Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുവൈത്ത് ഭരണ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി എം.എ.യൂസുഫലി

text_fields
bookmark_border
കുവൈത്ത് ഭരണ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി എം.എ.യൂസുഫലി
cancel




കുവൈത്ത് സിറ്റി: കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് എന്നിവരുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസുഫലി കൂടിക്കാഴ്ച നടത്തി. ബയാൻ കൊട്ടാരത്തിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.

ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് കുവൈത്തിൽ ലുലു ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന പദ്ധതികളെ കുറിച്ചും വികസന പ്രവർത്തനങ്ങളെ കുറിച്ചും യൂസുഫലി കുവൈത്ത് അമീറിനും കിരീടാവകാശിക്കും വിശദീകരിച്ചു നൽകി. മേഖലയിലെ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഭക്ഷ്യ സുരക്ഷാ രംഗത്ത് ലുലു ഗ്രൂപ്പ് നൽകി വരുന്ന സംഭാവനകളെ ഇരുവരും പ്രകീർത്തിച്ചു.

ലുലു ഇൻ്റർനാഷണൽ ഹോൾഡിംഗ്സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫിസർ എ.വി.ആനന്ദ് റാം, ലുലു കുവൈത്ത് ഡയറക്ടർ കെ.എസ്.ശ്രീജിത്, റീജിയണൽ ഡയറക്ടർ സക്കീർ ഹുസൈൻ എന്നിവരും സംബന്ധിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - M.A. Yusuff Ali held a meeting with the Kuwaiti leadership
Next Story