മാധ്യമം എംപ്ലോയിസ് യൂനിയൻ: ടി.എം. അബ്ദുൽ ഹമീദ് പ്രസിഡന്റ്, ജമാൽ ഫൈറൂസ് ജന. സെക്രട്ടറി
text_fieldsടി.എം. അബ്ദുൽ ഹമീദ്, ജമാൽ ഫൈറൂസ്
കോഴിക്കോട്: മാധ്യമം എംപ്ലോയിസ് യൂനിയൻ ഭാരവാഹികളായി ടി.എം. അബ്ദുൽ ഹമീദ് (പ്രസി), ജമാൽ ഫൈറൂസ് (ജന. സെക്ര), എം. ഫസലുറഹ്മാൻ, ടി.എം. ശിഹാബ്, റജി ആന്റണി (വൈസ് പ്രസി), കെ. സജീവൻ, പി. സാലിഹ് (സെക്രട്ടറിമാർ), മുബാറക് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
കോഴിക്കോട് സരോജ് ഭവനിൽ ചേർന്ന വാർഷിക സമ്മേളനത്തിൽ പ്രസിഡന്റ് അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. കെ.എൻ.ഇ.എഫ് സംസ്ഥാന ട്രഷറർ ജമാൽ ഫൈറൂസ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കെ. സജീവൻ റിപ്പോർട്ടും ട്രഷറർ മുബാറക് കണക്കും അവതരിപ്പിച്ചു.
എം. കുഞ്ഞാപ്പ മേയ്ദിന സന്ദേശം നൽകി. അബ്ദുസ്സഗീദ്, കെ.എച്ച്. നാസ്, വൈ. നാസർ, ജയപ്രകാശ്, മുഹമ്മദ് റാഫി, പ്രേമരാജൻ, ഹിഷാം ഇബിൻ കോയ എന്നിവർക്കും യൂനിയൻ 30ാം വാർഷിക ലോഗോ ഡിസൈൻ ചെയ്ത കെൻസ് ഹാരിസ്, മേയ് 31ന് വിരമിക്കുന്ന സുധാകരൻ എന്നിവർക്കും ഉപഹാരം നൽകി.
കെ.എൻ.ഇ.എഫ് കോഴിക്കോട് ജില്ല സെക്രട്ടറി എം.പി. മനീഷ്, അലിയുൽ അക്ബർ, അബ്ദുൽ മഹ്സൂക്, നൗഷാദ്, നാസ്, അബ്ദുൽ ഗഫൂർ, അഷ്റഫ്, കെ.വി. ജലീൽ, കെ.വി. ഹാരിസ്, മെഹർ മൻസൂർ, എം.ബി. സലീം സംസാരിച്ചു. സെക്രട്ടറി പി. സാലിഹ് സ്വാഗതവും വൈസ് പ്രസിഡന്റ് ടി.എം. ശിഹാബ് നന്ദിയും പറഞ്ഞു.

