Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസവിത കൈകൂപ്പി;...

സവിത കൈകൂപ്പി; ‘അക്ഷരവീടി’നെ നെഞ്ചേറ്റി ചെങ്കൽ ഗ്രാമം

text_fields
bookmark_border
madhyamam-aksharaveedu
cancel
camera_alt??????????????? ???????????????????? ????????????? ??????????? ???.??.?? ?????????????????? ???.???.??? ??????????? ??????????????? ????????????? ???????? ??????? ?????????????? ????????????? ????????? ??????????????????????? ????????? ???????????????? ??.????. ???????????? ???????????? ???????? ???????? ?.???. ?????? ???????????????????. ?

തി​രു​വ​ന​ന്ത​പു​രം: കാ​ലം മ​റ​ന്ന കാ​യി​ക​പ്ര​തി​ഭ വി.​ആ​ർ. സ​വി​ത​യു​ടെ സാ​ന്നി​ധ്യം തീ​ർ​ത്ത അ​ന്ത​രീ​ക്ഷം ചെ​ങ്ക​ൽ ഗ്രാ​മ​ത്തി​ന്​ സ​മ്മാ​നി​ച്ച​ത്​ അ​ഭി​മാ​ന മു​ഹൂ​ർ​ത്തം. കാ​യി​ക​കേ​ര​ള​ത്തി​നാ​യി ട്രാ​ക്കി​ലും ഫീ​ൽ​ഡി​ലും നേ​ട്ട​ങ്ങ​ൾ കൊ​യ്​​ത നാ​ട്ടു​കാ​രി​ക്ക്​ സ്വ​ന്ത​മാ​യൊ​രു വീ​ട്​ യാ​ഥാ​ർ​ഥ്യ​മാ​വു​ന്ന നി​മി​ഷം നാ​ടി​​െൻറ ഉ​ത്സ​വ​മാ​യി. ‘മാ​ധ്യ​മ’​വും അ​ഭി​നേ​താ​ക്ക​ളു​ടെ സം​ഘ​ട​ന ‘അ​മ്മ’​യും യു.​എ.​ഇ എ​ക്​​സ്​​ചേ​ഞ്ച്​ -എ​ൻ.​എം.​സി ഗ്രൂ​പ്പും സം​യു​ക്​​ത​മാ​യി ഒ​രു​ക്കു​ന്ന ‘അ​ക്ഷ​ര​വീ​ട്​’ നി​ർ​മാ​ണ ഉ​ദ്​​ഘാ​ട​ന​വേ​ള​യാ​ണ്​ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ഒ​ത്തു​ചേ​ര​ലാ​യ​ത്.

11 വ​ർ​ഷ​മാ​യി വാ​ട​ക​വീ​ട്ടി​ൽ ക​ഴി​യു​ന്ന സ​വി​ത കാ​യി​ക​പ്ര​തി​ഭ​യെ​ന്ന്​ വൈ​കി​യ​റി​ഞ്ഞ​തി​​െൻറ സ​ങ്ക​ട​മാ​ണ്​ പ​ല​രും പ്ര​ക​ടി​പ്പി​ച്ച​ത്. പ്ര​ദേ​ശ​ത്തെ ജ​ന​പ്ര​തി​നി​ധി​ക​ളെ​ല്ലാം ഇ​ക്കാ​ര്യം പ്ര​സം​ഗ​ത്തി​ൽ പ​ങ്കു​വെ​ക്കു​ക​യും ചെ​യ്​​തു. മു​ൻ ദേ​ശീ​യ അ​ത്​​ല​റ്റും കേ​ര​ള വ​നി​ത ഹോ​ക്കി ടീ​മം​ഗ​വു​മാ​യി നേ​ട്ട​ങ്ങ​ളേ​െ​റ​ കൊ​യ്​​ത ഒ​രാ​ൾ​ക്കു​ള്ള ആ​ദ​രി​ക്ക​ൽ​കൂ​ടി​യാ​യി ഇ​തോ​ടെ അ​ക്ഷ​ര​വീ​ട്​ നി​ർ​മാ​ണോ​ദ്​​ഘാ​ട​ന​വേ​ദി. ബാ​ൻ​ഡ്​ വാ​ദ്യം തീ​ർ​ത്ത ഉ​ത്സ​വാ​ന്ത​രീ​ക്ഷ​ത്തി​ൽ സാം​സ്​​കാ​രി​ക​മ​ന്ത്രി എ.​കെ. ബാ​ല​ൻ അ​ക്ഷ​ര​വീ​ടി​​െൻറ പ്ര​വൃ​ത്തി ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പി​ന്നാ​ക്ക​വി​ഭാ​ഗ​ത്തി​​െൻറ പ്ര​ശ്​​ന​ങ്ങ​ൾ സ​ർ​ക്കാ​റി​​െൻറ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തു​ന്ന​തി​ൽ ഒ​രു പ​ടി മു​ന്നി​ൽ നി​ൽ​ക്കു​ന്ന ‘മാ​ധ്യ​മം’ അ​ക്ഷ​ര​വീ​ട്​ പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു​വ​ന്ന​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്നും സ​ർ​ക്കാ​റി​െൻറ പൂ​ർ​ണ പി​ന്തു​ണ പ​ദ്ധ​തി​ക്കു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പ​ത്രം ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ടെ മി​ക​ച്ച ഉ​ദാ​ഹ​ര​ണ​മാ​ണി​ത്. വീ​ടെ​ന്ന സ്വ​പ്​​നം സാ​ക്ഷാ​ത്​​ക​രി​ക്കാ​ൻ ഒ​േ​ട്ട​റെ പ​ദ്ധ​തി​ക​ൾ സ​ർ​ക്കാ​റി​നു​ണ്ട്. എ​ന്നാ​ൽ, വീ​ടി​ന്​ ന​ൽ​കു​ന്ന പ​ണം മ​റ്റു കാ​ര്യ​ങ്ങ​ൾ​ക്ക്​ വി​നി​യോ​ഗി​ക്കു​േ​മ്പാ​ൾ പ​ദ്ധ​തി പാ​തി​വ​ഴി​യി​ലാ​കു​ന്നു. എ​ല്ലാം സ​ർ​ക്കാ​ർ ചെ​യ്യ​െ​ട്ട എ​ന്ന്​ വി​ചാ​രി​ക്ക​രു​ത്. സ​ർ​ക്കാ​റി​ന്​ പ​രി​മി​തി​ക​ളേ​റെ​യു​ണ്ട്. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​ക്ഷ​ര​വീ​ട്​ പ​ദ്ധ​തി മ​ല​യാ​ളി​ക്ക്​ കി​ട്ടു​ന്ന സൗ​ഭാ​ഗ്യ​മാ​ണ്. ഇ​തൊ​രു വീ​ട്​ മാ​ത്ര​മ​ല്ലെ​ന്നും കാ​രു​ണ്യ​ത്തി​​െൻറ ത​ലോ​ട​ലാ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

ചെ​ങ്ക​ൽ സ്വാ​ത​ന്ത്ര്യ​ദി​ന സ്​​മാ​ര​ക ഗ്ര​ന്ഥ​ശാ​ല​യു​ടെ സ​മീ​പം ന​ട​ന്ന ച​ട​ങ്ങി​ൽ കെ. ​ആ​ൻ​സ​ല​ൻ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ‘അ​മ്മ’ പ്ര​തി​നി​ധി​യും ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ മ​ധു​പാ​ൽ മു​ഖ്യാ​തി​ഥി​യാ​യി. വീ​ടെ​ന്ന സ്വ​പ്​​ന​സാ​ക്ഷാ​ത്​​കാ​ര​ത്തി​ൽ​നി​ന്നാ​ണ്​ പ്ര​വാ​സം പോ​ലും ഉ​ണ്ടാ​യ​തെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യു.​എ.​ഇ എ​ക്​​സ്​​ചേ​ഞ്ച്​ പ​ബ്ലി​ക്​ റി​ലേ​ഷ​ൻ​സ്​ ആ​ൻ​ഡ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്​ ഡ​യ​റ​ക്​​ട​ർ ജെ.​എ​ച്ച്. പ്ര​ശാ​ന്ത്​ അ​ക്ഷ​ര​വീ​ട്​ സ്​​നേ​ഹ​സ​ന്ദേ​ശം ന​ൽ​കി. ചെ​ങ്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ വ​ട്ട​വി​ള രാ​ജ്​​കു​മാ​ർ പ​ദ്ധ​തി സ​മ​ർ​പ്പ​ണം ന​ട​ത്തി. സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ എം.​ആ​ർ. സൈ​മ​ൺ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. യു.​എ.​ഇ എ​ക്​​സ്​​ചേ​ഞ്ച്​ മീ​ഡി​യ റി​ലേ​ഷ​ൻ​സ്​ ഡ​യ​റ​ക്​​ട​ർ കെ.​കെ. മൊ​യ്​​തീ​ൻ​കോ​യ, പാ​റ​ശ്ശാ​ല ബ്ലോ​ക്ക്​ പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ വി.​ആ​ർ. സ​ലൂ​ജ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ അം​ഗം ജി.​വി. അ​ജി​ത, ഹാ​ബി​റ്റാ​റ്റ്​ എ​ൻ​ജി​നീ​യ​ർ സ​ജീ​ഷ്, ഉ​ദി​യ​ൻ​ കു​ള​ങ്ങ​ര വ്യാ​പാ​രി വ്യ​വ​സാ​യി കോ​ഒാ​പ​റേ​റ്റി​വ്​ സൊ​ൈ​സ​റ്റി പ്ര​സി​ഡ​ൻ​റ്​ ശ്രീ​കു​മാ​ർ, മാ​ധ്യ​മം ഡെ​പ്യൂ​ട്ടി എ​ഡി​റ്റ​ർ വ​യ​ലാ​ർ ഗോ​പ​കു​മാ​ർ, വി.​ആ​ർ. സ​വി​ത എ​ന്നി​വ​ർ സം​സാ​രി​ച്ചു.  

മാ​ധ്യ​മം അ​ഡ്​​മി​നി​സ്​​ട്രേ​റ്റി​വ്​ വി​ഭാ​ഗം ജ​ന​റ​ൽ മാ​നേ​ജ​ർ ക​ള​ത്തി​ൽ ഫാ​റൂ​ഖ്​ സ്വാ​ഗ​ത​വും റീ​ജ്യ​ന​ൽ മാ​നേ​ജ​ർ വി.​എ​സ്. സ​ലീം ന​ന്ദി​യും പ​റ​ഞ്ഞു. അ​ക്ഷ​ര​വീ​ട്​ പ​ദ്ധ​തി​യി​ലെ അ​ഞ്ചാ​മ​ത്തെ വീ​ടാ​ണ്​ സ​വി​ത​ക്ക്​ ന​ൽ​കു​ന്ന​ത്. പ്ര​മു​ഖ ആ​ർ​ക്കി​​ടെ​ക്​​റ്റ്​ ജി. ​ശ​ങ്ക​ർ രൂ​പ​ക​ൽ​പ​ന ചെ​യ്​​ത 51 വീ​ടു​ക​ളാ​ണ്​ അ​ക്ഷ​ര​വീ​ട്​ പ​ദ്ധ​തി​യി​ൽ ഒ​രു​ങ്ങു​ന്ന​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsathleticmalayalam newsMadhyamam Akkara VeeduVR Savitha
News Summary - Madhyamam Akkara Veedu for VR Savitha -Kerala News
Next Story