മാധ്യമം ജേണലിസ്റ്റ്സ് യൂനിയൻ: എം. ഫിറോസ് ഖാൻ പ്രസിഡന്റ്, സുൽഹഫ് സെക്രട്ടറി
text_fieldsഫിറോസ് ഖാൻ, സുൽഹഫ്
കൊച്ചി: മാധ്യമം ജേണലിസ്റ്റ്സ് യൂനിയൻ (എം.ജെ.യു) സംസ്ഥാന പ്രസിഡന്റായി എം. ഫിറോസ്ഖാനെയും സെക്രട്ടറിയായി സുൽഹഫിനെയും തെരഞ്ഞെടുത്തു. മേയ് ദിനത്തിൽ എറണാകുളം ചാവറ കൾചറൽ സെന്ററിൽ നടന്ന വാർഷിക ജനറൽ ബോഡിയിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. മറ്റു ഭാരവാഹികൾ: എ.വി. ഷെറിൻ, സി. റാഫി (വൈസ് പ്രസി.), അനുശ്രീ, ബിമൽ തമ്പി (ജോ. സെക്ര.), എ. ബിജുനാഥ് (ട്രഷ.).
കെ.പി. റെജി, ടി. നിഷാദ്, പി.സി. സെബാസ്റ്റ്യൻ, എ.ടി. മൻസൂർ, ഹാഷിം എളമരം, എ.കെ. ഹാരിസ്, എം.വൈ. റാഫി, കെ.എ. സൈഫുദ്ദീൻ, പി. ജസീല, പി.പി. ജുനൂബ്, അനിത് കുമാർ, ശരത് ലാൽ, പി.പി. പ്രശാന്ത്, ടി. ഇസ്മാഈൽ, ഒ.പി. ഷാനവാസ്, കെ.ടി. വിബീഷ്, സമൂർ നൈസാൻ, അനിരു അശോകൻ, സി.പി. ബിനീഷ്, ടി.ബി. രതീഷ് കുമാർ, റഷാദ് കുരാട് (നിർവാഹക സമിതി അംഗങ്ങൾ).
മാധ്യമ പ്രവർത്തകരുടെ സേവന-വേതന പരിഷ്കരണത്തിന് പുതിയ വേജ് ബോർഡ് രൂപവത്കരിക്കണമെന്ന് ജനറൽ ബോഡി കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ് കെ.പി. റെജി അധ്യക്ഷത വഹിച്ചു. കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റ് എം.വി. വിനീത ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ജനറൽ സെക്രട്ടറി ആർ. കിരൺബാബു മുഖ്യപ്രഭാഷണം നടത്തി. എം.ജെ.യു സെക്രട്ടറി ടി. നിഷാദ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ എ. ബിജുനാഥ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. എ.വി. ഷെറിൻ, കെ.എ. സൈഫുദ്ദീൻ എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു.ഒ. ഉമറുൽ ഫാറൂഖ്, എൻ. രാജീവ്, ഒ. മുസ്തഫ, ബിജു ചന്ദ്രശേഖർ, പി.എ. സുബൈർ, ടി.പി. സുരേഷ് കുമാർ, മുജീബ് ചോയിമഠം, അഹമ്മദ് ഷാ, സി.പി. ബിനീഷ്, എം. ഫിറോസ് ഖാൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ അവാർഡ് ജേതാക്കളെ ആദരിച്ചു. ജനറൽ കൺവീനർ പി.പി. കബീർ സ്വാഗതവും സുൽഹഫ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

