Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
നന്ദന കൃഷ്​ണ മാധ്യമം അക്ഷരവീട്​ ഏറ്റുവാങ്ങി
cancel
camera_alt

മാ​ധ്യ​മ​വും അ​ഭി​നേ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ ‘അ​മ്മ’​യും യൂ​നി​മ​ണി​യും എ​ൻ.​എം.​സി ഗ്രൂ​പ്പും ​ചേ​ർ​ന്ന്​ ന​ട​പ്പാ​ക്കു​ന്ന അ​ക്ഷ​ര​വീ​ട്​ പ​ദ്ധ​തി​യി​ലെ ‘ജ’ ​വീ​ട്​ ന​ന്ദ​ന കൃ​ഷ്​​ണ​ക്ക്​ റ​വ​ന്യൂ-​ഭ​വ​ന നി​ർ​മാ​ണ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ കൈ​മാ​റു​ന്നു. ഇം​റാ​ൻ ഹു​സൈ​ൻ, കെ.​ടി. ഷൗ​ക്ക​ത്ത​ലി, മു​ഹ​മ്മ​ദ്​​കു​ഞ്ഞി എ​ന്നി​വ​ർ സ​മീ​പം

Homechevron_rightNewschevron_rightKeralachevron_rightനന്ദന കൃഷ്​ണ മാധ്യമം...

നന്ദന കൃഷ്​ണ മാധ്യമം അക്ഷരവീട്​ ഏറ്റുവാങ്ങി

text_fields
bookmark_border

കോ​ടോം​ബേ​ളൂ​ർ (കാ​സ​ർ​കോ​ട്): മ​ഴ​യി​ൽ​നി​ന്ന്​ ര​ക്ഷ​ തേടി മേ​ൽ​ക്കൂ​ര​യി​ൽ പ്ലാ​സ്​​റ്റി​ക്​ പ​തി​ച്ച വീ​ട്ടി​ലെ ടി.​വി സ്​​റ്റാ​ൻ​ഡി​ൽ തി​രു​കി സൂ​ക്ഷി​ച്ച ഫു​ട്​​ബാ​ൾ സ​മ്മാ​ന​ങ്ങ​ൾ ഒാ​രോ​ന്നാ​യി പു​തി​യ വീ​ട്ടി​ലെ ഷെ​ൽ​ഫി​ലേ​ക്ക്​ മാ​റ്റു​േ​മ്പാ​ൾ ന​ന്ദ​ന​യു​ടെ ക​ണ്ണു​ക​ൾ ഇൗ​റ​ന​ണി​ഞ്ഞു. വി​ദൂ​ര സ്വ​പ്​​നം ക​ൺ​മു​ന്നി​ൽ പൂ​ർ​ത്തി​യാ​യ ആ​ന​ന്ദ​മാ​യി​രു​ന്നു ആ ​ക​ണ്ണു​ക​ളി​ൽ. കു​റ്റി​യ​ടു​ക്കം ആ​ദി​വാ​സി കോ​ള​നി​യി​ൽ​നി​ന്ന്​ ദേ​ശീ​യ ത​ല​ത്തി​ലേ​ക്ക്​ ഉ​യ​ർ​ന്ന 15കാ​രി​യു​ടെ ചോ​ർ​ന്നൊ​ലി​ച്ച വീ​ടി​െൻറ സ്ഥാ​ന​ത്തേ​ക്ക്​ അ​ക്ഷ​ര​വീ​ട്​ ഏ​റ്റു​വാ​ങ്ങി ന​ന്ദി പ​റ​യു​േ​മ്പാ​ൾ ഇ​ട​മു​റി​യാ​തെ വീ​ണ ക​ണ്ണീ​ർ​തു​ള്ളി​ക​ൾ അ​വി​ടെ കൂ​ടി​യ ഏ​വ​രും നി​റ​മി​ഴി​ക​ളി​ൽ ഏ​റ്റു​വാ​ങ്ങി.

അ​ണ്ട​ർ-16 ഫു​ട്​​ബാ​ളി​ൽ ദേ​ശീ​യ​ത​ലം വ​രെ​യെ​ത്തി​യ കോ​ടോം ബേ​ളൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കു​റ്റി​യ​ടു​ക്കം ആ​ദി​വാ​സി കോ​ള​നി​യി​ലെ ന​ന്ദ​ന കൃ​ഷ്​​ണ​ക്ക്​ മാ​ധ്യ​മം, മ​ല​യാ​ള സി​നി​മ അ​ഭി​നേ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ 'അ​മ്മ', യൂ​നി​മ​ണി, എ​ൻ.​എം.​സി ഗ്രൂ​പ്പ്​ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന അ​ക്ഷ​ര​വീ​ട്​ പ​ദ്ധ​തി​യി​ലാ​ണ്​ വീ​ട്​ പൂ​ർ​ത്തീ​ക​രി​ച്ച​ത്. വി​പ​രീ​ത ചു​റ്റു​പാ​ടി​നെ അ​തി​ജീ​വി​ച്ച്​ മു​ന്നേ​റി​യ ഇൗ ​പ്ര​തി​ഭ​ക്ക്​ മാ​ധ്യ​മ​ത്തി​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ൽ​കു​ന്ന 'ജ' ​വീ​ടാ​ണ്​ ന​ൽ​കി​യ​ത്. കോ​വി​ഡ്​ പ്രോ​േ​ട്ടാ​കോ​ൾ അ​നു​സ​രി​ച്ച്​ റ​വ​ന്യൂ മ​ന്ത്രി​യു​ടെ ഒാ​ഫി​സി​ൽ ന​ട​ന്ന ച​ട​ങ്ങ​ളി​ൽ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ ന​ന്ദ​ന​ക്ക്​ അ​ക്ഷ​ര​വീ​ട്​ കൈ​മാ​റി.

മ​നു​ഷ്യ​ൻ ഏ​റ്റ​വും കൂ​ടു​ത​ൽ സ്വ​ത​ന്ത്ര​നാ​കു​ന്ന​ത്​ സ്വ​ന്ത​മാ​യി വീ​ട്​ ല​ഭി​ക്കു​േ​മ്പാ​ഴാ​ണെ​ന്നും ന​ന്ദ​ന സ്വാ​ത​ന്ത്ര്യ​ത്തി​െൻറ മ​ഹ​ത്താ​യ രു​ചി അ​നു​ഭ​വി​ക്കു​ന്ന​ത്​ സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ലാ​ണെ​ന്ന​ത്​ സ​ന്തോ​ഷ​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​ധ്യ​മം റീ​​ജ​ന​ൽ മാ​നേ​ജ​ർ ഇം​റാ​ൻ ഹു​സൈ​ൻ, പ​ബ്ലി​ക്​ റി​ലേ​ഷ​ൻ​സ്​ മാ​നേ​ജ​ർ കെ.​ടി. ഷൗ​ക്ക​ത്ത​ലി, മാ​ധ്യ​മം ജി​ല്ല മു​ഖ്യ​ര​ക്ഷാ​ധി​കാ​രി ബി.​എം. മു​ഹ​മ്മ​ദ്​​കു​ഞ്ഞി, സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി ഗം​ഗാ​ധ​ര​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി.

കു​റ്റി​യ​ടു​ക്ക​ത്ത്​ ന​ന്ദ​ന​യു​ടെ വീ​ട്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കോ​ടോം​ബേ​ളൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ സി. ​കു​ഞ്ഞി​ക്ക​ണ്ണ​ൻ വീ​ടി​ന്​ ​നാ​മ​ക​ര​ണം ചെ​യ്​​തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ അം​ഗം സ​ജി​ത ശ്രീ​കു​മാ​ർ, അ​ക്ഷ​ര​വീ​ട്​ നി​ർ​മി​ക്കാ​ൻ സ്ഥ​ലം ന​ൽ​കി​യ ക​ല്ല​ള​ൻ, മാ​ധ്യ​മം ചീ​ഫ്​ റി​പ്പോ​ർ​ട്ട​ർ ര​വീ​ന്ദ്ര​ൻ രാ​വ​ണേ​ശ്വ​രം, ന​ന്ദ​ന കൃ​ഷ്​​ണ തുടങ്ങിയവ​ർ സം​സാ​രി​ച്ചു. ടി.​വി. വി​നോ​ദ്​ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamamammaaksharaveed
Next Story