Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദുൽഖർ സൽമാന് നന്ദി പറഞ്ഞ് മാധവൻ, എന്നെങ്കിലും ഈ ഉപകാരം തിരിച്ചു തരാൻ കഴിയും

text_fields
bookmark_border
ദുൽഖർ സൽമാന് നന്ദി പറഞ്ഞ് മാധവൻ, എന്നെങ്കിലും ഈ ഉപകാരം തിരിച്ചു തരാൻ കഴിയും
cancel

ചെന്നൈ: 'ചാര്‍ലി' സിനിമയുടെ തമിഴ് റീമേക്ക് 'മാര' റിലീസ് ചെയ്യാനൊരുങ്ങവെ ദുൽഖറിന് നന്ദി പറഞ്ഞ് തമിവ് നടൻ മാധവൻ. മാധവന്‍ നായകനാകുന്ന ചിത്രം ജനുവരി 8നാണ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്നത്.

മാധവനും ശ്രദ്ധ ശ്രീനാഥുമാണ് മാരയില്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയ്‌ലര്‍ അടുത്തിടെയാണ് പുറത്തെത്തിയത്. ട്രെയ്‌ലറിന് ശബ്ദം നല്‍കിയ ദുല്‍ഖറിന് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മാധവന്‍.

"മനോഹരമായി വോയിസ് ഓവര്‍ സമ്മാനിച്ചതിന് നന്ദി സഹോദരാ, എന്നെങ്കിലും ഒരിക്കല്‍ നിനക്ക് ഈ ഉപകാരം തിരിച്ചു നല്‍കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു. നന്ദി ദുല്‍ഖര്‍" എന്നാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ മാധവന്‍ പറയുന്നത്.

ദിലീപ് കുമാര്‍ ആണ് മാരയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഭുവന്‍ ശ്രീനിവാസ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ജിബ്രാന്‍ ആണ് സംഗീതം ഒരുക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story