് (7034746894), മുഹമ്മദ് അഹ്റാസ്, കാസർകോട് (7829157061) എന്നിവർ ബിസ്മി നൽകുന്ന എൽ.ഇ.ഡി ടി.വിക്കും മുഹമ്മദ് സാദിഖ്, മലപ്പുറം (8594050960), അബ്ദുൽ കരീം, തിരൂർ, മലപ്പുറം (9846697466), മുഹമ്മദ് സാജിദ്, ചെറുവട്ടൂർ, മൂവാറ്റുപുഴ (9495928261), സൽമാൻ ഷറഫുദ്ദീൻ, കരുനാഗപ്പള്ളി, കൊല്ലം (9539866310) എന്നിവർ എയർ ഇന്ത്യാ എക്സ്പ്രസ് നൽകുന്ന എയർ ടിക്കറ്റിനും അർഹരായി.
കഴിഞ്ഞദിവസം കോഴിക്കോട്ട് നടന്ന നറുക്കെടുപ്പിൽ വിജയികളായ എറണാകുളം കലൂർ പൊറ്റക്കുഴി പെരുമ്പിള്ളിൽ വീട്ടിൽ മിനിപ്രസാദ്, പട്ടാമ്പി ചുണ്ടപ്പറ്റ കെ.െഎ. മുഹമ്മദ് ഫാസിൽ എന്നിവർക്ക് അജ്മൽ ബിസ്മി എൻറർപ്രൈസസ് ഡയറക്ടർ വി.എ. അജ്മൽ സമ്മാനം വിതരണം ചെയ്തു.
എയർ ഇന്ത്യ ടിക്കറ്റിന് അർഹനായ ആലുവ കുട്ടമശ്ശേരി നുസ്ലി ബാവക്ക് കെ.എം.െഎ. മേത്തറും ഷൈജു ദാമോദരനും ചേർന്ന് സമ്മാനം നൽകി. ‘മാധ്യമം’ മാർക്കറ്റിങ് ജനറൽ മാനേജർ കെ. മുഹമ്മദ് റഫീഖ് ആമുഖ പ്രഭാഷണം നടത്തി. സീനിയർ ജനറൽ മാനേജർ എ.കെ. സിറാജലി അധ്യക്ഷത വഹിച്ചു. അഡ്വർടൈസിങ് മാർക്കറ്റിങ് മാനേജർ കെ. ജുനൈസ് സ്വാഗതവും ‘മാധ്യമം’ കൊച്ചി സീനിയർ റീജനൽ മാനേജർ സി.പി. മുഹമ്മദ് നന്ദിയും പറഞ്ഞു.
