Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ.എസ്.ആർ.ടി.സി ബസിടിച്ച് 'മാധ്യമം' ഏജൻറ് മരിച്ചു
text_fieldsbookmark_border
അജി പാലമല
കോന്നി (പത്തനംതിട്ട): കെ.എസ്.ആർ.ടി.സി ബസിടിച്ച് 'മാധ്യമം' ഏജൻറ് മരിച്ചു. കലഞ്ഞൂർ പാലമല കാഞ്ഞിരമുകൾ വീട്ടിൽ അജി പാലമല (47) ആണ് മരിച്ചത്.
ഇന്ന് രാവിലെ 6.45ന് കലഞ്ഞൂർ ഐ.എച്ച്.ആർ.ഡി കോളജിന് മുന്നിലായിരുന്നു അപകടം. പത്രവിതരണത്തിനിടയിൽ അമിത വേഗത്തിലെത്തിയ കെ.എസ്.ആർ.ടി.സി ബസ് ഇടിക്കുകയായിരുന്നു. ഉടൻ തന്നെ കൊട്ടാരക്കര ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണപ്പെട്ടു.
കേരള ദലിത് പാന്തേഴ്സ് സംസ്ഥാന കൗൺസിൽ അംഗവും ജില്ലാപ്രസിഡന്റും വെൽഫെയർ പാർട്ടി മുൻ ജില്ലാ പ്രസിഡന്റുമായിരുന്നു. പശ്ചിമഘട്ട സംരക്ഷണ സമിതി അംഗമായ അജി, ചെങ്ങറ സമരം ഉൾപ്പെടെയുള്ള ജനകീയ സമരങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.
ഭാര്യ: ആശ. മക്കൾ: അഖില, അനില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

