Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനാട്​ സാക്ഷിയായി;...

നാട്​ സാക്ഷിയായി; സ്​നേഹോപഹാരമായി അക്ഷരവീട്​

text_fields
bookmark_border
madhyamam-aksharaveedu-23
cancel

ക​ണ്ണൂ​ർ: സ്​​നേ​ഹാ​ക്ഷ​ര​ങ്ങ​ളാ​ൽ ഇ​ഴ​ചേ​ർ​ത്ത അ​ക്ഷ​ര​വീ​ട്​​ പ​ദ്ധ​തി​യി​ലെ ഏ​ഴാ​മ​ത്​ വീ​ടാ​യ ‘എ’ ​പ് രൗ​ഢ​ഗം​ഭീ​ര​മാ​യ ച​ട​ങ്ങി​ൽ ഗു​സ്​​തി​താ​രം ടി.​എം. ര​ഞ്​​ജി​ത്തി​ന്​ സ​മ​ർ​പ്പി​ച്ചു. താ​​ഴെ ചൊ​വ്വ​യി​ ൽ പ്ര​ത്യേ​ക​മൊ​രു​ക്കി​യ വേ​ദി​യി​ൽ നി​റ​ഞ്ഞ​സ​ദ​സ്സി​നെ സാ​ക്ഷി​യാ​ക്കി വ്യ​വ​സാ​യ​മ​ന്ത്രി ഇ.​പി. ജ​യ​ രാ​ജ​ൻ താ​ക്കോ​ൽ കൈ​മാ​റി. ‘മാ​ധ്യ​മം’ ദി​ന​പ​ത്ര​വും സി​നി​മാ അ​ഭി​നേ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ ‘അ​മ്മ ’​യും ധ​ന​വി​നി​മ​യ​രം​ഗ​ത്തെ ആ​ഗോ​ള​സ്ഥാ​പ​ന​മാ​യ യൂ​നി​മ​ണി​യും ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ അ​ന്താ​രാ​ഷ്​​ട്ര ബ്രാ​ൻ​ഡാ​യ എ​ൻ.​എം.​സി ​ഗ്രൂ​പ്പും ചേ​ർ​ന്ന്​ ഒ​രു​ക്കു​ന്ന അ​ക്ഷ​ര​വീ​ട്​ പ​ദ്ധ​തി​യി​ലെ ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ആ​ദ്യ​വീ​ടാ​ണി​ത്.

aksharaveedu-23

കേ​വ​ലം, വീ​ടി​ല്ലാ​ത്ത​വ​ർ​ക്ക്​ വീ​ടു​വെ​ച്ചു​കൊ​ടു​ക്കു​ന്ന പ​ദ്ധ​തി​യ​ല്ല അ​ക്ഷ​​ര​വീ​ട്​ പ​ദ്ധ​തി​യെ​ന്നും ജീ​വി​ത​ത്തി​​െൻറ അ​വ​സാ​നം​വ​രെ ഉ​പ​കാ​ര​പ്പെ​ടു​ന്ന ഉ​പ​ഹാ​ര​മാ​ണി​തെ​ന്നും മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു. ഒ​രു മ​നു​ഷ്യ​​െൻറ ജീ​വി​ത​ത്തി​​െൻറ ഏ​റ്റ​വും വ​ലി​യ ആ​ഗ്ര​ഹ​മാ​ണ്​ സ്വ​ന്ത​മാ​യി ഒ​രു വീ​ട്. സം​സ്ഥാ​ന​ത്ത്​ അ​ഞ്ചു ല​ക്ഷം പേ​ർ​ക്ക്​ വീ​ടി​ല്ല. അ​വ​ർ​ക്ക്​ വീ​ടൊ​രു​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്​ സ​ർ​ക്കാ​ർ. അ​പ്പോ​ൾ ഇ​ത്ത​ര​ത്തി​ലു​ള്ള എ​ല്ലാ​ശ്ര​മ​ങ്ങ​ളും പ്രോ​ത്സാ​ഹ​ജ​ന​ക​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​ഘാ​ട​ക​സ​മി​തി മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​യും തു​റ​മു​ഖ, പു​രാ​വ​സ്​​തു​മ​ന്ത്രി​യു​മാ​യ രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ‘മാ​ധ്യ​മം’ ഡെ​പ്യൂ​ട്ടി എ​ഡി​റ്റ​ർ (അ​ഡ്​​മി​ൻ) ഇ​ബ്രാ​ഹീം കോ​ട്ട​ക്ക​ൽ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. കാ​സ​ർ​കോ​ട്​ സ്വ​ദേ​ശി ന​ന്ദ​ന കൃ​ഷ്​​ണ​ക്കാ​യി നി​ർ​മി​ക്കു​ന്ന ‘ജ’ ​വീ​ടി​​െൻറ ഫ​ല​കം പി.​കെ. ശ്രീ​മ​തി എം.​പി​യ​ും ക​ണ്ണൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ്​ അ​ഫ്​​ഷാ​നാ​യി നി​ർ​മി​ക്കു​ന്നു ​‘ഝ​’ ​വീ​ടി​​െൻറ ഫ​ല​കം ജി​ല്ല പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ കെ.​വി. സു​മേ​ഷും കൈ​മാ​റി.

യൂ​നി​മ​ണി മീ​ഡി​യ റി​ലേ​ഷ​ൻ​സ്​ ഡ​യ​റ​ക്​​ട​ർ കെ.​കെ. മൊ​യ്​​തീ​ൻ​കോ​യ, ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ അ​ഡ്വ. ടി.​ഒ. മോ​ഹ​ന​ൻ, കൗ​ൺ​സി​ല​ർ​മാ​രാ​യ എ​ൻ. ബാ​ല​കൃ​ഷ്​​ണ​ൻ മാ​സ്​​റ്റ​ർ, എ​സ്. ഷ​ഹീ​ദ, ​തൈ​ക്ക​ണ്ടി മു​ര​ളീ​ധ​ര​ൻ, ഹാ​ബി​റ്റാ​റ്റ്​ റീ​ജ​ന​ൽ എ​ൻ​ജി​നീ​യ​ർ അ​ജി​ത്ത്, ക​ണ്ണൂ​ർ ജി​ല്ല ഇ​ന്ത്യ​ൻ സ്​​റ്റൈ​ൽ റ​സ്​​ലി​ങ്​ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ പി. ​ഷാ​ഹി​ൻ, ‘മാ​ധ്യ​മം’ ക​ണ്ണൂ​ർ ജി​ല്ല ര​ക്ഷാ​ധി​കാ​രി യു.​പി. സി​ദ്ദീ​ഖ്​ മാ​സ്​​റ്റ​ർ, ‘മാ​ധ്യ​മം’ കാ​സ​ർ​കോ​ട്​ ജി​ല്ല ര​ക്ഷാ​ധി​കാ​രി മു​ഹ​മ്മ​ദ്​ ഷാ​ഫി, ടി.​കെ. മു​ഹ​മ്മ​ദ​ലി, ‘മാ​ധ്യ​മം’ സീ​നി​യ​ർ ന്യൂ​സ്​ എ​ഡി​റ്റ​ർ​മാ​രാ​യ സി.​കെ.​എ. ജ​ബ്ബാ​ർ, ബി.​കെ. ഫ​സ​ൽ, ‘മാ​ധ്യ​മം’ ക​ണ്ണൂ​ർ യൂ​നി​റ്റ്​ ചീ​ഫ്​ സ​ബ്​ എ​ഡി​റ്റ​ർ എ.​കെ. ഹാ​രി​സ്, ടി.​എം. ര​ഞ്​​ജി​ത്തി​​െൻറ ഭാ​ര്യ ജൂ​ന എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.
സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​പേ​ഴ്​​സ​ൻ​കൂ​ടി​യാ​യ ക​ണ്ണൂ​ർ മേ​യ​ർ ഇ.​പി. ല​ത സ്വാ​ഗ​ത​വും ‘മാ​ധ്യ​മം’ ക​ണ്ണൂ​ർ യൂ​നി​റ്റ്​ സീ​നി​യ​ർ റീ​ജ​ന​ൽ മാ​നേ​ജ​ർ കെ. ​ഉ​മ​ർ ഫാ​റൂ​ഖ്​ ന​ന്ദി​യും പ​റ​ഞ്ഞു.
പ്ര​ദേ​ശ​വാ​സി​ക​ളു​ം നാ​ട്ടു​കാ​രും വ്യാ​പാ​രി​ക​ളും സ​മൂ​ഹ​ത്തി​​െൻറ വി​വി​ധ തു​റ​ക​ളി​ലു​ള്ള​വ​രും ച​ട​ങ്ങി​നെ​ത്തി. ഉ​ദ്​​ഘാ​ട​ന​ച്ച​ട​ങ്ങി​നു​ശേ​ഷം അ​ര​ങ്ങേ​റി​യ പ്ര​ദ​ർ​ശ​ന ഗു​സ്​​തി മ​ത്സ​ര​വും ഗാ​ന​മേ​ള​യും ച​ട​ങ്ങി​ന്​ കൊ​ഴ​ു​പ്പേ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamamkerala newsaksharaveedumalayalam news
News Summary - Madhyamam aksharaveedu inagruation-Kerala news
Next Story