Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമെഹബൂബിന്​ ഇനി...

മെഹബൂബിന്​ ഇനി അക്ഷരവീടിന്‍റെ തണൽ

text_fields
bookmark_border
മെഹബൂബിന്​ ഇനി അക്ഷരവീടിന്‍റെ തണൽ
cancel

അ​രീ​ക്കോ​ട്​: ഫു​ട്​​ബാ​ൾ ആ​ര​വ​ത്താ​ൽ മു​ഖ​രി​ത​മാ​യ തെ​ര​ട്ട​മ്മ​ൽ മൈ​താ​ന​ത്ത്​ ത​ടി​ച്ചു​കൂ​ടി​യ കാ​ൽ​പ​ന്ത്​ പ്രേ​മി​ക​​െ​ള സാ​ക്ഷി​യാ​ക്കി മു​ൻ​കാ​ല ഫു​ട്​​ബാ​ൾ താ​രം കെ. ​മെ​ഹ​ബൂ​ബി​ന്​ ‘അ​ക്ഷ​ര​വീ​ട്’​ സ​മ​ർ​പ്പി​ച്ചു. നാ​ട്​ മു​ഴു​വ​ൻ ഒ​ഴു​കി​യെ​ത്തി​യ ച​ട​ങ്ങി​ലാ​ണ്​ മാ​ധ്യ​മം, യു.​എ.​ഇ എ​ക്​​സ​്​​ചേ​ഞ്ച്​-​എം.​എ​ൻ.​സി ​​ഗ്രൂ​പ്​, താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ, ഹാ​ബി​റ്റാ​റ്റ്​ ഗ്രൂ​പ്​​ എ​ന്നി​വ സം​യു​ക്​​ത​മാ​യി ന​ട​പ്പാ​ക്കു​ന്ന അ​​ക്ഷ​ര​വീ​ട്​ പ​ദ്ധ​തി​യി​ലെ ‘ഇൗ’ ​എ​ന്ന വീ​ട്​​ മു​ൻ കേ​ര​ള പൊ​ലീ​സ്​ താ​രം കൂ​ടി​യാ​യ മെ​ഹ​ബൂ​ബി​ന്​ സ​മ​ർ​പ്പി​ച്ച​ത്. മ​ല​യാ​ള അ​ക്ഷ​ര​മാ​ല ക്ര​മ​ത്തി​ൽ 51 വീ​ടു​ക​ൾ ആ​ദ​ര​സ​മ്മാ​ന​മാ​യി സ​മ​ർ​പ്പി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ്​ അ​ക്ഷ​ര​വീ​ട്. 

ഇ​ന്ത്യ​ൻ ഫു​ട്​​ബാ​ൾ താ​ര​ങ്ങ​ളു​ൾ​പ്പെ​ടെ നി​ര​വ​ധി കാ​യി​ക​താ​ര​ങ്ങ​ൾ സം​ഗ​മി​ച്ച വേ​ദി​യി​ൽ ത​ദ്ദേ​ശ​ഭ​ര​ണ മ​ന്ത്രി ഡോ. ​കെ.​ടി. ജ​ലീ​ൽ അ​ക്ഷ​ര​വീ​ട്​ സ​മ​ർ​പ്പി​ച്ചു. പി.​വി. അ​ൻ​വ​ർ എം.​എ​ൽ.​എ മെ​ഹ​ബൂ​ബി​ന്​ സ്​​നേ​ഹാ​ദ​രം ന​ൽ​കി. അ​മ്മ പ്ര​തി​നി​ധി സു​ര​ഭി ല​ക്ഷ്​​മി, യു.​എ.​ഇ എ​ക്​​സ്​​ചേ​ഞ്ച്​ മീ​ഡി​യ റി​ലേ​ഷ​ൻ​സ്​ ഡ​യ​റ​ക്​​ട​ർ കെ.​കെ. മൊ​യ്​​തീ​ൻ കോ​യ എ​ന്നി​വ​ർ സ്​​നേ​ഹ​സ​ന്ദേ​ശം കൈ​മാ​റി. ഇ​ന്ത്യ​ൻ​താ​രം അ​ന​സ്​ എ​ട​ത്തൊ​ടി​ക, ​െഎ.​എ​സ്.​എ​ൽ താ​രം ആ​ഷി​ഖ്​ കു​രു​ണി​യ​ൻ എ​ന്നി​വ​രെ പി.​വി. അ​ൻ​വ​ർ എം.​എ​ൽ.​എ ആ​ദ​രി​ച്ചു.

aksharaveedu
അ​ക്ഷ​ര​വീ​ട് സമർപ്പണവേളയിൽ സം​വി​ധാ​യ​ക​രാ​യ മു​ഹ്​​സി​ൻ പ​രാ​രി, പ്ര​ജേ​ഷ്​ സെ​ൻ, വി.​എം. ഇ​ബ്രാ​ഹിം, എ.​ഡ​ബ്ല്യു. അ​ബ്​​ദു​റ​ഹ്​​മാ​ൻ, യു. ​ഷ​റ​ഫ​ലി, പി.​വി. അ​ൻ​വ​ർ എം.​എ​ൽ.​എ, കെ. ​അ​ബ്​​ദു​ൽ​ക​രീം, വി.​പി. അ​ബ്​​ദു​റ​ഉൗ​ഫ്, മാ​ധ്യ​മം-​മീ​ഡി​യ​വ​ൺ ഗ്രൂ​പ്​ എ​ഡി​റ്റ​ർ ഒ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ, ന​ടി സു​ര​ഭി ല​ക്ഷ്​​മി, എ​ൻ.​കെ. യൂ​സു​ഫ്, എ​ൻ.​കെ. ഷൗ​ക്ക​ത്ത​ലി, സൂ​പ്പ​ർ അ​ഷ്​​റ​ഫ്, പി. ​ല​ക്ഷ്​​മി, പി. ​ദി​ലീ​പ്, കെ. ​മൊ​യ്​​തീ​ൻ​കോ​യ, സു​നി​ൽ ബാ​ബു, ആ​ഷി​ഖ്​ കു​രു​ണി​യ​ൻ, ഹ​ബീ​ബ്​ റ​ഹ്​​മാ​ൻ, അ​ന​സ്​ എ​ട​ത്തൊ​ടി​ക, വൈ.​പി. മു​ഹ​മ്മ​ദ്​ ശ​രീ​ഫ്, കെ. ​അ​സീം.
 


​െഎ.​എ​സ്.​എ​ൽ താ​രം എം.​പി. സ​ക്കീ​ർ, സ​ന്തോ​ഷ്​ ട്രോ​ഫി താ​രം വൈ.​പി. മു​ഹ​മ്മ​ദ് ഷെ​രീ​ഫ്​ എ​ന്നി​വ​രെ മു​ൻ ഇ​ന്ത്യ​ൻ ഫു​ട്​​ബാ​ൾ താ​ര​വും പാ​ണ്ടി​ക്കാ​ട്​ ആ​ർ.​ആ​ർ.​​ആ​ർ.​എ​ഫ്​ ക​മാ​ൻ​ഡ​ൻ​ഡു​മാ​യ യു. ​ഷ​റ​ഫ​ലി​യും സ​ന്തോ​ഷ്​ ട്രോ​ഫി താ​രം വി.​കെ. അ​ഫ്​​ദ​ലി​നെ സൂ​പ്പ​ർ അ​ഷ്​​റ​ഫും സം​വി​ധാ​യ​ക​ൻ പ്ര​േ​ജ​ഷ്​ സെ​ന്നി​നെ മാ​ധ്യ​മം-​മീ​ഡി​യ​വ​ൺ ഗ്രൂ​പ്​​ എ​ഡി​റ്റ​ർ ഒ. ​അ​ബ്​​ദു​റ​ഹ്​​മാ​നും തി​ര​ക്ക​ഥാ​കൃ​ത്ത്​ മു​ഹ്​​സി​ൻ പ​രാ​രി​യെ ​കെ.​കെ. മൊ​യ്​​തീ​ൻ കോ​യ​യും ആ​ദ​രി​ച്ചു. 

സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​നും ഉൗ​ർ​ങ്ങാ​ട്ടി​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റു​മാ​യ എ​ൻ.​കെ. ഷൗ​ക്ക​ത്ത​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഡി​റ്റ​ർ ഒ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ ആ​മു​ഖ​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ല പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ എ.​പി. ഉ​ണ്ണി​കൃ​ഷ്​​ണ​ൻ, അം​ഗം വി. ​സു​ധാ​ക​ര​ൻ, ഫു​ട്​​ബാ​ൾ താ​രം ഹ​ബീ​ബു​റ​ഹ്​​മാ​ൻ, ബ്ലോ​ക്ക്​ പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ പി. ​ല​ക്ഷ്​​മി, അം​ഗം വി.​പി. അ​ബ്​​ദു​റ​ഉൗ​ഫ്, അ​രീ​ക്കോ​ട്​ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ എ.​ഡ​ബ്ല്യു. അ​ബ്​​ദു​റ​ഹ്​​മാ​ൻ, ജി​ല്ല ഫു​ട്​​ബാ​ൾ അ​സോ​സി​യേ​ഷ​ൻ കെ. ​അ​ബ്​​ദു​ൽ ക​രീം, സു​നി​ൽ ബാ​ബു (യു.​എ.​ഇ എ​ക്​​സ്​​ചേ​ഞ്ച്), മു​ഹ​മ്മ​ദ്​ ഹാ​ഷിം (ഹാ​ബി​റ്റാ​റ്റ്​ ​ഗ്രൂ​പ്​), സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​ളാ​യ എ​ൻ.​കെ. യൂ​സു​ഫ്, കെ.​ടി. അ​ബൂ​ട്ടി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. 

പി.​കെ. ബ​ഷീ​ർ എം.​എ​ൽ.​എ​യു​ടെ സ​േ​ന്ദ​ശം വാ​യി​ച്ചു. മാ​ധ്യ​മം എ​ക്​​സി​ക്യൂ​ട്ടി​വ്​ എ​ഡി​റ്റ​ർ വി.​എം. ഇ​ബ്രാ​ഹിം സ്വാ​ഗ​ത​വും ചീ​ഫ്​ റീ​ജ​ന​ൽ മാ​നേ​ജ​ർ വി.​സി. മു​ഹ​മ്മ​ദ്​ സ​ലീം ന​ന്ദി​യും പ​റ​ഞ്ഞു. പ​ത്ത​നാ​പു​രം പ​ള്ളി​പ്പ​ടി​യി​ൽ​നി​ന്ന്​ വാ​ദ്യ​ഘോ​ഷ ​േമ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ ന​ട​ത്തി​യ ഘോ​ഷ​യാ​ത്ര​യോ​െ​ട​യാ​യി​രു​ന്നു തു​ട​ക്കം. സ​മ​ർ​പ്പ​ണ ച​ട​ങ്ങി​ന്​ ​ശേ​ഷം അ​ന​സ്​ എ​ട​ത്തൊ​ടി​ക ഇ​ല​വ​നും മെ​ഹ്​​ബൂ​ബ്​ ഇ​ല​വ​നും ത​മ്മി​ൽ പ്ര​ദ​ർ​ശ​ന മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsammauae exchangemalayalam newsFootballerMadhyamam Akshara VeeduK Mehboob
News Summary - Madhyamam Akshara Veedu Gifted to Footballer K Mehboob -Kerala News
Next Story