മകെൻറ വിവാഹത്തിന് ജി.എസ്.ടി കൊടുത്ത് വരേണ്ടിവന്ന പിതാവിെൻറ വേദന പങ്കിട്ട് മഅ്ദനി
text_fields
തലശ്ശേരി: സ്വന്തം മകെൻറ വിവാഹത്തിന് ജി.എസ്.ടി കൊടുത്ത് വന്ന പിതാവിെൻറ വേദന പങ്കിട്ട് പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയുടെ വിവാഹ സാന്നിധ്യം ശ്രദ്ധേയമായി. മഅ്ദനിയുടെ മകൻ ഹാഫിസ് ഉമർ മുഖ്ദാറും തലശ്ശേരിക്കടുത്ത അഴിയൂർ ഹാജിയാർ പള്ളിക്ക് സമീപം ബൈത്തുൽ നിഹ്മത്തിൽ ഇല്യാസ് പുത്തൻ പുരയിലിെൻറ മകൾ നിഹ്മത്ത് ജിബിനും തമ്മിൽ തലശ്ശേരി ടൗൺ ഹാളിൽ നടന്ന നിക്കാഹ് േകരളത്തിലെ വ്യത്യസ്ത മേഖലകളിൽ നിന്നുള്ള പ്രമുഖരുടെ സാന്നിധ്യംകൊണ്ട് സമ്പന്നമായിരുന്നു. സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡൻറ് ജിഫ്രി മുത്തുകോയ തങ്ങൾ കാർമികത്വം വഹിച്ചു.
സി.പി.എം നേതാക്കളായ ഇ.പി. ജയരാജൻ എം.എൽ.എ, പി.ജയരാജൻ, പി.ടി.എ റഹീം എം.എൽ.എ, മുൻ മന്ത്രി കെ. സുധാകരൻ, ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി, തലശ്ശേരി നഗരസഭ ചെയർമാൻ സി.കെ. രമേശൻ, വൈസ് ചെയർപേഴ്സൻ നജ്മ ഹാഷിം, ജമാഅത്തെ ഇസ്ലാമി അസി. അമീർ ശൈഖ് മുഹമ്മദ് കാരകുന്ന്, മാധ്യമം എഡിറ്റർ ഒ. അബ്ദുറഹ്മാൻ, പി.പി. അബ്ദുറഹ്മാൻ, സ്വാമി വിശ്വഭദ്രാനന്ദ ശക്തി ബോധി, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവി, നീലലോഹിതദാസ് നാടാർ, വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം ടി. മുഹമ്മദ് വേളം, സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡൻറ് സമദ് കുന്നക്കാവ്, പി.ഡി.പി ആക്ടിങ് ചെയർമാൻ പൂന്തുറ സിറാജ്, പോപ്പുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡൻറ് നാസറുദ്ദീൻ എളമരം, സമാജ്വാദി പാർട്ടി ദേശീയ ജനറൽ സെക്രട്ടറി ജോൺ ആൻറണി, എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി നാസർ ഫൈസി കൂടത്തായി, സ്വാമി വർക്കല രാജ്, ഗ്രോ വാസു തുടങ്ങി നിരവധി രാഷ്ട്രീയ -സാമൂഹിക- സംഘടന നേതാക്കളും നൂറുകണക്കിന് പ്രവർത്തകരും പെങ്കടുത്തു.
സ്വന്തം മകെൻറ വിവാഹത്തിൽ പങ്കെടുക്കാൻ ജി.എസ്.ടി കൊടുത്ത് വരേണ്ടിവന്ന ആദ്യത്തെ പിതാവാണ് താനെന്ന് മഅ്ദനി വിവാഹ ചടങ്ങു തുടങ്ങുംമുമ്പ് പറഞ്ഞു. ഈ മഹത്തായ സദസ്സിൽ എത്താൻ കഴിഞ്ഞത് സന്തോഷവും സമാധാനവും പകരുന്നതാണ്. സുപ്രീം കോടതിയുടെ ശക്തമായ ഇടപെടൽ കൊണ്ടാണ് മകെൻറ വിവാഹത്തിൽ പങ്കെടുക്കാൻ സാധിച്ചതെന്നും മഅ്ദനി പറഞ്ഞു. സഹായിച്ച കേരള സർക്കാറിനോടും പ്രതിപക്ഷ നേതാക്കളോടും രാഷ്ട്രീയ-സാമൂഹിക--സാംസ്കാരിക സംഘടന നേതാക്കളോടും ജാതിമത ഭേദമന്യേ എല്ലാവരോടും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം-മംഗളൂരു എക്സ്പ്രസിൽ രാവിലെ 7.20ന് തലശ്ശേരിയിലെത്തിയ അബ്ദുന്നാസിർ മഅ്ദനിക്കും കുടുംബത്തിനും റെയിൽവേ സ്റ്റേഷനിൽ പി.ഡി.പി നേതാക്കളും നൂറുകണക്കിന് പ്രവർത്തകരും വരവേൽപ് നൽകി. മഅ്ദനിയുടെ ഭാര്യ സൂഫിയ മഅ്ദനി, മകൻ സലാഹുദ്ദീൻ അയ്യൂബി, ബന്ധുക്കൾ എന്നിവരും അദ്ദേഹത്തോടൊപ്പം തലശ്ശേരിയിലെത്തിയിരുന്നു. ടൗൺഹാളിൽ ഉച്ചക്ക് 12 മണിക്കായിരുന്നു നിക്കാഹ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
