മാധ്യമം എംപ്ലോയീസ് യൂനിയൻ വാർഷിക ജനറൽബോഡി
text_fieldsമാധ്യമം എംപ്ലോയീസ് യൂനിയൻ ജനറൽബോഡിയിൽ സർവീസിൽനിന്ന് വിരമിക്കുന്നവരെ ആദരിച്ചപ്പോൾ
കോഴിക്കോട്: മാധ്യമം എംപ്ലോയീസ് യൂനിയൻ വാർഷിക ജനറൽബോഡി മെയ് ഒന്നിന് കോഴിക്കോട് വേദി ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡന്റ് ടി.എം. അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജമാൽ ഫൈറൂസ് റിപ്പോർട്ടും ട്രഷറർ മുബാറക് കണക്കും അവതരിപ്പിച്ചു.
ഫസലുറഹ്മാൻ എം, കെ. സജീവൻ എന്നിവർ സംസാരിച്ചു. തുടർന്ന് ഏപ്രിൽ, മെയ് മാസങ്ങളിൽ സ്ഥാപനത്തിൽനിന്ന് പിരിഞ്ഞുപോവുന്ന നൂറുദ്ദീൻ എം, നഈം അഹമ്മദ്, ഷാജി എം, കെ.വി. മൊയ്തീൻകുട്ടി, വിശ്വൻ വളപ്പിൽ, അബ്ദുൽസലാം വി.എസ്, ഹക്കീം ഇ, അബ്ദുൽ അസീസ് വി, കബീർ എം.എസ് എന്നിവരെ ആദരിച്ചു.
അലിയുൽ അക്ബർ, ഷാജി. എം, ശ്രീകാന്ത് എസ്, മുഹമ്മദ് അസ്‍ലം, ഹുമയൂൺ കബീർ, ശബാന, എ.പി. മുഹമ്മദ് അഷ്റഫ്, കെ. അബ്ദുൽ ഗഫൂർ, കെ.വി. ഹാരിസ്, ഹബീബ് റഹ്മാൻ, എ.പി. അബ്ദുൽ ലത്തീഫ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. പി. സാലിഹ് സ്വാഗതവും ടി.എം. ശിഹാബ് നന്ദിയും പറഞ്ഞു.

