Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊച്ചിയിൽ ലുലു മാൾ...

കൊച്ചിയിൽ ലുലു മാൾ നിർമിക്കാൻ പ്രചോദനം നൽകിയത് കോടിയേരി -യൂസഫലി

text_fields
bookmark_border
കൊച്ചിയിൽ ലുലു മാൾ നിർമിക്കാൻ പ്രചോദനം നൽകിയത് കോടിയേരി -യൂസഫലി
cancel

കണ്ണൂർ: കൊച്ചിയിൽ ലുലു മാൾ നിർമിക്കാൻ പ്രചോദനം നൽകിയത് കോടിയേരി ബാലകൃഷ്ണനായിരുന്നെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. കോടിയേരിയെ അവസാനമായി കാണാൻ കണ്ണൂരിലെത്തിയ യൂസഫലി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.

കോടിയേരിയുടെ മരണത്തിൽ ഏറെ ദുഃഖമുണ്ട്. 15 വർഷം മുമ്പ് ദുബൈയിലെ ലുലുവിന്‍റെ ഷോപ്പിങ് മാളിൽ കോടിയേരി വന്നപ്പോൾ കേരളത്തിലും ഇതേ പോലെ ഒന്ന് നമ്മൾക്ക് വേണം എന്ന് അദ്ദേഹം പറഞ്ഞു. കൊച്ചിയിലെ ലുലു മാൾ നിർമിക്കാനുള്ള പ്രചോദനം നൽകിയത് ഞാൻ ബാലേട്ടൻ എന്ന് വിളിക്കുന്ന കോടിയേരിയാണ് -യൂസഫലി പറഞ്ഞു.


അതേസമയം, കോടിയേരി ബാലകൃഷ്ണന്‍റെ മൃതദേഹം ഇപ്പോൾ കണ്ണൂർ സി.പി.എം ജില്ല കമ്മിറ്റി ഓഫിസിൽ പൊതുദർശനത്തിന് എത്തിച്ചിരിക്കുകയാണ്. പ്രിയ സഖാവിനെ അവസാനമായി കാണാൻ ആയിരങ്ങളാണ് എത്തുന്നത്.

വീട്ടിലെ പൊതുദർശനത്തിന് ശേഷം വിലാപയാത്രയായി ജില്ല കമ്മിറ്റി ഓഫിസിലേക്ക് കൊണ്ടുവരികയായിരുന്നു. റോഡിലുടനീളം നൂറുകണക്കിനാളുകൾ മുദ്രാവാക്യം വിളികളുമായി അന്ത്യാഭിവാദ്യമർപ്പിക്കാനായി കാത്തുനിന്നിരുന്നു.


വൈകീട്ട് മൂന്നിന് കണ്ണൂർ പയ്യാമ്പലത്താണ് സംസ്കാരം. പ​യ്യാ​മ്പ​ലം ക​ട​പ്പു​റ​ത്ത്​ രാ​ഷ്ട്രീ​യ​ഗു​രു ഇ.​കെ. നാ​യ​നാ​ർ, പാ​ർ​ട്ടി മു​ൻ സെ​ക്ര​ട്ട​റി ച​ട​യ​ൻ ഗോ​വി​ന്ദ​ൻ എ​ന്നി​വ​രു​ടെ സ്മൃ​തി​കു​ടീ​ര​ത്തി​ന്​ സ​മീ​പ​ത്താ​യാ​ണ്​ കോ​ടി​യേ​രി​ക്ക് ചി​ത​യൊ​രു​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kodiyeri balakrishnanMA yusuff ali
News Summary - MA yusuff ali about kodiyeri balakrishnan
Next Story