Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം.എ. യൂസുഫലിയും...

എം.എ. യൂസുഫലിയും കുടുംബവും സുരക്ഷിതരെന്ന്​ ലുലു ഗ്രൂപ്പ്​

text_fields
bookmark_border
ma-yousufali-helicopter
cancel

ദുബൈ: എം.എ. യൂസുഫലി സഞ്ചരിച്ച ഹെലികോപ്​ടർ ചതുപ്പിലേക്ക്​ ഇടിച്ചിറക്കിയ സംഭവത്തിൽ എല്ലാവരും സുരക്ഷിതരാണെന്ന്​ ലുലു ഗ്രൂപ്പ്​ ഇൻറർനാഷനൽ കമ്യൂണിക്കേഷൻസ്​ ഡയറക്​ടർ വി. നന്ദകുമാർ അറിയിച്ചു.

കാലാവസ്​ഥയിൽ പെട്ടന്നുണ്ടായ മാറ്റവും മഴയുമാണ്​ ഹെലികോപ്​ടർ അടിയന്തിരമായി നിലത്തിറക്കാൻ കാരണം. യാത്രക്കാരുടെയും നാട്ടുകാരുടെയും സുരക്ഷ മുൻനിർത്തി പരിചയസമ്പന്നനായ പൈലറ്റ്​ ഹെലികോപ്​റ്റർ സുരക്ഷിതമായി നിലത്തിറക്കാൻ ശ്രമിക്കുകയായിരുന്നു.

യൂസുഫലിയും ഭാര്യയും രണ്ട്​ പൈലറ്റുമാരും മറ്റ്​ രണ്ട്​ പേരുമാണ് ഹെലികോപ്​ടറിൽ​ ഉണ്ടായിരുന്നത്​. കൊച്ചിയിലെ വീട്ടിൽ നിന്ന്​ ആശുപത്രിയിലുള്ള ബന്ധുവിനെ സന്ദർശിക്കാനുള്ള യാത്രയിലായിരുന്നു അദ്ദേഹമെന്നും നന്ദകുമാർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:helicopter crashlulu groupMA Yusuff ali
News Summary - MA Yusuff Ali and co passengers safe says lulu group
Next Story