ശ്രീറാമിനെതിരായ പ്രതിഷേധത്തിൽ ഇടംനേടി 'മാധ്യമം' കാർട്ടൂണും
text_fieldsആലപ്പുഴ: ശ്രീറാം വെങ്കിട്ടരാമനെതിരായ പ്രതിഷേധത്തിൽ ഇടംനേടി 'മാധ്യമം' കാർട്ടൂണും. കേരള മുസ്ലിം ജമാഅത്തിന്‍റെ കീഴിൽ സുന്നി സംഘടനകൾ കലക്ടറേറ്റിലേക്ക് നടത്തിയ പ്രതിഷേധജ്വാലയിലാണ് 'മാധ്യമ'ത്തിന്‍റെ കാർട്ടൂൺ നിറഞ്ഞുനിന്നത്. ജില്ല കലക്ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചതിനെതിരായ പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിൽ 'കലക്ടറേറ്റ് എ ഹെഡ്' എന്ന തലക്കെട്ടിൽ കാർട്ടൂണിസ്റ്റ് വി.ആർ. രാഗേഷ് വരച്ച കാർട്ടൂൺ കഴിഞ്ഞദിവസമാണ് 'മാധ്യമം' പ്രസിദ്ധീകരിച്ചത്.
ഇത് സമൂഹമാധ്യമങ്ങളിലടക്കം വൈറലായി. ഇതിന് പിന്നാലെയാണ് കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് ജില്ല കമ്മിറ്റികളുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ നടന്ന പ്രകടനത്തിൽ ഉൾപ്പെടുത്തിയത്. ജനറൽ ആശുപത്രി ജങ്ഷനിൽനിന്ന് കലക്ടറേറ്റിലേക്ക് നടത്തിയ പ്രകടനത്തിൽ അണിനിരന്ന പലരും 'കാർട്ടൂൺ' പോസ്റ്ററാക്കി പതിച്ച പ്ലക്കാർഡുകൾ ഉയർത്തിയാണ് മുദ്രാവാക്യം വിളിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

