Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ‘മാധ്യമം’ ദിനപത്രത്തിന് കർമശ്രേഷ്ഠ പുരസ്കാരം
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാന മദ്യവർജനസമിതിയുടെ കർമശ്രേഷ്ഠ പുരസ്കാരം മാധ്യമം ദിനപത്രത്തിന്. ലഹരി വിരുദ്ധ പ്രവർത്തനത്തിൽ അധിഷ്ഠിതമായ വാർത്തകൾ കണക്കിലെടുത്താണ് പുരസ്കാരമെന്ന് സമിതി പ്രസിഡൻറ് എം. റസീഫും സെക്രട്ടറി റസൽ സബർമതിയും വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജസ്റ്റിസ് ഡി. ശ്രീദേവിയുടെ രണ്ടാം ചരമവാർഷികവും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തികൾക്കുള്ള പുരസ്കാരദാനവും ഇതോടൊപ്പം നടക്കും.
ജസ്റ്റിസ് ഡി. ശ്രീദേവി അനുസ്മരണവും പുരസ്കാര വിതരണവും മാർച്ച് അഞ്ചിന് പ്രസ് ക്ലബിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവഹിക്കും. 22 അധ്യാപകരെയും ഏഴ് പ്രഥമ അധ്യാപകരെയും നാല് സാമൂഹികപ്രവർത്തകരെയും രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയും പുരസ്കാരം നൽകി ആദരിക്കും. സി.പി.െഎ നേതാവ് പന്ന്യൻ രവീന്ദ്രൻ ലഹരി വിരുദ്ധ പ്രഭാഷണം നടത്തും.
Next Story
