You are here

മധുവിനെ കൊന്നത്​ തലക്കടിച്ചും നെഞ്ചുതകർത്തും; മരണകാരണം ആന്തരിക രക്തസ്രാവം

  • ശരീരമാസകലം പൈശാചിക മർദനം

  • ലാത്തി പോലുള്ള വടികൊണ്ട് അടിേയറ്റതായി സൂചന

12:52 PM
24/02/2018
madhu tribal
മർദനമേറ്റ് മരിച്ച ആദിവാസി മധു

തൃശൂർ/പാലക്കാട്​: അട്ടപ്പാടി കടുകുമണ്ണ ഊരിലെ ആദിവാസി യുവാവ്​ മധുവി​​െൻറ കൊലപാതകം പൈശാചിക മർദനം മൂലമെന്ന്​ സ്​ഥിരീകരണം. പോസ്​റ്റുമോർട്ടം റിപ്പോർട്ടിലും ദൃക്​സാക്ഷികൾ ഒറ്റപ്പാലം മജിസ്​​േട്രറ്റിനുനൽകിയ മൊഴിയിലുമാണ്​ മനസ്സാക്ഷ​ിയെ മരവിപ്പിക്കുന്ന ആക്രമണത്തെക്കുറിച്ച്​ വെളിപ്പെടുത്തൽ. തലക്കടിച്ചും നെഞ്ചിൻകൂടുതകർത്തും ശരീരമാസകലം ചവുട്ടിയും തൊഴിച്ചുമാണ്​ ഇൗ യുവാവി​​െൻറ പ്രാണനെടുത്തത്​. മധുവി​​െൻറ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകാൻ സർക്കാർ തീരുമാനിച്ചു.

തലക്കേറ്റ  ഗുരുതര പരിക്കും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്ന് തൃശൂർ മെഡിക്കൽ കോളജിൽ നടത്തിയ പോസ്​റ്റ്​മോർട്ടം റിപ്പോർട്ടിൽ പറയുന്നു​. മുന്നിൽ നിന്ന് പിടിച്ച് തള്ളു​േമ്പാൾ തലയുടെ പിൻഭാഗം മതിലോ പാറ​േയാ ചുമ​േരാ പോലുള്ള ഉറപ്പുള്ള പ്രതലത്തിൽ ഇടിച്ചാൽ ഉണ്ടാകുന്ന തരത്തിലാണ്​ പരിക്ക്. ഇൗ ആഘാതം തല​ച്ചോറിനെ ബാധിച്ചിട്ടുണ്ട്​. നെഞ്ചിൽ മർദനമേറ്റ്​ വാരിയെല്ല്  ഒടിഞ്ഞ​ു​. ആന്തരിക പരിക്കാണ്​ ഏറെയും. ശരീരമാസകലം മർദനമേറ്റ പാടുണ്ട്​. പൊലീസ്​ ലാത്തി പോലുള്ള വടികൊണ്ട് അടിേയറ്റിട്ടുണ്ടെന്നും പോസ്​റ്റ്​മോർട്ടത്തിൽ സൂചനയുണ്ട്​. വാരിയെല്ല് തകർന്ന ഭാഗത്തെ ശരീര പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. ഇക്കാര്യം പ്രാഥമിക റിപ്പോർട്ടിൽ അടയാളപ്പെടുത്തി മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗം പൊലീസിന് കൈമാറി.

മധുവിനെ കാട്ടിൽനിന്ന്​​ കൊണ്ടുപോകു​േമ്പാൾ വനപാലകർ ജീപ്പിൽ പിന്തുടർന്നിരുന്നുവെന്ന്​ സഹോദരി പറഞ്ഞിരുന്നു. പൊലീസ് ജീപ്പിൽ കൊണ്ടുപോകു​േമ്പാൾ മർദനമുണ്ടാ​െയന്ന്​ നാട്ടുകാരിൽ ഒരു വിഭാഗവും ആരോപിച്ചിരുന്നു. ഇൗ സാഹചര്യത്തിൽ പോസ്​റ്റ്​മോർട്ടം സൂചന നിർണായകമാണ്​. വിശദാംശങ്ങളടങ്ങിയ അന്തിമ റിപ്പോർട്ടിലേ ഇക്കാര്യത്തിൽ വ്യക്തത വരൂ. ലാത്തികൊണ്ടു​ള്ള അടിയാ​െണന്ന്​ ഉറപ്പിച്ചു പറയാനാവില്ലെന്നാണ്​ ഫോറൻസിക് വിദഗ്ധരുടെ അഭിപ്രായം. 

ഫോറൻസിക്​ സർജൻ ഡോ. ബൽറാമി​​െൻറ നേതൃത്വത്തിൽ ശനിയാഴ്​ച രാവിലെ ഒമ്പതോ​െട തുടങ്ങിയ പോസ്​റ്റ്​ മോർട്ടം മൂന്നര മണിക്കൂർ നീണ്ടു. ആരോഗ്യമന്ത്രിയുമായും അന്വേഷണ ഉദ്യോഗസ്ഥരുമായും ചർച്ച നടത്തിയ  ശേഷമാണ്​ ശനിയാഴ്ച രാവിലെ പോസ്​റ്റ്​മോർട്ടം തുടങ്ങിയത്​. മന്ത്രിമാരായ എ.കെ. ബാലൻ, കെ.കെ.ശൈലജ, വി.എസ്. സുനിൽകുമാർ, എം.പിമാരായ എം.ബി. രാജേഷ്, ഡോ. പി.കെ. ബിജു, കോൺഗ്രസ് നേതാക്കളായ വി.എം. സുധീരൻ, ഷാനിമോൾ ഉസ്മാൻ, മുൻ ഡെപ്യൂട്ടി സ്പീക്കർ ജോസ് കെ. ബേബി, പാലക്കാട് ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ശാന്തകുമാരി, സി.പി.എം പാലക്കാട് ജില്ല സെക്രട്ടറി സി.കെ. രാജേന്ദ്രൻ, ബി.ജെ.പി. തൃശൂർ ജില്ല പ്രസിഡൻറ്​ എ. നാഗേഷ് എന്നിവർ ആശുപത്രിയിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.  

ശനിയാഴ്ച വൈകീട്ട്​്​ മൂന്നോടെ മൃതദേഹം അഗളി പൊലീസ് സ്​റ്റേഷന്​ മുന്നിലെ സമരപ്പന്തലിൽ എത്തിച്ചു. മൃതദേഹവുമായി പോയ ആംബുലൻസ് മുക്കാലി ജങ്ഷനിൽ ഊരുവാസികൾ തടഞ്ഞു. ​െകാലപാതകികളെ നേരിൽ കാണാതെ കടത്തിവിടില്ലെന്ന് ഇവർ നിലപാടെടുത്തു. പ്രതികളുടെ ചിത്രം പൊലീസ് മൊബൈൽ ഫോൺ വഴി കാണിച്ചതോടെയാണ് പ്രതിഷേധക്കാർ ശാന്തരായത്. സംഘർഷാവസ്​ഥ തീർന്നതോടെ, ചിണ്ടക്കി ആദിവാസി ഉൗരിന്​ സമീപത്തെ ഉൗര്​ ശ്​മശാനത്തിൽ മൃതദേഹം സംസ്​കരിച്ചു.  



 


 

Loading...
COMMENTS