Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​'ഫുഡ്​ ആൻഡ്​ ബാൾ';...

​'ഫുഡ്​ ആൻഡ്​ ബാൾ'; ​വേങ്ങരയിലെ ജനകീയോത്സവത്തിന് ഘോഷയാത്രയോടെ തുടക്കം

text_fields
bookmark_border
​ഫുഡ്​ ആൻഡ്​ ബാൾ; ​വേങ്ങരയിലെ ജനകീയോത്സവത്തിന് ഘോഷയാത്രയോടെ തുടക്കം
cancel

വേങ്ങര: വേങ്ങര കുറ്റാളൂരിലെ സബാഹ്​ സ്​ക്വയറിൽ സംഘടിപ്പിക്കുന്ന ഫുഡ്‌ ആൻഡ് ബാൾ ഫെസ്റ്റിന് ഘോഷയാത്രയോടെ തുടക്കം. ഭക്ഷ്യമേളയുടെ രുചിഭേദങ്ങൾക്കൊപ്പം ലോകകപ്പ് ഫുട്ബാളും ആസ്വദിക്കാൻ അവസരമൊരുക്കുന്ന ഫെസ്റ്റാണ് 'ഫുഡ്​ ആൻഡ്​ ബാൾ'​. വെള്ളിയാഴ്​ച വൈകീട്ട്​ അഞ്ച് മണിയോടെ വേങ്ങര ടൗണിൽനിന്ന് ഫെസ്റ്റിന്റെ ഭാഗമായുള്ള ഘോഷയാത്ര ആരംഭിച്ചിത്. ​

ലോകകപ്പ് ഫൈനൽ മത്സരം നടക്കുന്ന 18 വരെ കളി ആസ്വദിക്കാനും രുചികരമായ ഭക്ഷണം ഒരുക്കാനും വിവിധ മത്സരങ്ങളിൽ പ​െങ്കടുക്കാനുമുള്ള അവസരമാണ് ഫെസ്റ്റിലൂടെ ഒരുങ്ങുന്നത്​. 'മാധ്യമം' മീഡിയ പാർട്നറായി വേങ്ങര ഫുട്​ബാൾ ഫാൻസ്​ ഫോറം സംഘടിപ്പിക്കുന്നതാണ്​ പരിപാടി.

ലോകകപ്പ്​ ഫുട്​ബാൾ ക്വാർട്ടർ, സെമി, ലൂസേഴ്​സ്​, ഫൈനൽ മത്സരങ്ങൾ അരങ്ങേറുന്ന ദിവസങ്ങളൽ വൈകീട്ട്​ നാലുമുതൽ കാർണിവൽ ആരംഭിക്കും. ഡിസംബർ പത്തിന്​ കാർണിവൽ വേദിയിൽ മാസ്​റ്റർ ഷെഫ്​, ഡെസേർട്ട്​ മാസ്​റ്റർ മത്സരങ്ങൾ നടക്കും. പൊതുജനങ്ങൾക്കും മുതിർന്നവർക്കുമുള്ള ഷൂ​ട്ടൗട്ട്​, ഫ്രീ സ്​റ്റൈയിൽ ഫുട്​ബാൾ, ഗേൾ ആൻഡ്​ ബാൾ എന്നീ മത്സരങ്ങളും വിവിധ കലാപരിപാടികളും സംഘടിപ്പിക്കും.

സുരക്ഷയുടെ ഭാഗമായി പ്രദേശം കാമറവലയത്തിലായിരിക്കും. കൂടാതെ ലഹരി മുക്ത പ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്​.​ കാർണിവൽ ഭിന്നശേഷി സൗഹൃദമായതിനാൽ കളികാണാൻ എത്തുന്നവർക്ക്​ റാമ്പ്​ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്​. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam food and ball fest
News Summary - Madhyamam Food and ball fest in vengara
Next Story