മാധ്യമം ജേണലിസ്റ്റ്സ് യൂനിയന്‍ സില്‍വര്‍ ജൂബിലി നാളെ
text_fieldsകോഴിക്കോട്: മാധ്യമം ജേണലിസ്റ്റ്സ് യൂനിയന്‍െറ (എം.ജെ.യു) സില്‍വര്‍ ജൂബിലി ആഘോഷം തിങ്കളാഴ്ച രാവിലെ 11ന് കോഴിക്കോട് ടാഗോര്‍ സെന്‍റിനറി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നിര്‍വഹിക്കും. ക്ഷേമപദ്ധതി ഉദ്ഘാടനം പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി നിര്‍വഹിക്കും. എം.ജെ.യു പ്രസിഡന്‍റ് കെ.പി. റെജി അധ്യക്ഷനാവും.
മാധ്യമത്തിന്‍െറ വിജയശില്‍പികളായ ഐഡിയല്‍ പബ്ളിക്കേഷന്‍സ് ട്രസ്റ്റ് മുന്‍ ചെയര്‍മാന്‍ പ്രഫ. കെ.എ. സിദ്ദീഖ് ഹസന്‍, ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ്, മാധ്യമം-മീഡിയവണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും. ഐഡിയല്‍ പബ്ളിക്കേഷന്‍സ് ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ എം.കെ. മുഹമ്മദലി, മാധ്യമം പബ്ളിഷര്‍ ടി.കെ. ഫാറൂഖ്, ശിഫ അല്‍ജസീറ മെഡിക്കല്‍ ഗ്രൂപ് ചെയര്‍മാന്‍ ഡോ. കെ.ടി. റബീഉല്ല, കേരള പത്രപ്രവര്‍ത്തക യൂനിയന്‍ പ്രസിഡന്‍റ് പി.എ. അബ്ദുല്‍ ഗഫൂര്‍, മാധ്യമം എംപ്ളോയീസ് യൂനിയന്‍ പ്രസിഡന്‍റ് ടി.എം. ഹമീദ്, എം.ജെ.യു. സെക്രട്ടറി കെ.എ. സൈഫുദ്ദീന്‍ എന്നിവര്‍ സംസാരിക്കും.
സംഘാടകസമിതി ചെയര്‍മാന്‍ കെ. ബാബുരാജ് സ്വാഗതവും ജനറല്‍ കണ്‍വീനര്‍ എന്‍. രാജേഷ് നന്ദിയും പറയും. മജീഷ്യന്‍ മുതുകാടും സംഘവും അവതരിപ്പിക്കുന്ന മാന്ത്രികപ്രകടനവും അരങ്ങേറും. തുടര്‍ന്ന് മാധ്യമത്തിലെ പത്രപ്രവര്‍ത്തകരുടെ കുടുംബസംഗമവും കലാപരിപാടികളും നടക്കും.
