ശശി തരൂരിനെ സി.പി.എമ്മിലെത്തിക്കാൻ ചർച്ച നടത്തിയിട്ടില്ലെന്ന് എം.എ. യൂസഫലി
text_fieldsശശി തരൂർ എം.പിയെ സി.പി.എമ്മിലെത്തിക്കാൻ താൻ ചർച്ച നടത്തിയെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് എം.എ യൂസഫലി. വിദേശ യാത്രകൾക്കിടെയാണ് ഇതുസംബന്ധിച്ച റിപ്പോർട്ടുകൾ ശ്രദ്ധയിൽപെട്ടത്. ലാവോസിൽ നിന്നുള്ള വിമാനയാത്രക്കിടെയാണ് എം.എ യൂസഫലി ശശി തരൂരുമായി ചർച്ചനടത്തുന്നു എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ശ്രദ്ധിച്ചത്. അദ്ദേഹം ആറുമാസം മുമ്പ് എന്റെ വീടിൽ വന്നിരുന്നു. എന്നാൽ ഇപ്രാവശ്യം അദ്ദേഹത്തെ കണ്ടിട്ടേയില്ല.
അത്തരത്തിലുള്ള അനാവശ്യമായ ഗോസിപ്പുകൾ പ്രചരിപ്പിക്കരുതെന്നും സത്യം അന്വേഷിക്കലാണ് പത്രപ്രവർത്തകരുടെ ധർമമെന്നും യൂസഫലി പറഞ്ഞു. സി.പി.എമ്മിലേക്ക് പോകാൻ ശശി തരൂർ വ്യവസായിയുമായി ചർച്ചനടത്തിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വ്യക്തമാക്കി.
യു.ഡി.എഫുമായി ഇടഞ്ഞുനിൽക്കുന്ന ശശി തരൂർ എം.പിയെ ഒപ്പം നിർത്താൻ സി.പി.എം നീക്കങ്ങൾ നടത്തുന്നു എന്ന രീതിയലാണ് വാർത്ത പ്രചരിച്ചത്. ദുബൈയിൽ ഇതുസംബന്ധിച്ച് ചർച്ചകൾ നടക്കുന്നതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. അതേസമയം, സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനാണ് ദുബൈയിൽ എത്തിയതെന്നും സി.പി.എമ്മിലേക്ക് ചേക്കേറുകയാണെന്ന പ്രചാരണങ്ങളോട് വിദേശത്തു നിന്ന് പ്രതികരിക്കാനില്ലെന്നുമായിരുന്നു വാർത്തകളോട് ശശി തരൂരിന്റെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

