മാധ്യമം ജേണലിസ്റ്റ് യൂനിയൻ: കെ.പി. െറജി പ്രസിഡൻറ്, എം.വൈ. മുഹമ്മദ് റാഫി സെക്രട്ടറി
text_fieldsകോഴിക്കോട്: മാധ്യമം ജേണലിസ്റ്റ് യൂനിയൻ പ്രസിഡൻറായി കെ.പി. െറജിയെയും സെക്രട്ടറിയായി എം.വൈ. മുഹമ്മദ് റാഫിയെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: എം.ജെ. ബാബു, ഹാഷിം എളമരം (വൈസ് പ്രസിഡൻറുമാർ), സക്കീർ ഹുൈസൻ, കെ.ടി. വിബീഷ് (ജോ. സെക്രട്ടറിമാർ), എ. ബിജുനാഥ് (ട്രഷറർ).
നിർവാഹക സമിതി അംഗങ്ങൾ: എ.പി. അബൂബക്കർ, എൻ. പത്മനാഭൻ, എൻ. രാജേഷ്, പി.എ. അബ്ദുൽ ഗഫൂർ, പി.സി. സെബാസ്റ്റ്യൻ, വി. മുഹമ്മദലി, എം. ഫിറോസ് ഖാൻ, ബി.കെ. ഫസൽ, ഉമർ പുതിയോട്ടിൽ, എൻ. രാജീവ്, സുഗതൻ പി. ബാലൻ, അഷ്റഫ് വട്ടപ്പാറ, എ.കെ. ഹാരിസ്, െഎ. സമീൽ, വി.പി. റജീന, മട്ടന്നൂർ സുരേന്ദ്രൻ, കെ.എ. സൈഫുദ്ദീൻ, പി.പി. ജുനൂബ്, എ.വി. ഷെറിൻ, നൗഷാദ് കുന്നക്കാവ്, കെ. സുൽഹഫ്, പി. അഭിജിത്ത്, കെ. ഹുബൈബ്. യൂനിറ്റ് കമ്മിറ്റി ഭാരവാഹികൾ: തിരുവനന്തപുരം: നിസാർ പുതുവന (കൺ), മടവൂർ രാധാകൃഷ്ണൻ (ജോ. കൺ). കോട്ടയം: എബി തോമസ് (കൺ), എം. ഷിയാസ് (ജോ. കൺ). കൊച്ചി: എം.യു. അൻവാറുൽ ഹഖ് (കൺ), പി.കെ. വിനോദ് (ജോ. കൺ), തൃശൂർ: പി.പി. പ്രശാന്ത് (കൺ), പി.എ. മുഹമ്മദ് ബഷീർ (ജോ. കൺ). മലപ്പുറം: വി.എ. മുനീർ (കൺ), കെ.പി. യാസിർ (ജോ. കൺ). കോഴിക്കോട്: വി. സാലിഹ് (കൺ), എൻ. രാജീവ്, കെ.ടി. വിബീഷ് (ജോ. കൺ). കണ്ണൂർ: ടി. ഇസ്മാഇൗൽ (കൺ), ടി.വി. സ്വാലിഹ് (ജോ. കൺ).
കോഴിക്കോട് െഎ.എം.എ ഹാളിൽ നടന്ന വാർഷിക സമ്മേളനം കേരള പത്രപ്രവർത്തക യൂനിയൻ ട്രഷറർ പി.സി. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. മാധ്യമം ജേണലിസ്റ്റ് യൂനിയൻ പ്രസിഡൻറ് കെ.പി. റെജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.ടി. മൻസൂർ റിപ്പോർട്ടും ട്രഷറർ എ. ബിജുനാഥ് വരവു ചെലവ് കണക്കും അവതരിപ്പിച്ചു. ജോയൻറ് സെക്രട്ടറി സക്കീർ ഹുസൈൻ അനുശോചനപ്രമേയവും വൈസ് പ്രസിഡൻറ് വി. മുഹമ്മദലി സമ്മേളന പ്രമേയങ്ങളും അവതരിപ്പിച്ചു. എം.ജെ. ബാബു, കെ. ബാബുരാജ്, സി.എം. നൗഷാദലി, എം. ഫിറോസ് ഖാൻ, ഒ. ഉമറുൽ ഫാറൂഖ്, അബ്ദുല്ല മട്ടാഞ്ചേരി, ബി.എസ്. നിസാമുദ്ദീൻ, കെ.കെ. ഉസ്മാൻ, ഹാഷിം എളമരം, ബിജു ചന്ദ്രശേഖർ, കെ.ടി. വിബീഷ്, പ്രജീഷ് റാം, ബിജുമോൻ നരിപ്പറ്റ തുടങ്ങിയവർ ചർച്ചയിൽ പെങ്കടുത്തു. പി.സി. സെബാസ്റ്റ്യൻ തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.
മാധ്യമപ്രവർത്തകരുടെ സേവന-വേതന വ്യവസ്ഥകൾ പരിഷ്കരിക്കുന്നതിനു പുതിയ വേജ്ബോർഡ് രൂപവത്കരിക്കണമെന്നും തൊഴിലാളിവിരുദ്ധ നയങ്ങളിൽനിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. മാധ്യമം െഡപ്യൂട്ടി എഡിറ്റർ സ്ഥാനത്തുനിന്ന് വിരമിച്ച കാസിം ഇരിക്കൂറിന് സമ്മേളനത്തിൽ യാത്രയയപ്പ് നൽകി. പ്രസിഡൻറ് കെ.പി. റെജി ഉപഹാരം സമർപ്പിച്ചു. പുരസ്കാര ജേതാക്കൾക്ക് യൂനിയെൻറ ഉപഹാരങ്ങളും സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
