മൊയ്തു വാണിമേലിനും കളർകോട് ഹരികുമാറിനും യാത്രയയപ്പ്
text_fieldsകോഴിക്കോട്: ആരംഭകാലംതൊേട്ട ‘മാധ്യമം’ പത്രാധിപസമിതിയിൽ സ്തുത്യർഹ സേവനമർപ്പിച്ച് വിരമിക്കുന്ന ന്യൂസ് എഡിറ്റർ മൊയ്തു വാണിമേൽ, ആലപ്പുഴ ബ്യൂറോ ചീഫ് കളർകോട് ഹരികുമാർ എന്നിവർക്ക് എഡിറ്റോറിയൽ ബോർഡ് യാത്രയയപ്പ് നൽകി.
എക്സിക്യൂട്ടിവ് എഡിറ്റർ വി.എം. ഇബ്രാഹീമിെൻറ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ എഡിറ്റർ ഒ. അബ്ദുറഹ്മാൻ ഇരുവർക്കും ഉപഹാരം കൈമാറി. ഡെപ്യൂട്ടി എഡിറ്റർമാരായ കാസിം ഇരിക്കൂർ, വയലാർ ഗോപകുമാർ, ഇബ്രാഹീം കോട്ടക്കൽ, ട്രെയിനിങ് ആൻഡ് െഡവലപ്മെൻറ് എഡിറ്റർ അസൈൻ കാരന്തൂർ, എഡിറ്റോറിയൽ റിലേഷൻസ് ഡയറക്ടർ പി.കെ. പാറക്കടവ്, ജനറൽ മാനേജർ കളത്തിൽ ഫാറൂഖ്, സീനിയർ അഡ്മിൻ. മാനേജർ അബ്ദുറഹിമാൻ പട്ടാമ്പി, കെ. സുരേഷ്കുമാർ, പി.എ. അബ്ദുൽ ഗഫൂർ, സി.എം. നൗഷാദലി, ബി.കെ. ഫസൽ, എൻ. രാജേഷ്, കെ. ചന്ദ്രശേഖരൻ, സി.കെ.എ. ജബ്ബാർ, ഉമർ പുതിയോട്ടിൽ, കെ.പി. റെജി, എൻ.എസ്. നിസാർ തുടങ്ങിയവർ സംസാരിച്ചു.
