‘മാധ്യമം’ വാർഷിക പതിപ്പ് പുറത്തിറങ്ങി
text_fields‘മാധ്യമം’ വാർഷിക പതിപ്പിന്റെ പ്രകാശനം കൃഷി മന്ത്രി ടി. സിദ്ദീഖ് എഴുത്തുകാരൻ യു.കെ. കുമാരന് കോപ്പി നൽകി നിർവഹിക്കുന്നു. ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, എഡിറ്റർ വി.എം. ഇബ്രാഹിം, മാധ്യമം പിരിയോഡിക്കൽസ് മുൻ എഡിറ്റർ വി.എ. കബീർ, പബ്ലിക് റിലേഷൻസ് മാനേജർ ടി.എ ബിനാസ് തുടങ്ങിയവർ സമീപം
കോഴിക്കോട്: ‘മാധ്യമം’ വാർഷിക പതിപ്പ് പുറത്തിറങ്ങി. മാധ്യമം കോർപറേറ്റ് ഓഫിസിൽ നടന്ന ചടങ്ങിൽ കൃഷി മന്ത്രി ടി. സിദ്ദീഖ്, വയലാർ അവാർഡ് ജേതാവും പ്രശസ്ത എഴുത്തുകാരനുമായ യു.കെ. കുമാരന് കോപ്പി നൽകി പ്രകാശനം നിർവഹിച്ചു. സാമൂഹിക പ്രതിബദ്ധതയും സത്യസന്ധതയും പുലർത്തുന്ന പത്രമാണ് ‘മാധ്യമ’മെന്നും അത് എന്നും യഥാർഥ മാധ്യമധർമം നിർവഹിച്ചിട്ടുണ്ടെന്നും ടി. സിദ്ദീഖ് പറഞ്ഞു.
മലയാളത്തിന് എന്നും കനപ്പെട്ട സാഹിത്യോപഹാരങ്ങൾ സമ്മാനിക്കാൻ ‘മാധ്യമ’ത്തിന് കഴിഞ്ഞതായി യു.കെ. കുമാരൻ പറഞ്ഞു. ‘മാധ്യമം’ ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. എഡിറ്റർ വി.എം. ഇബ്രാഹിം, മാധ്യമം പിരിയോഡിക്കൽസ് മുൻ എഡിറ്റർ വി.എ. കബീർ, ഡെപ്യൂട്ടി ജനറൽ മാനേജർ കെ.എ. ആസിഫ് എന്നിവർ സംസാരിച്ചു. ഡെപ്യൂട്ടി എഡിറ്റർ ബി.കെ. ഫസൽ, അസി. എക്സിക്യൂട്ടിവ് എഡിറ്റർ സാലിഹ് കോട്ടപ്പള്ളി, മാർക്കറ്റിങ് മാനേജർ പി.എ. മുഹമ്മദ് റഫീഖ്, പബ്ലിക് റിലേഷൻസ് മാനേജർ ബിനാസ് തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

