ശാസ്താംകോട്ട പൊലീസിെല കേസ് റദ്ദാക്കണമെന്ന് മഅ്ദനിയുടെ ഹരജി
text_fieldsകൊച്ചി: 1992ൽ െഎ.എസ്.എസ് നിരോധനത്തെ തുടർന്ന് താനടക്കമുള്ളവർക്കെതിരെ രജിസ്റ്റർചെയ്ത കേസിലെ വിചാരണയടക്കം നടപടികൾ റദ്ദാക്കണമെന്ന അബ്ദുന്നാസിർ മഅ്ദനിയുടെ ഹരജിയിൽ ഹൈകോടതി പൊലീസിെൻറ റിപ്പോർട്ട് തേടി. െഎ.എസ്.എസ് നിരോധിച്ചതിനു പിന്നാലെ ശാസ്താംകോട്ട പൊലീസെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി.
സ്േഫാടന നിരോധന നിയമം, ആയുധ നിയമം, യു.എ.പി.എവരെ ഉൾപ്പെടുത്തി 18 േപരെ പ്രതികളാക്കിയെടുത്ത കേസിൽ അഞ്ചുപേരെ വിചാരണ നടത്തി വെറുതെവിട്ടതായി ഹരജിയിൽ പറയുന്നു. റെയ്ഡ് നടത്തി നാടൻ തോക്കും വെടിയുണ്ടയും ആയുധങ്ങളും കണ്ടെത്തിയെന്ന് കോടതിയെ െപാലീസ് അറിയിച്ചെങ്കിലും ഇവ വൈകിയാണ് കോടതിയിൽ ഹാജരാക്കിയത്. വൈകിയതിന് വിശദീകരണമൊന്നും നൽകിയിരുന്നില്ല. ഹൈകോടതി ഉത്തരവിനെ തുടർന്ന് 2002ൽ കേസ് എറണാകുളം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്േട്രറ്റ് കോടതിയിേലക്ക് മാറ്റി. എന്നാൽ, താനടക്കമുള്ള ചില പ്രതികളുടെ വിചാരണ ഇതുവരെ പൂർത്തിയായിട്ടില്ല.
അന്നത്തെ രാഷ്ട്രീയ കാലാവസ്ഥയിൽ രാഷ്ട്രീയലക്ഷ്യത്തോടെ ഹരജിക്കാരനെ കുടുക്കാൻ ഒരുക്കിയ കെണിയായിരുന്നു കേസ്. നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ല. കുറ്റം നടന്നുവെന്ന് തെളിയിക്കാൻ മതിയായ ഒന്നും പ്രോസിക്യൂഷൻ പക്ഷത്തില്ല. എഫ്.െഎ.ആറും കുറ്റപത്രവും നിലനിൽക്കാത്തതാണ്.
കുറ്റം തെളിയിക്കാനാവാത്തതിനാലാണ് അഞ്ചുപേരെ വെറുതെവിട്ടത്. സാക്ഷികളിൽ പലരും ജീവിച്ചിരിപ്പില്ല. ഉള്ളവർ കേസിനെ പിന്തുണക്കുന്നുമില്ല. കേസിൽ താനുൾപ്പെടെയുള്ളവർ പതിറ്റാണ്ടുകളായി അനാവശ്യമായി വിചാരണ നേരിടുന്നു. ശിക്ഷിക്കപ്പെട്ടിരുന്നെങ്കിൽ േപാലും ഇപ്പോൾ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തേണ്ട സമയമായി. ഇനിയും വിചാരണ നടപടികൾ തുടരുന്നത് നിരർഥകവും നിയമവ്യവസ്ഥയുടെ ദുരുപയോഗവുമാെണന്ന് ചൂണ്ടിക്കാട്ടുന്ന ഹരജി അടുത്തയാഴ്ച പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
