ആരോഗ്യ പ്രവർത്തകർക്ക് ‘മാധ്യമം ഹെൽത്ത് കെയറി’െൻറ കൈത്താങ്ങ്
text_fieldsകോഴിക്കോട്: മനുഷ്യജീവന് ഭീഷണിയായി പടരുന്ന കോവിഡ്-19നെതിരെ പൊരുതുന്ന ആരോഗ്യ പ്രവർത്തകരുടെ സുരക്ഷക്ക് കൈത ്താങ്ങായി ‘മാധ്യമം ഹെൽത്ത് കെയർ’ പദ്ധതിയും. കോവിഡ് പ്രതിരോധത്തിലേർപ്പെട്ടിരിക്കുന്ന ഡോക്ടർമാർ, നഴ്സുമാർ, മറ്റു ജീവനക്കാർ തുടങ്ങിയവരുടെ വ്യക്തിസുരക്ഷക്കുള്ള പി.പി.ഇ കിറ്റുകളാണ് ‘മാധ്യമം ഹെൽത്ത് കെയറി’െൻറ ഭാഗ മായി കേരളത്തിലെ വിവിധ ആശുപത്രികൾക്ക് നൽകുന്നത്.
ഇതിെൻറ സംസ്ഥാനതല വിതരണ ഉദ്ഘാടനം കോഴിക്കോട് മെഡിക്കൽ കോളജിന് നൽകി മാധ്യമം സി.ഇ.ഒ പി.എം. സാലിഹ് നിർവഹിച്ചു. മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. സജിത്കുമാർ, പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രൻ എന്നിവർ ചേർന്ന് കിറ്റുകൾ ഏറ്റുവാങ്ങി. ഡോ. ടി.പി. അശ്റഫ്, മാധ്യമം റീജനൽ മാനേജർ ഇംറാൻ ഹുസൈൻ, ഹെൽത്ത് കെയർ മാനേജർ കെ.ടി. സദറുദ്ദീൻ എന്നിവർ സന്നിഹിതരായിരുന്നു.
തിരുവനന്തപുരം, കൊച്ചി, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിലെ കോവിഡ് ചികിത്സ ആശുപത്രികൾക്കാണ് കിറ്റുകൾ നൽകുന്നത്. മാധ്യമം ഹെൽത്ത് കെയർ കോഴിക്കോട് കുണ്ടുങ്ങൽ സ്ഥാപിച്ച സൗജന്യചികിത്സ ക്ലിനിക്കിെൻറ നേതൃത്വത്തിൽ കോർപറേഷൻ പരിധിയിലുള്ള 76 വാർഡുകളിൽ ലോക്ഡൗണിൽ പ്രയാസപ്പെടുന്ന രോഗികൾക്ക് ഡോക്ടർമാരുടെ ടെലി സേവനവും മരുന്നും നൽകുന്നുണ്ട്. പ്രയാസമനുഭവിക്കുന്ന രോഗികൾക്ക് ആശ്വാസമായാണ് 2001ൽ മാധ്യമം ദിനപത്രം ഹെൽത്ത് കെയർ പദ്ധതി ആരംഭിച്ചത്. പതിനായിരത്തിലേറെ രോഗികൾക്ക് ഇതിനകം 6.75 കോടി രൂപ ചികിത്സാ സഹായമായി നൽകിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
