Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മധു വധം: കേസ് 11ലേക്ക് മാറ്റി
text_fieldsbookmark_border
കൊല്ലപ്പെട്ട മധു
മണ്ണാർക്കാട്: അട്ടപ്പാടി മധു വധക്കേസ് പരിഗണിക്കുന്നത് മണ്ണാർക്കാട് സ്പെഷൽ കോടതി മാർച്ച് 11 ലേക്ക് മാറ്റി. കേസ് പരിഗണിക്കുന്ന പ്രത്യേക കോടതി ജഡ്ജി കെ.എസ്. മധുവാണ് 11 ലേക്ക് മാറ്റിയത്. സ്പെഷൽ പ്രോസിക്യൂട്ടർ സി. രാജേന്ദ്രൻ, അഡീഷനൽ പ്രോസിക്യൂട്ടർ രാജേഷ് എം. മേനോൻ എന്നിവരും പ്രതിഭാഗം അഭിഭാഷകരും ഹാജരായി.
സാക്ഷികളിൽ രണ്ട് പേർ കോടതിയിൽ നൽകിയ രഹസ്യമൊഴിയുടെ പകർപ്പുകൾ ലഭ്യമാക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി അനുവദിച്ചു. പൊലീസ് കോടതിയിൽ നൽകിയ എല്ലാ രേഖകളുടെയും പകർപ്പുകൾ ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാൻ സമയം വേണമെന്ന പ്രതിഭാഗത്തിന്റെ വാദം പരിഗണിച്ചാണ് 11 ലേക്ക് മാറ്റിയത്.
മധുവിന്‍റെ അമ്മ മല്ലി, സഹോദരി സരസു, പ്രതികൾ എന്നിവർ കോടതിയിലെത്തിയിരുന്നു.
Next Story

