Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമഅ്ദനിയുടെ അകമ്പടി...

മഅ്ദനിയുടെ അകമ്പടി ചെലവ് കുറക്കാനാകില്ലെന്ന് കർണാടക സുപ്രീംകോടതിയിൽ

text_fields
bookmark_border
madani
cancel

ന്യൂ​ഡ​ൽ​ഹി: പി.​ഡി.​പി ചെ​​യ​​ർ​​മാ​​ൻ അ​​ബ്ദു​​​ന്നാ​​സി​​ർ മ​​അ്ദ​​നി കേ​ര​ള​ത്തി​ൽ പോ​കു​മ്പോ​ൾ അ​ക​മ്പ​ടി പോ​കു​ന്ന പൊ​ലീ​സു​കാ​രു​ടെ എ​ണ്ണം വെ​ട്ടി​ക്കു​റ​ക്കാ​നാ​കി​ല്ലെ​ന്നും ചെ​ല​വ് ക​ണ​ക്കാ​ക്കി​യ​ത് ച​ട്ട​ങ്ങ​ൾ പ്ര​കാ​ര​മാ​ണെ​ന്നും വ്യ​ക്ത​മാ​ക്കി ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ മ​റു​പ​ടി സ​ത്യ​വാ​ങ്​​മൂ​ലം ന​ൽ​കി.

ബം​ഗ​ളൂ​രു സി​റ്റി പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ യ​തീ​ഷ് ച​ന്ദ്ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ളം സ​ന്ദ​ർ​ശി​ച്ചാ​ണ് അ​ക​മ്പ​ടി സം​ബ​ന്ധി​ച്ച ശി​പാ​ർ​ശ ത​യാ​റാ​ക്കി​യ​ത്. കേ​ര​ള​ത്തി​ലു​ട​നീ​ളം അ​ണി​ക​ളു​ള്ള മ​അ്​​ദ​നി​ക്ക്​ ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കി സ​മാ​ധാ​നം ത​ക​ർ​ക്കാ​ൻ സാ​ധി​ക്കും. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​ക​മ്പ​ടി പോ​കു​ന്ന പൊ​ലീ​സു​കാ​രു​ടെ എ​ണ്ണം കു​റ​ക്കാ​നാ​വി​ല്ലെ​ന്നും സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ൽ പ​റ​യു​ന്നു.

ഏ​പ്രി​ൽ 17ന്​ ​മ​അ്​​ദ​നി​ക്ക് കേ​ര​ള​ത്തി​ലേ​ക്ക്​ ​പോ​കാ​ൻ അ​നു​മ​തി ന​ൽ​കി സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. എ​ന്നാ​ൽ, 20 പൊ​​ലീ​​സു​​കാ​​രു​​ടെ അ​​ക​​മ്പ​​ടി വേ​​ണ​​മെ​​ന്നും അ​​വ​​ർ​​ക്ക് ചെ​​ല​​വി​​ന് മാ​​സം​തോ​​റും 20 ല​​ക്ഷം രൂ​​പ വീ​​തം കെ​​ട്ടി​​വെ​​ക്ക​​ണ​​മെ​​ന്നു​ം ക​​ർ​​ണാ​​ട​​ക സ​​ർ​​ക്കാ​ർ ഉ​​പാ​​ധി​വെ​ച്ചു. ഇ​തി​നെ​തി​രെ മ​അ്​​ദ​നി വ്യാ​ഴാ​ഴ്ച സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. ത​​ങ്ങ​​ൾ പു​​റ​​പ്പെ​​ടു​​വി​​ച്ച വി​​ധി വി​​ഫ​​ല​​മാ​​ക്കു​​ക​​യാ​​ണോ പു​​തി​​യ ഉ​​പാ​​ധി​യി​ലൂ​ടെ ചെ​​യ്യു​​ന്ന​​തെ​​ന്ന് ക​ർ​ണാ​ട​ക സ​ർ​ക്കാ​റി​നോ​ട്​ ചോ​ദി​ച്ച സു​പ്രീം​കോ​ട​തി, നി​​ല​​പാ​​ട് അ​​റി​​യി​​ക്കാ​​ൻ ക​​ർ​​ണാ​​ട​​ക​​യു​​ടെ അ​​ഭി​​ഭാ​​ഷ​​ക​​നോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടു. ഇ​തേ​ത​ു​ട​ർ​ന്ന്​ ന​ൽ​കി​യ മ​റു​പ​ടി സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ലാ​ണ്​ ചെ​ല​വ്​ കു​റ​ക്കാ​ൻ സാ​ധി​ക്കി​​ല്ലെ​ന്ന്​ അ​റി​യി​ച്ച​ത്.

വി​​ഷ​​യം ജ​​സ്റ്റി​​സു​​മാ​​രാ​​യ അ​​ജ​​യ് ര​​സ്തോ​​ഗി, ബേ​​ല എം. ​​ത്രി​​വേ​​ദി എ​​ന്നി​​വ​​ര​​ട​​ങ്ങു​​ന്ന ബെ​​ഞ്ച്​ തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abdul Nasir Madani
News Summary - Madani's escort expenses cannot be reduced; Karnataka in Supreme Court
Next Story