Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവി. കരുണാകരൻ നമ്പ്യാർ...

വി. കരുണാകരൻ നമ്പ്യാർ അവാർഡ്​ ‘മാധ്യമം’ എക്സിക്യൂട്ടിവ് എഡിറ്റർ വി.എം. ഇബ്രാഹിമിന്​

text_fields
bookmark_border
VM- Ibraheem Abdurahman
cancel

തിരുവനന്തപുരം: മികച്ച മുഖപ്രസംഗത്തിനുള്ള കേരള മീഡിയ അക്കാദമിയുടെ വി. കരുണാകരൻ നമ്പ്യാർ അവാർഡ്​ ‘മാധ്യമം’ എക ്സിക്യൂട്ടിവ് എഡിറ്റർ വി.എം. ഇബ്രാഹിമിന്​. ‘ആധാറിനെ ആർക്കറിയാം?’ എന്ന മുഖപ്രസംഗമാണ്​ അവാർഡിന് അർഹനാക്കിയത്. 2017ലെ മറ്റു മാധ്യമ അവാർഡുകളും അക്കാദമി ചെയർമാൻ ആർ.എസ്. ബാബു വാർത്തസമ്മേളനത്തിൽ പ്രഖ്യാപിച്ചു.

മികച്ച അന്വേഷണാത്മക റിപ്പോർട്ടിനുളള ചൊവ്വര പരമേശ്വരൻ അവാർഡിന് മംഗളം ലേഖകൻ കെ. സുജിത് അർഹനായി. മുഖ്യധാരയുടെ തീണ്ടാപ്പാടകലെ ഇന്നും നിൽക്കേണ്ടിവരുന്ന ദലിത് ജീവിതങ്ങൾ തുറന്നുകാണിക്കുന്ന ‘‘ഉൗതിക്കത്തിക്കരുത് വീണ്ടും ആ ‘ചാരം’ ’’ എന്ന പരമ്പരയാണ് അവാർഡിനർഹനാക്കിയത്. മികച്ച ഹ്യൂമൻ ഇൻററസ്​റ്റ്​ സ്​റ്റോറിക്കുള്ള എൻ.എൻ. സത്യവ്രതൻ അവാർഡിന് മലയാള മനോരമ ചീഫ് സബ് എഡിറ്റർ ഷാജൻ സി. മാത്യു അർഹനായി. നാലു പതിറ്റാണ്ടായി ദേശീയപാത അതോറിറ്റിയുടെ ഫയലുകളിൽ കുരുങ്ങിയ ഒരു കൂട്ടം മനുഷ്യരുടെ കഥ പറഞ്ഞ ‘ദേശീയ പാതകം’ എന്ന വാർത്തയാണ്​ അവാർഡ്​ നേടിക്കൊടുത്തത്.

മികച്ച പ്രാദേശിക പത്രപ്രവർത്തനത്തിനുള്ള ഡോ. മൂർക്കന്നൂർ നാരായണൻ അവാർഡിന് മാതൃഭൂമിയുടെ പ്രാദേശിക ലേഖകൻ കെ.വി. രാജശേഖരൻ അർഹനായി. വ‘വികസനം എത്താതെ കടമക്കുടി ദ്വീപുകൾ’ എന്ന പരമ്പരക്കാണ് അവാർഡ്.

മികച്ച വാർത്താചിത്രത്തിനുള്ള അവാർഡ്​ മലയാള മനോരമയിലെ എം.ടി. വിധുരാജിനാണ്​. ദൃശ്യമാധ്യമ പ്രവർത്തകനുള്ള അവാർഡ്​ ഏഷ്യാനെറ്റ്​ ന്യൂസ്​ സീനിയർ റിപ്പോർട്ടർ​ എ.എ. ശ്യാംകുമാർ സ്വന്തമാക്കി​. ഡോ.എം. ലീലാവതി, എസ്.ഡി. പ്രിൻസ്, ഡോ. പി.ജെ. ചെറിയാൻ എന്നിവരായിരുന്നു വിധിനിർണയ സമിതിയംഗങ്ങൾ. 25,000 രൂപയും പ്രശസ്തിപത്രവും ശിൽപവുമാണ് അവാർഡ്​.

2017 മാർച്ച് 31നാണ് ‘ആധാറിനെക്കുറിച്ച് ആർക്കറിയാം’ എന്ന മുഖപ്രസംഗം പ്രസിദ്ധീകരിച്ചത്. വിവിധ സർക്കാർ സേവനങ്ങൾക്ക് ആധാർ നിർബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം വിശകലനം ചെയ്ത്, ആധാർ അടിസ്ഥാന പൗരത്വരേഖയാണെങ്കിൽ അക്കാര്യം തെളിച്ചുപറയാനും അതിന് നിയമസാധുതയും സുരക്ഷയുമൊരുക്കാനും ആവശ്യപ്പെടുന്നതായിരുന്നു മുഖപ്രസംഗം.

‘മാധ്യമം’ മുഖപ്രസംഗം ഒമ്പതാം തവണയാണ് അവാർഡിന് അർഹമാകുന്നത്.

മലപ്പുറം ജില്ലയിലെ അബ്ദുറഹ്മാൻ നഗറിൽ പരേതനായ വെട്ടിയാടൻ മുഹമ്മദ് അബ്ദുറഹ്മാ​​െൻറയും ഖദീജയുടെയും മകനാണ് ഇബ്രാഹീം. ശാന്തപുരം ഇസ്ലാമിയ കോളജിൽ നിന്നു ബിരുദവും കാലടി ശ്രീശങ്കരാചാര്യ സംസ്കൃതകലാശാലയിൽ നിന്നു ബിരുദാനന്തരബിരുദവും നേടി. 2001 ജൂണിൽ ‘മാധ്യമ’ത്തിൽ ചേർന്നു. 2007 മുതൽ എക്സി.എഡിറ്റർ. 2012 മുതൽ 2016 വരെ ‘ഗൾഫ് മാധ്യമം’ എക്സി.എഡിറ്ററായിരുന്നു.

ഭാര്യ: ഹാജറ എ.കെ. മക്കൾ: റജാ ഖാതൂൻ, റാജി ഇസ്മാഇൗൽ, നാജി ഇസ്ഹാഖ്.

അവാർഡിന്​ അർഹമായ മുഖപ്രസംഗത്തി​​​​െൻറ പൂർണരൂപം


ആ​ധാ​റി​നെ​ക്കു​റി​ച്ച് ആ​ർ​ക്ക​റി​യാം!

ക​ഴി​ഞ്ഞ യു.​പി.​എ സ​ർ​ക്കാ​റി​​​െൻറ കാ​ല​ത്ത് യു​നീ​ക് ഐ​ഡ​ൻ​റി​ഫി​ക്കേ​ഷ​ൻ അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ എ​ന്ന സ്​​ഥാ​പ​ന​മാ​ണ് പൗ​ര​ന്മാ​ർ​ക്ക് ആ​ധാ​ർ എ​ന്ന പേ​രി​ൽ സ​വി​ശേ​ഷ തി​രി​ച്ച​റി​യ​ൽ രേ​ഖ ന​ൽ​കാ​നു​ള്ള പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു​വ​ന്ന​ത്. പാ​ർ​ല​മ​​​െൻറി​ൽ അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട ഏ​തെ​ങ്കി​ലും നി​യ​മ​ത്തി​​​െൻറ പി​ൻ​ബ​ല​ത്തി​ലാ​യി​രു​ന്നി​ല്ല ബ​ഹു​കോ​ടി​ക​ൾ ചെ​ല​വു​വ​രു​ന്ന, രാ​ജ്യ​ത്തെ മു​ഴു​വ​ൻ മ​നു​ഷ്യ​രെ​യും സ്​​പ​ർ​ശി​ക്കു​ന്ന ഈ ​പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. മ​റി​ച്ച്, 2009 ജ​നു​വ​രി 28ന് ​പു​റ​ത്തി​റ​ക്കി​യ ഒ​രു എ​ക്സി​ക്യു​ട്ടിവ് ഓ​ർ​ഡ​റി​​​െൻറ ബ​ല​ത്തി​ലാ​ണ് പ​ദ്ധ​തി മു​ന്നോ​ട്ടു​പോ​യ​ത്. പൗ​ര​​​​െൻറ വി​ര​ല​ട​യാ​ള​വും കൃ​ഷ്ണ​മ​ണി സ്​​കാ​നും അ​ട​ക്ക​മു​ള്ള ബ​യോ​മെ​ട്രി​ക് രേ​ഖ​ക​ൾ സ​ഹി​ത​മു​ള്ള 12 അ​ക്ക ന​മ്പ​ർ ഉ​ൾ​പ്പെ​ടു​ന്ന കാ​ർ​ഡാ​ണ് ആ​ധാ​ർ. നി​യ​മ പി​ൻ​ബ​ല​മി​ല്ലാ​തെ ബ​യോ​മെ​ട്രി​ക് വി​വ​ര​ശേ​ഖ​രം ന​ട​ത്തു​ന്ന​തി​​​െൻറ സാ​ധു​ത അ​ന്നു​ത​ന്നെ പ​ല​രും ചോ​ദ്യം ചെ​യ്ത​താ​ണ്. നി​യ​മ​സാ​ധു​ത​യി​ല്ലാ​തെ അ​ത് തു​ട​ങ്ങി​യെ​ന്ന് മാ​ത്ര​മ​ല്ല, സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ​ക്ക് ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കു​ന്ന അ​വ​സ്​​ഥ​യും വ​ന്നു ചേ​ർ​ന്നു. ഇ​തി​നെ ചോ​ദ്യം ചെ​യ്ത് പ​ല​രും കോ​ട​തി​യെ സ​മീ​പി​ച്ചു. ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​തി​നെ​തി​രെ പ​ല സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ കോ​ട​തി​വി​ധി​യു​ണ്ടാ​യി. ഇ​തി​നെ തു​ട​ർ​ന്നാ​ണ് 2016 മാ​ർ​ച്ച് 11ന് ​കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​ധാ​ർ ആ​ക്ട്​ ലോ​ക്സ​ഭ​യി​ൽ പാ​സാ​ക്കു​ന്ന​ത്. പ​ക്ഷേ, അ​പ്പോ​ഴും അ​തി​​​െൻറ സ്വ​ഭാ​വ​ത്തെ​ക്കു​റി​ച്ചു​ള്ള അ​വ്യ​ക്​​ത​ത​ക​ൾ ധാ​രാ​ള​മു​ണ്ടാ​യി​രു​ന്നു. വീ​ണ്ടും പ​ല സ​ന്ദ​ർ​ഭ​ങ്ങ​ളി​ലാ​യി കോ​ട​തി വി​മ​ർ​ശ​ന​ങ്ങ​ളും വി​ധി​ക​ളും ഉ​ണ്ടാ​യി. ഏ​റ്റ​വും ഒ​ടു​വി​ൽ, 2017 മാ​ർ​ച്ച് 27ന് ​ക്ഷേ​മ​പ​ദ്ധ​തി​ക​ൾ​ക്ക് ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്ക​രു​തെ​ന്ന് സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്​​റ്റി​സ്​ കെ.​എ​സ്. ഖെ​ഹാ​ർ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് അ​ർ​ഥ​ശ​ങ്ക​ക്കി​ട​യി​ല്ലാ​തെ വി​ധി പ്ര​സ്​​താ​വി​ച്ചു. സ്​​കൂ​ളി​ലെ ഉ​ച്ച​ക്കഞ്ഞി​ക്ക് ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കി​യ​തി​നെ​തി​രെ സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട ഒ​രു കൂ​ട്ടം ഹ​ര​ജി​ക​ളി​ൽ തീ​ർ​പ്പ് ക​ൽ​പി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ആ ​വി​ധി.

ഒ​രു ഭാ​ഗ​ത്ത് കോ​ട​തി​വി​ധി​ക​ൾ വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന മു​റ​ക്കു​ത​ന്നെ ആ​ധാ​റി​​​െൻറ നീ​രാ​ളി​പ്പി​ടി​ത്തം ജീ​വി​ത​ത്തി​​​െൻറ സ​ർ​വ മേ​ഖ​ല​ക​ളെ​യും വ​രി​ഞ്ഞു മു​റു​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ആ​ർ​ക്കാ​ണ് ഇ​തി​​​​െൻറ ഉ​ത്ത​ര​വാ​ദി​ത്തം, എ​ന്ത​ടി​സ്​​ഥാ​ന​ത്തി​ലാ​ണ് ഇ​തൊ​ക്കെ ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​ത് എ​ന്നൊ​ക്കെ ചോ​ദി​ച്ചാ​ൽ ഒ​രെ​ത്തും പി​ടി​യു​മി​ല്ല. അ​ന്യൂ​ന​മാ​യ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ പി​ൻ​ബ​ല​ത്തി​ൽ ത​യാ​റാ​ക്ക​പ്പെ​ട്ട ലോ​ക​ത്തി​ലെ ഏ​റ്റ​വും ബൃ​ഹ​ത്താ​യ സ​വി​ശേ​ഷ തി​രി​ച്ച​റി​യ​ൽ രേ​ഖ പ​ദ്ധ​തി എ​ന്ന അ​വ​കാ​ശ​വാ​ദം ഒ​രു ഭാ​ഗ​ത്ത് മു​ഴ​ങ്ങു​മ്പോ​ൾ​ത​ന്നെ ആ​ധാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​റ്റ​വും അ​ടി​സ്​​ഥാ​ന​പ​ര​മാ​യ ചോ​ദ്യ​ങ്ങ​ൾ​ക്ക് അ​വ്യ​ക്​​ത​ത മാ​ത്ര​മാ​ണ് ഉ​ത്ത​രം. ഈ ​അ​വ്യ​ക്​​ത​ത​ക​ളെ അ​ടി​വ​ര​യി​ടു​ന്ന​താ​യി​രു​ന്നു ബു​ധ​നാ​ഴ്ച രാ​ജ്യ​സ​ഭ​യി​ൽ ന​ട​ന്ന ച​ർ​ച്ച​ക​ളും അ​തി​ന് കേ​ന്ദ്ര​മ​ന്ത്രി അ​രു​ൺ ​െജ​യ്റ്റ്​​ലി ന​ൽ​കി​യ മ​റു​പ​ടി​യും.

ആ​ധാ​റി​ലൂ​ടെ സ​മാ​ഹ​രി​ക്ക​പ്പെ​ടു​ന്ന ഡാ​റ്റ​യു​ടെ സു​ര​ക്ഷി​ത​ത്തെ​ക്കു​റി​ച്ച് തു​ട​ക്കം മു​ത​ൽ​ത​ന്നെ പൗ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ർ സം​ശ​യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചി​രു​ന്നു. ബ​യോ​മെ​ട്രി​ക് രേ​ഖ​ക​ൾ വ്യ​ക്​​തി​യു​ടെ സ്വ​കാ​ര്യ​ത​യാ​ണെ​ന്നി​രി​ക്കെ അ​തി​​​െൻറ സു​ര​ക്ഷി​ത​ത്വം പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്. എ​ന്നാ​ൽ, അ​ത്ത​രം ആ​ശ​ങ്ക​ക​ൾ അ​സ്​​ഥാ​ന​ത്താ​യി​രു​ന്നി​ല്ല എ​ന്ന് തെ​ളി​യി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള വാ​ർ​ത്ത​ക​ളാ​ണ് വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ആ​ധാ​ർ വി​വ​ര​ങ്ങ​ൾ പ​ല സ്വ​കാ​ര്യ ക​മ്പ​നി​ക​ളും കൈ​ക്ക​ലാ​ക്കി​യ​താ​യ പ​രാ​തി​ക​ൾ വ്യാ​പ​ക​മാ​ണ്. മു​ൻ ക്രി​ക്ക​റ്റ് ക്യാ​പ്റ്റ​ൻ മ ഹേ​ന്ദ്ര സി​ങ്​ ധോ​ണി​യു​ടെ ആ​ധാ​ർ വി​വ​ര​ങ്ങ​ൾ പ​ര​സ്യ​മാ​യ​തി​നെ​തി​രെ അ​ദ്ദേ​ഹ​ത്തി​​​െൻറ ഭാ​ര്യ സാ​ക്ഷി ഔ​ദ്യോ​ഗി​ക​മാ​യി​ത​ന്നെ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ത് രാ​ജ്യ​സ​ഭ​യി​ൽ ച​ർ​ച്ച​യാ​യ​പ്പോ​ഴാ​ണ് പ​​​െൻറ​ഗ​ൺ​വ​രെ ഹാ​ക്​ ചെ​യ്യ​പ്പെ​ടു​ന്നി​ല്ലേ എ​ന്ന വി​ചി​ത്ര മ​റു​പ​ടി​യു​മാ​യി മ​ന്ത്രി അ​രു​ൺ ജെ​യ്റ്റ്​​ലി രം​ഗ​ത്തു​വ​ന്ന​ത്. യു.​പി.​എ കാ​ല​ത്ത് ആ​ധാ​റി​​​െൻറ വ​ക്​​താ​വാ​യി​രു​ന്ന പി. ​ചി​ദം​ബ​ര​വും ​െജ​യ്റ്റ്​​ലി​യും ത​മ്മി​ൽ ഈ ​വി​ഷ​യ​ത്തി​ൽ സം​വാ​ദം ത​ന്നെ രാ​ജ്യ​സ​ഭ​യി​ൽ ന​ട​ന്നു. യു.​പി.​എ ന​ട​പ്പാ​ക്കി​യ മ​ഹ​ത്താ​യ കാ​ൽ​വെ​പ്പാ​യി​രു​ന്നു ആ​ധാ​ർ എ​ന്നും ഞ​ങ്ങ​ൾ അ​തി​നെ വി​പു​ല​പ്പെ​ടു​ത്തു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്നു​മാ​ണ് ​െജ​യ്റ്റ്​​ലി പ​റ​ഞ്ഞ​ത്. അ​പ്പോ​ഴും അ​തി​​​െൻറ സു​ര​ക്ഷി​ത​ത്വ​ത്തെ​ക്കു​റി​ച്ച് പ​ഴു​ത​ട​ച്ച ഉ​റ​പ്പു​പ​റ​യാ​ൻ അ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ച്ചി​ട്ടി​ല്ല.

2017 ഫെ​ബ്രു​വ​രി 28ലെ ​ക​ണ​ക്ക് പ്ര​കാ​രം രാ​ജ്യ​ത്തെ 1,12,25,53,603 ജ​ന​ങ്ങ​ൾ​ക്ക് (88 ശ​ത​മാ​നം) ആ​ധാ​ർ കാ​ർ​ഡു​ക​ൾ ന​ൽ​കി​ക്ക​ഴി​ഞ്ഞു. 85.368 ബി​ല്യ​ൺ രൂ​പ ഈ ​ആ​വ​ശ്യ​ത്തി​നാ​യി ചെ​ല​വ​ഴി​ച്ചു. മൊ​ബൈ​ൽ സിം ​മു​ത​ൽ ബാ​ങ്ക് അ​ക്കൗ​ണ്ടു​വ​രെ​യു​ള്ള സ​ർ​വ കാ​ര്യ​ങ്ങ​ൾ​ക്കും ആ​ധാ​ർ അ​ടി​സ്​​ഥാ​ന രേ​ഖ​യാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ളു​മാ​യി സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​പോ​വു​ക​യാ​ണ്. പൗ​ര​ന്മാ​ർ​ക്ക് ദൈ​നം​ദി​ന ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യു​ള്ള സ​ർ​ക്കാ​ർ രേ​ഖ​ക​ളെ ഏ​കോ​പി​ക്കു​ക​യെ​ന്ന​ത് ന​ല്ല ആ​ശ​യ​മാ​ണ്. നി​സ്സാ​ര​മാ​യ കാ​ര്യ​ങ്ങ​ൾ​ക്കു​വേ​ണ്ടി വി​ല്ലേ​ജ് ഓ​ഫി​സ്​ മു​ത​ൽ താ​ലൂ​ക്ക് ഓ​ഫി​സു​ക​ൾ വ​രെ ക​യ​റി​യി​റ​ങ്ങേ​ണ്ട അ​വ​സ്​​ഥ നാ​ട്ടി​ലു​ണ്ട്. പൗ​ര​​​​െൻറ ജീ​വി​ത​ത്തി​​​െൻറ ന​ല്ലൊ​രു പ​ങ്ക് ക്യൂ​വി​ൽ​നി​ന്ന് തീ​രു​ക​യാ​ണ്. അ​തി​ന് പ​രി​ഹാ​ര​മാ​കു​ന്ന ഏ​ക​രേ​ഖ എ​ന്ന​ത് എ​ന്തു​കൊ​ണ്ടും ന​ല്ല​താ​ണ്. പ​ല വി​ക​സി​ത രാ​ജ്യ​ങ്ങ​ളി​ലും അ​ത്ത​രം സം​വി​ധാ​ന​ങ്ങ​ളു​ണ്ട്. എ​ന്നാ​ൽ, ആ​ധാ​ർ ആ ​നി​ല​യി​ലു​ള്ള ഒ​രു അ​ടി​സ്​​ഥാ​ന രേ​ഖ​യാ​ണോ എ​ന്ന് ചോ​ദി​ച്ചാ​ൽ അ​ഴ​കൊ​ഴ​മ്പ​ൻ മ​റു​പ​ടി​യാ​ണ് സ​ർ​ക്കാ​ർ ന​ൽ​കു​ക. ഒ​രേ സ​മ​യം ഇ​ത് നി​ർ​ബ​ന്ധ​മ​ല്ലെ​ന്ന് പ​റ​യു​ക​യും പ്ര​യോ​ഗ​ത്തി​ൽ ഇ​തി​ല്ലാ​തെ കാ​ര്യ​ങ്ങ​ൾ ന​ട​ക്കാ​ത്ത അ​വ​സ്​​ഥ സൃ​ഷ്​​ടി​ക്കു​ക​യു​മാ​ണ് സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​ത്. ഈ ​ഒ​ളി​ച്ചു ക​ളി അ​വ​സാ​നി​പ്പി​ക്ക​ണം. ആ​ധാ​ർ അ​ടി​സ്​​ഥാ​ന പൗ​ര​ത്വ രേ​ഖ​യാ​ണെ​ങ്കി​ൽ അ​ത് തെ​ളി​ച്ചു​പ​റ​യ​ണം. അ​തി​ന് ആ​വ​ശ്യ​മാ​യ നി​യ​മ​സാ​ധു​ത​യും സു​ര​ക്ഷാ സം​വി​ധാ​ന​വും അ​തി​ന് ഒ​രു​ക്ക​ണം. ജീ​വി​തം ക്യൂ​വി​ൽ ത​ള​ച്ചി​ടാ​തെ ഒ​രൊ​റ്റ രേ​ഖ കൊ​ണ്ട് കാ​ര്യ​ങ്ങ​ൾ നേ​ടാ​വു​ന്ന അ​വ​സ്​​ഥ സം​ജാ​ത​മാ​ക്ക​ണം. അ​ങ്ങ​നെ​യെ​ങ്കി​ൽ അ​തു​കൊ​ണ്ട് കാ​ര്യ​മു​ണ്ട്. അ​ത​ല്ലാ​തെ സ​ബ്സി​ഡി വെ​ട്ടി​ച്ചു​രു​ക്കാ​നു​ള്ള ചു​ളു​വി​ദ്യ എ​ന്ന നി​ല​ക്കാ​ണ് ആ​ധാ​റി​നെ കാ​ണു​ന്ന​തെ​ങ്കി​ൽ അ​തി​ന് ജ​ന​ങ്ങ​ളെ ഈ ​മ​ട്ടി​ൽ ഉ​പ​ദ്ര​വി​ക്കേ​ണ്ട കാ​ര്യ​മി​ല്ല. അ​തി​നാ​ൽ, ആ​ധാ​റി​​​െൻറ കാ​ര്യ​ത്തി​ൽ വ്യ​ക്​​ത​ത വ​രു​ത്തു​ക​യാ​ണ് സ​ർ​ക്കാ​ർ ആ​ദ്യം ചെ​യ്യേ​ണ്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:editorialkerala newsEditor VM IbrahimV Karunakaran Nambiar Award
News Summary - Madhyamam Executive Editor VM Ibrahim win V Karunakaran Nambiar Award for Best Editorial- Kerala news
Next Story