Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാധ്യമം ജേണലിസ്റ്റ്...

മാധ്യമം ജേണലിസ്റ്റ് യൂനിയൻ: എം. ഫിറോസ്ഖാൻ പ്രസിഡന്‍റ്, സുൽഹഫ് സെക്രട്ടറി

text_fields
bookmark_border
Madhyamam Journalists Union: M. Firoz Khan President, Sulaf Secretary
cancel
camera_alt

എം. ഫിറോസ് ഖാൻ, സുൽഹഫ്

കൊ​ച്ചി: മാധ്യമ മേഖലയിൽ ശമ്പള പരിഷ്‍കരണത്തിനായി വേജ് ബോർഡ് അനുവദിക്കുക, തൊഴിൽസ്വഭാവം തകർക്കുന്ന വേജ് കോഡ് ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി മാ​ധ്യ​മം ജേ​ണ​ലി​സ്റ്റ് യൂ​നി​യ​ൻ (എം.​ജെ.​യു) വാർഷിക ജനറൽ ബോഡി സമാപിച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്റാ​യി എം. ​ഫി​റോ​സ്ഖാ​നെ​യും സെ​ക്ര​ട്ട​റി​യാ​യി സു​ൽ​ഹ​ഫി​നെ​യും വീണ്ടും തെ​ര​ഞ്ഞെ​ടു​ത്തു. മേ​യ് ദി​ന​ത്തി​ൽ എ​റ​ണാ​കു​ളം ചാ​വ​റ ക​ൾ​ച​റ​ൽ സെ​ന്റ​റി​ലായിരുന്നു ജനറൽ ബോഡി.

മ​റ്റു ഭാ​ര​വാ​ഹി​ക​ൾ: എ.​വി. ഷെ​റി​ൻ, അനിരു അശോകൻ (വൈ​സ് പ്ര​സി.), പി. ജസീല, സി. ​റാ​ഫി (ജോ. ​സെ​ക്ര.), എ. ​ബി​ജു​നാഥ് (ട്രഷറർ). നിർവാഹക സമിതി അംഗങ്ങൾ: കെ.​പി. റെ​ജി, ടി. ​നി​ഷാ​ദ്, കെ.​എ. സൈ​ഫു​ദ്ദീ​ൻ, നഹീമ പൂന്തോട്ടത്തിൽ, പി.​സി. സെ​ബാ​സ്റ്റ്യ​ൻ, പി. ഷംസുദ്ദീൻ, ഹാ​ഷിം എ​ള​മ​രം, എ.​കെ. ഹാ​രി​സ്, എം.​വൈ. റാ​ഫി, എ.ടി. മൻസൂർ, പി.​പി. ജു​നൂ​ബ്, ബിജു ചന്ദ്രശേഖർ, പി. അരവിന്ദാക്ഷൻ, കെ.കെ. ഉസ്മാൻ, റഹ്മാൻ എലങ്കമ്മൽ, അൻവാറുൽ ഹഖ്, ഇ.പി. ഷഫീക്ക്, അ​നി​ത് കു​മാ​ർ, ബി​മ​ൽ ത​മ്പി, പി.​പി. പ്ര​ശാ​ന്ത്, അനുശ്രീ, പി.എ. മുഹമ്മദ്‌ റസിലി, സി.​പി. ബി​നീ​ഷ്, ബൈജു കൊടുവള്ളി, മുനീർ ഞെട്ടിക്കുളം.

കെ.​യു.​ഡ​ബ്ല്യു.​ജെ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് കെ.​പി. റെ​ജി വാർഷിക സമ്മേളനം ഉ​ദ്ഘാ​ട​നം ചെ​യ്തു. എം. ഫിറോസ് ഖാൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി സുൽഹഫ് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ എ. ​ബി​ജു​നാ​ഥ് സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. എ.​വി. ഷെ​റി​ൻ പ്ര​മേ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.

കെ.കെ. ഉസ്മാൻ, ബി​ജു ച​ന്ദ്ര​ശേ​ഖ​ർ, സുഗതൻ പി. ബാലൻ, ടി.​പി. സു​രേ​ഷ് കു​മാ​ർ, ആർ. സുനിൽ, വി.പി റജീന, ബൈജു കൊടുവള്ളി, സൂഫി മുഹമ്മദ്‌ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ച​ട​ങ്ങി​ൽ അ​വാ​ർ​ഡ് ജേ​താ​ക്ക​ളെ ആ​ദ​രി​ച്ചു. സ്വാഗതസംഘം ജ​ന​റ​ൽ ക​ൺ​വീ​ന​ർ പി.​പി. ക​ബീ​ർ സ്വാ​ഗ​ത​വും എം.ജെ.യു ജോ. സെക്രട്ടറി അനുശ്രീ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam dailyMadhyamam Journalists Union
News Summary - Madhyam Journalists Union: M. Firoz Khan President, Sulaf Secretary -New Office Bearers
Next Story