Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിയർ സ്വപ്നങ്ങൾക്ക് ...

കരിയർ സ്വപ്നങ്ങൾക്ക് ചിറകേകാൻ ‘മാധ്യമം എജുകഫെ

text_fields
bookmark_border
കരിയർ സ്വപ്നങ്ങൾക്ക്  ചിറകേകാൻ ‘മാധ്യമം എജുകഫെ
cancel

കോ​ഴി​ക്കോ​ട്: വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും ഉ​പ​രി​പ​ഠ​ന​ത്തെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ൾ അ​ക​റ്റി, മി​ക​ച്ച ക​രി​യ​ർ ക​ണ്ടെ​ത്താ​ൻ വ​ഴി​കാ​ട്ടി​യാ​യ കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വി​ദ്യാ​ഭ്യാ​സ-​ക​രി​യ​ർ മേ​ള ‘മാ​ധ്യ​മം എ​ജു​ക​ഫെ’ വെള്ളിയാഴ്ച കോ​ഴി​ക്കോ​ട്ട് ആ​രം​ഭി​ക്കും. കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഈ ​വ​ർ​ഷ​ത്തെ എ​ജു​ക​ഫെ അ​ര​ങ്ങേ​റു​ന്ന​ത്. ഇ​ന്നും നാ​ളെ​യു​മാ​യി കോ​ഴി​ക്കോ​ട് ആ​സ്പി​ൻ കോ​ർ​ട്ട്‌​യാ​ർ​ഡി​ൽ ന​ട​ക്കു​ന്ന മേ​ള 21, 22 തീ​യ​തി​ക​ളി​ൽ മ​ല​പ്പു​റം റോ​സ് ലോ​ഞ്ചി​ലും ഏ​പ്രി​ൽ 24, 25 തീ​യ​തി​ക​ളി​ൽ കൊ​ച്ചി റെ​ന ഇ​വ​ന്റ് ഹ​ബ്ബി​ലും ന​ട​ത്തും. മീ ​ഫ്ര​ണ്ട് ഇ​വ​ന്റ്സാ​ണ് മേ​ള അ​ണി​യി​ച്ചൊ​രു​ക്കു​ന്ന​ത്.

‘ഫ്യൂ​ച്ച​ർ’ സെ​റ്റാ​ക്കാ​ൻ പ്ര​മു​ഖ​ർ

ഉ​ന്ന​ത​പ​ഠ​നം ആ​ഗ്ര​ഹി​ക്കു​ന്ന ഏ​ത് വി​ദ്യാ​ർ​ഥി​യു​ടെ​യും ക​രി​യ​ർ സം​ശ​യ​ങ്ങ​ളു​ടെ ഉ​ത്ത​രം എ​ജു​ക​ഫെ​യി​ലു​ണ്ടാ​കും. വി​ജ്ഞാ​ന​വും വി​നോ​ദ​വും സം​യോ​ജി​പ്പി​ച്ചു​ള്ള നി​ര​വ​ധി സെ​ഷ​നു​ക​ളാ​ണ് മേ​ള​യി​ലു​ള്ള​ത്. സി​വി​ൽ സ​ർ​വി​സ്, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ്, സൈ​ബ​ർ സു​ര​ക്ഷ, നൈ​പു​ണ്യ വി​ക​സ​നം, മാ​ന​സി​കാ​രോ​ഗ്യം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ഗ​ത്ഭ​ർ ന​യി​ക്കു​ന്ന ക്ലാ​സു​ക​ൾ മേ​ള​യു​ടെ മാ​റ്റു​കൂ​ട്ടും. പു​തു​ത​ല​മു​റ നേ​രി​ടു​ന്ന മാ​ന​സി​ക സ​മ്മ​ർ​ദ​ങ്ങ​ൾ കു​റ​ക്കാ​ൻ പ്ര​മു​ഖ ന​ടി​യും അ​വ​താ​ര​ക​യു​മാ​യ അ​ശ്വ​തി ശ്രീ​കാ​ന്തി​ന്റെ​യും അ​നു​ന​ന്ദ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള ‘ബി​ക​മി​ങ്’ ടീം ​വെ​ൽ​ന​സ് പി​ന്തു​ണ​യു​മാ​യെ​ത്തും.

കൂ​ടാ​തെ, വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ കോ​ഴ്സു​ക​ൾ ശാ​സ്ത്രീ​യ​മാ​യി ക​ണ്ടെ​ത്താ​ൻ സി​ജി​യു​ടെ ആ​പ്റ്റി​റ്റ്യൂ​ഡ് ടെ​സ്റ്റു​ക​ളും കൗ​ൺ​സ​ലി​ങ്ങു​മു​ണ്ടാ​കും. വി​വി​ധ വേ​ദി​ക​ളി​ലാ​യി ന​ട​ക്കു​ന്ന സെ​ഷ​നു​ക​ൾ​ക്കും പാ​ന​ൽ ച​ർ​ച്ച​ക​ൾ​ക്കും പ്ര​മു​ഖ​ർ നേ​തൃ​ത്വം ന​ൽ​കും. മു​ൻ യു.​എ​ൻ ആ​ൻ​ഡ് ഇ​ന്ത്യ​ൻ സി​വി​ൽ സെ​ർ​വ​ന്റ് എം.​പി. ജോ​സ​ഫ് ഐ.​എ.​എ​സ്, വോ​ളി​ബാ​ൾ ഇ​തി​ഹാ​സം ടോം ​ജോ​സ​ഫ്, ട്രാ​ൻ​സ്ഫോ​ർ​മേ​ഷ​ൻ ക​ൺ​സ​ൾ​ട്ട​ന്റ് ബ്രാ​ൻ​ഡ് സ്വാ​മി, കോ​ർ​പ​റേ​റ്റ് ക​ൺ​സ​ൾ​ട്ട​ന്റും ലൈ​ഫ് കോ​ച്ചു​മാ​യ ഡോ. ​റാ​ഷി​ദ് ഗ​സ്സാ​ലി, ഗി​ന്ന​സ് റെ​ക്കോ​ഡ് ജേ​താ​വ് അ​ജി ആ​ർ., യു​വ​പ്ര​ഭാ​ഷ​ക ഫാ​ത്തി​മ ന​ർ​ഗീ​സ് ശി​ഹാ​ബ്, സൈ​ബ​ർ വി​ദ​ഗ്ധ​ൻ ജി​യാ​സ് ജ​മാ​ൽ, മെ​ന്റ​ലി​സ്റ്റ് താ​ഹി​ർ, ഫാ​സി​ൽ ബ​ഷീ​ർ, വി​ദ്യാ​ഭ്യാ​സ വി​ദ​ഗ്ധ​ൻ അ​ജ്മ​ൽ സി., ​ഡാ​റ്റാ അ​ന​ലി​സ്റ്റ് മു​ഹ​മ്മ​ദ് അ​ൽ​ഫാ​ൻ, ഷെ​ഫ് വി​നോ​ദ്, ഹാ​മി​ദ​ലി വാ​ഴ​ക്കാ​ട് തു​ട​ങ്ങി​യ​വ​ർ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ക്കും.

ഇ​ന്ത്യ​യി​ലെ​യും വി​ദേ​ശ​ത്തെ​യും പ്ര​മു​ഖ യൂ​നി​വേ​ഴ്സി​റ്റി​ക​ളു​ടെ സ്റ്റാ​ളു​ക​ളും സ്കോ​ള​ർ​ഷി​പ്പ് വി​വ​ര​ങ്ങ​ളും മേ​ള​യി​ലു​ണ്ടാ​കും. പ്ര​വേ​ശ​നം തി​ക​ച്ചും സൗ​ജ​ന്യം. ക്യു.​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്തോ www.myeducafe.com എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി​യോ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും എ​ജു​ക​ഫെ​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് വാ​ട്ട്സ്ആ​പ്പ് ന​മ്പ​ർ: 96450 07116.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CareerStudentsEducafé
News Summary - Madhyamam Educafe’ to give wings to your career dreams
Next Story