Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം.എ. യൂസഫലി ഹൈദരലി...

എം.എ. യൂസഫലി ഹൈദരലി തങ്ങളെ സന്ദര്‍ശിച്ചു

text_fields
bookmark_border
MA Yusuf Ali, Hyder Ali Thangal
cancel
camera_alt

എം.എ. യൂസഫലി ഹൈദരലി ശിഹാബ് തങ്ങളെ കാണാനെത്തിയപ്പോള്‍. നഈം അലി ശിഹാബ് തങ്ങള്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ സമീപം

കോട്ടക്കല്‍: ആയുര്‍വേദ ചികിത്സയില്‍ കഴിയുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ വ്യവസായി എം.എ. യൂസഫലി സന്ദര്‍ശിച്ചു. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെ കോട്ടക്കല്‍ അല്‍ഷാഫി ആയുര്‍വേദ ഹോസ്പിറ്റലിലെത്തിയായിരുന്നു സന്ദര്‍ശനം.

ആരോഗ്യവിവരങ്ങള്‍ ചോദിച്ചറിഞ്ഞ യൂസുഫലി ഏറെക്കാലമായി ഇങ്ങനെയൊരു കൂടിക്കാഴ്ച ആഗ്രഹിച്ചിരുന്നെന്നും കോവിഡ്​ സാഹചര്യത്തിൽ നീണ്ടു പോയതാണെന്നും പറഞ്ഞു.

ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ നഈം അലി ശിഹാബ് തങ്ങള്‍, സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരും സന്നിഹിതരായിരുന്നു. ഹോസ്പിറ്റല്‍ ഡയറക്ടര്‍മാരായ ഡോ. ഹംസ, ഡോ. ഹനീഷ, അബ്ദു​റഹീം എന്ന നാണി എന്നിവര്‍ സ്വീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MA Yusuf AliHyder Ali Thangal
News Summary - MA Yusuf Ali visit Hyder Ali Thangal
Next Story