Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൂന്നു​ പ്രതിഭകൾക്ക്​...

മൂന്നു​ പ്രതിഭകൾക്ക്​ സ്​നേഹത്തണലായി അക്ഷരവീടുകൾ

text_fields
bookmark_border
മൂന്നു​ പ്രതിഭകൾക്ക്​ സ്​നേഹത്തണലായി അക്ഷരവീടുകൾ
cancel
camera_alt???????? ?????????, ???. ?????????, ??????????? ?????????? ??????????????? ????????? ????????????? ??????????????? ??????? ??????????, ?????? ????????? ??????????????????? ????????????????? ???????????????? ????????????? ??????????????? ???????? ?.???. ???????????? ????????????????????.

കോഴിക്കോട്​: കല, കായിക, സാംസ്​കാരിക മേഖലകളിലെ പ്രതിഭകൾക്ക്​ ഭാഷയുടെ മധുരവും സ്​നേഹത്തി​​െൻറ തണലുമേകി അക്ഷരവീടുകളുടെ സമർപ്പണം. ഒരായുസ്സ്​​ കവിതക്കും വരക്കും ശിൽപനിർമാണത്തിനും സമർപ്പിച്ച രാഘവൻ അത്തോളി, കൊടുവള്ളി കരുവൻപൊയിൽ കരീറ്റിപറമ്പിലെ യുവ നർത്തകി എൻ. ശ്രീജിത, അകക്കണ്ണി​​െൻറ കരുത്തിൽ പാരാലിമ്പിക്​സ്​ ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടിയ പുതുപ്പാടി കാവുംപുറത്ത്​ മുഹമ്മദ്​ സ്വാലിഹ്​ എന്നിവർക്കാണ്​ അക്ഷരവീടുകൾ നിർമിച്ചുനൽകിയത്​. ഫുട്​ബാൾ പരിശീലക വെള്ളിമാട്​കുന്നിലെ ഫൗസിയ മാമ്പറ്റ, കരകൗശലശിൽപി അരുൺ കക്കോടി എന്നിവർക്കുള്ള അക്ഷരവീടുകളുടെ പ്രഖ്യാപനവും ചടങ്ങിൽ നടന്നു.

മലയാളത്തി​​െൻറ മധുരമുള്ള 51 അക്ഷരങ്ങൾ ചേർത്തുനിർത്തി ‘മാധ്യമം’, അഭിനേതാക്കളു​െട സംഘടന ‘അമ്മ’, ധനവിനിയോഗരംഗത്തെ ആഗോള സ്​ഥാപനമായ ‘യൂനിമണി’, ആരോഗ്യരംഗത്തെ അന്തർദേശീയ ബ്രാൻഡായ എൻ.എം.സി ഗ്രൂപ്​​ എന്നിവ സംയുക്തമായാണ്​ സംസ്ഥാനത്തുടനീളം അക്ഷരവീടുകൾ ഒരുക്കുന്നത്​. കോഴിക്കോട്​ ട​ാേഗാർ ഹാളിൽ നടന്ന ചടങ്ങിൽ മൂന്ന്​ അക്ഷരവീടുകളുടെ സമർപ്പണവും രണ്ടു വീടുകളുടെ പ്രഖ്യാപനവും ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്​ഘാടനം ചെയ്​തു. മാധ്യമം-മീഡിയവൺ ഗ്രൂപ്​ എഡിറ്റർ ഒ. അബ്​ദുറഹ്​മാൻ അധ്യക്ഷത വഹിച്ചു. യൂനിമണി മീഡിയ റിലേഷൻസ്​ ഡയറക്​ടർ കെ.കെ. മൊയ്​തീൻകോയ പദ്ധതി വിശദീകരിച്ചു.

മുഹമ്മദ്​ സ്വാലിഹിനുള്ള ‘ണ’ അക്ഷരവീട്​ സമർപ്പണത്തിൽ നടൻ നീരജ്​ മാധവ്​ മെഡലും ജില്ല കലക്​ടർ സാംബശിവറാവു പൊന്നാടയും അണിയിച്ചു. മന്ത്രി എ.കെ. ശശീന്ദ്രൻ പ്രശസ്​തിപത്രം കൈമാറി. എൻ. ശ്രീജിതക്കുള്ള ‘​െഎ’ അക്ഷരവീട്​ സമർപ്പണത്തിൽ നടൻ വിനോദ്​ കോവൂർ പൊന്നാട അണിയിച്ചു. കാരാട്ട്​ റസാഖ്​ എം.എൽ.എ പ്രശസ്​തിപത്രം കൈമാറി. രാഘവൻ അത്തോളിക്കുള്ള ‘ട’ അക്ഷരവീട്​ സമർപ്പണത്തിൽ എഴുത്തുകാരായ പി.കെ. പാറക്കടവ്​ പൊന്നാട അണിയിക്കുകയും കെ.പി. രാമനുണ്ണി പ്രശസ്​തിപത്രം ​ൈകമാറുകയും ചെയ്​തു.
ഫൗസിയ മാമ്പറ്റക്കുള്ള ‘ത’ അക്ഷരവീട്​ പ്രഖ്യാപനത്തിൽ യൂനിമണി മീഡിയ റിലേഷൻസ്​ ഡയറക്​ടർ കെ.കെ. മൊയ്​തീൻ കോയ മെഡൽ അണിയിക്കുകയും മാധ്യമം-മീഡിയവൺ ഗ്രൂപ്​ എഡിറ്റർ ഒ. അബ്​ദുറഹ്​മാൻ അക്ഷരഫലകം കൈമാറുകയും ചെയ്​തു. അരുൺ കക്കോടിക്കുള്ള ‘ധ’ അക്ഷരവീട്​ പ്രഖ്യാപനത്തിൽ നടന്മാരായ നിർമൽ പാലാഴി പൊന്നാട അണിയിക്കുകയും നീരജ്​ മാധവ്​ അക്ഷരഫലകം കൈമാറുകയും ചെയ്​തു.

അക്ഷരവീട്​ സ്നേഹസന്ദേശം ‘അമ്മ’ പ്രതിനിധികൂടിയായ നീരജ്​ മാധവ്​ നൽകി. പുതുപ്പാടി പഞ്ചായത്ത്​ വൈസ്​ പ്രസിഡൻറ്​ കുട്ടിഅമ്മ മാണി, കൊടുവള്ളി മുനിസിപ്പൽ കൗൺസിലർ യു.വി. ഷാഹിദ്​, കാലിക്കറ്റ്​ പ്രസ്​ക്ലബ്​ പ്രസിഡൻറ്​ എം. ഫിറോസ്​ഖാൻ, മാധ്യമം കോഴിക്കോട്​ സിറ്റി രക്ഷാധികാരി ഫൈസൽ പൈങ്ങോട്ടായി, നൃത്തപരിശീലകൻ ഷൈജു മാമ്പറ്റ, കമാൽ വരദൂർ തുടങ്ങിയവർ സംസാരിച്ചു. ‘മാധ്യമം’ സി.ഇ.ഒ പി.എം. സാലിഹ്​ സ്വാഗതവും റീജനൽ മാനേജർ എം.എ. സക്കീർ ഹുസൈൻ നന്ദിയും പറഞ്ഞു. എം.കെ. രാഘവൻ എം.പിയുടെ സന്ദേശം വായിച്ചു. തുടർന്ന്​ എൻ. ശ്രീജിതയുടെ നൃത്തവും റാസയുടെയും ബീഗത്തി​​െൻറയും ഗസൽസന്ധ്യയും അരങ്ങേറി.


അക്ഷരവീട്​ മാനുഷിക മൂല്യത്തിലൂന്നിയ പ്രവർത്തനം -മന്ത്രി ശശീന്ദ്രൻ
കോഴിക്കോട്​: മാനുഷിക മൂല്യത്തിലൂന്നിയ പ്രവർത്തനമാണ്​ അക്ഷരവീടുകളുടെ നിർമാണമെന്ന്​ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ. അക്ഷരവീടുകളുടെ സമ്മർപ്പണ-പ്രഖ്യാപന ചടങ്ങ്​ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വീട്​ നിർമിച്ചുനൽകുന്ന കാരുണ്യപ്രവർത്തനം നാട്ടിലേറെ നടക്കുന്നുണ്ടെങ്കിലും അക്ഷരവീടുകൾക്ക്​ തീർത്തും അർഹരായവരെ കണ്ടെത്തിയെന്നത്​ മഹത്തര കാര്യമാണ്​. ഇത്തരം അംഗീകാരം അർഹിക്കുന്ന നിരവധി പേർ നമ്മു​െട നാട്ടിലുണ്ട്​.


വേറിട്ട പരിപാടി ഉദ്​ഘാടനം ചെയ്യുന്നതിലൂടെ താനും ഉന്നതിയിലെത്തുകയാണ്​. നേര​ത്തേയും അക്ഷരവീടി​​െൻറ ഉദ്​ഘാടന ചടങ്ങിൽ പ​െങ്കടുക്കാൻ സാധിച്ചു. മാധ്യമം പത്രം പോലെതന്നെ വേറിട്ടതാണ്​ അക്ഷരവീട്​ പദ്ധതിയെന്നും ഇതി​​െൻറ ഭാഗമായ അഭിനേതാക്കളു​െട സംഘടന ‘അമ്മ’യെയ​ും ധനവിനിമയ സ്ഥാപനമായ യൂനിമണിയേയും ആരോഗ്യ രംഗത്തെ എൻ.എം.സി ഗ്രൂപ്പിനേയും അഭിനന്ദിക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:akshara veeduMadhyamam Akshara Veedu
News Summary - madhyamam akshara veedu
Next Story