കോടതി വിധി വേദനജനകം –മഅ്ദനി
text_fieldsബംഗളൂരു: മകെൻറ വിവാഹത്തിൽ പങ്കെടുക്കുന്നതിന് അനുമതി തേടി ബംഗളൂരു എൻ.ഐ.എ കോടതിയിൽ നൽകിയ അപേക്ഷയിൽ വേദനജനകമായ വിധിയാണ് ഉണ്ടായതെന്ന് പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി. വിചാരണ കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ പുനഃപരിശോധന ഹരജി നൽകും.
അനുകൂല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ബംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. പിതാവെന്ന നിലയിൽ വിവാഹത്തിൽ പങ്കെടുക്കാൻ ആഗ്രഹമുണ്ട്. മകനും ബന്ധുക്കളും തെൻറ സാന്നിധ്യം ആഗ്രഹിക്കുന്നുണ്ട്. സുപ്രീംകോടതിയിൽ ബുധനാഴ്ച പുനഃപരിശോധന ഹരജി നൽകുമെന്ന് മഅ്ദനി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
