ഫിഫ ലോകകപ്പ് പ്രവചന മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു
text_fieldsകൊച്ചി: ലോകമെമ്പാടുമുള്ള ഫുട്ബാൾ പ്രേമികൾക്കായി മാധ്യമവും മീഫ്രണ്ടും കള്ളിയത്ത് ടി.എം.ടിയുമായി ചേർന്ന് സംഘടിപ്പിച്ച ഫിഫ ലോകകപ്പ് പ്രവചന മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. ലോകകപ്പ് ആവേശം കൂടുതൽ ആഘോഷമാക്കുന്നതിനായി സംഘടിപ്പിച്ച മത്സരത്തിൽ ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലുമടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് ഫുട്ബാൾ ആരാധകർ പങ്കാളികളായി. വിജയികളായി അഭിഷേക് ആർ (തലയോലപ്പറമ്പ്, കോട്ടയം), ഗണേഷ് വാസുദേവൻ (തിരുവനന്തപുരം), മുനീറ ടി.പി. (ശ്രീകണ്ഠാപുരം, കണ്ണൂർ), നിഹാല ഫാത്തിമ (ആലുവ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
ലോകകപ്പ് മത്സരങ്ങൾ കാണുന്നതിലുപരി ലോകകപ്പ് ആഘോഷത്തിൽ സജീവമായി പങ്കാളികളാകാനുള്ള അവസരമാണ് പ്രവചന മത്സരം ആരാധകർക്ക് ഒരുക്കിയത്. ലോകകപ്പ് മത്സരങ്ങളുടെ ഓരോ ഘട്ടത്തിലും ആരാധകരെ കൂടുതൽ സജീവമായി പങ്കെടുപ്പിക്കുന്ന തരത്തിലായിരുന്നു മത്സരം ക്രമീകരിച്ചത്. രാജ്യത്തിനകത്തും വിദേശത്തുമുള്ള ഫുട്ബാൾ ആരാധകരിൽ നിന്ന് മികച്ച പങ്കാളിത്തമാണ് മത്സരത്തിന് ലഭിച്ചത്. മത്സരഫലങ്ങളും സ്കോറുകളും കൃത്യമായി പ്രവചിച്ച മത്സരാർഥികളിൽ നിന്നാണ് വിജയികളെ തെരഞ്ഞെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

