Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅട്ടപ്പാടി മധുവിന്‍റെ...

അട്ടപ്പാടി മധുവിന്‍റെ കുടുംബം മന്ത്രി​യെ കണ്ടു

text_fields
bookmark_border
അട്ടപ്പാടി മധുവിന്‍റെ കുടുംബം മന്ത്രി​യെ കണ്ടു
cancel

തി​രു​വ​ന​ന്ത​പു​രം: അ​ട്ട​പ്പാ​ടി​യി​ൽ ആ​ൾ​ക്കൂ​ട്ട മ​ർ​ദ​ന​ത്തെ തു​ട​ർ​ന്ന് കൊ​ല്ല​പ്പെ​ട്ട ആ​ദി​വാ​സി യു​വാ​വ് മ​ധു​വി​ന്‍റെ സ​ഹോ​ദ​രി സ​ര​സു​വും ബ​ന്ധു​ക്ക​ളും പ​ട്ടി​ക​ജാ​തി-​വ​ർ​ഗ പി​ന്നാ​ക്ക​ക്ഷേ​മ മ​ന്ത്രി കെ.​എ തു​ള​സി​യെ ക​ണ്ട് നി​വേ​ദ​നം നൽകി.

വി​ചാ​ര​ണ​ക്കോ​ട​തി ശി​ക്ഷി​ച്ച ഒ​ന്നാം​പ്ര​തി​യെ വെ​റു​തെ​വി​ട്ട ഹൈ​കോ​ട​തി വി​ധി​ക്കെ​തി​രെ സു​പ്രീം കോ​ട​തി​യി​ൽ സ​ർ​ക്കാ​ർ അ​പ്പീ​ൽ ന​ൽ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി സ​തീ​ശ​ൻ മ​ധു​വി​ന്റെ കു​ടും​ബ​ത്തി​ന് ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്നു. വ​രു​ന്ന ആ​ഗ​സ്റ്റ് 25ന​കം സു​പ്രീം​കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് കു​ടും​ബം മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യം മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​മെ​ന്ന് മ​ന്ത്രി തു​ള​സി ഉ​റ​പ്പു​ന​ൽ​കി. നി​യ​മ​പോ​രാ​ട്ട​ങ്ങ​ൾ​ക്കൊ​പ്പം ത​ങ്ങ​ളു​ടെ ജീ​വ​ൽ​പ്ര​ശ്ന​ങ്ങ​ളും കു​ടും​ബം മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി.

മ​ധു​വി​ന്‍റെ കേ​സി​ന്റെ കാ​ര്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​ന്ത​രം കോ​ട​തി​യും ഓ​ഫി​സു​ക​ളും ക​യ​റി​യി​റ​ങ്ങേ​ണ്ടി വ​ന്ന​തി​നെ തു​ട​ർ​ന്ന് സ​ഹോ​ദ​രി സ​ര​സു​വി​ന് അ​ങ്ക​ണ​വാ​ടി​യി​ലെ വ​ർ​ക്ക​ർ സ്ഥി​രം ജോ​ലി ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. ഈ ​ജോ​ലി പു​നഃ​സ്ഥാ​പി​ച്ചു ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. പ​രി​ശോ​ധി​ക്കാ​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി.

സ​ര​സു​വി​ന്‍റെ മ​ക്ക​ളുടെ പ​ഠ​നം വ​കു​പ്പി​ന് കീ​ഴി​ലു​ള്ള തി​രു​വ​ന​ന്ത​പു​രം ഡോ. ​അം​ബേ​ദ്ക​ർ വി​ദ്യാ​നി​കേ​ത​ൻ സി.​ബി.​എ​സ്.​ഇ സ്കൂ​ളി​ലേ​ക്ക് മാ​റ്റി​ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യം കേ​ട്ട മ​ന്ത്രി കു​ട്ടി​ക​ൾ​ക്ക് മി​ക​ച്ച വി​ദ്യാ​ഭ്യാ​സം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​റി​യി​ച്ചു. 2026 മേ​യ് 25നാ​ണ് മ​ധു വ​ധ​ക്കേ​സി​ൽ ഹൈ​കോ​ട​തി​യു​ടെ നി​ർ​ണാ​യ​ക വി​ധി പു​റ​ത്തു​വ​ന്ന​ത്. ശാ​സ്ത്രീ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mob LynchingCourt appealAttapadi Madhu's murder.
News Summary - Madhu's Family Meets Minister K.A. Thulasi
Next Story