തീർഥാടകർക്ക് ആശംസയുമായി യൂസുഫലി ഹജ്ജ് ക്യാമ്പിൽ
text_fieldsനെടുമ്പാശ്ശേരി: മനുഷ്യജീവിതത്തിലെ പാപങ്ങൾ കഴുകിക്കളയാനുള്ള പാതയാണ് ഹജ്ജ് യാത്രയെന്ന് നോർകറൂട്ട്സ് വൈസ് ചെയർമാനും സിയാൽ ഡയറക്ടർ ബോർഡ് അംഗവുമായ എം.എ. യൂസുഫലി. നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിൽ തീർഥാടകർക്ക് യാത്രാമംഗളങ്ങൾ നേർന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിെൻറ നാനാതുറകളിൽനിന്ന് മക്കയിൽ സമ്മേളിക്കുന്ന ഹജ്ജ് തീർഥാടകർ ത്യാഗത്തിെൻറ പ്രതീകങ്ങളാണ്. ജീവനോടെ മടങ്ങിയെത്തുമെന്നുപോലും പ്രതീക്ഷയില്ലാതെ കപ്പലിലും മറ്റും ഹജ്ജിന് പോയിരുന്ന മുൻഗാമികളെ അപേക്ഷിച്ച് ഇന്ന് സൗകര്യങ്ങൾ ഏറെ വർധിച്ചതായി അദ്ദേഹം പറഞ്ഞു.
രാജ്യത്തെ മുഴുവൻ ജനവിഭാഗങ്ങൾക്കുംവേണ്ടി ഹജ്ജ് തീർഥാടകർ പ്രാർഥന നടത്തണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി, അൻവർ സാദത്ത് എം.എൽ.എ, മുൻ എം.എൽ.എ എ.എം.യൂസുഫ്, ലുലു ഫിനാൻഷ്യൽ ഗ്രൂപ് എം.ഡി അദീബ് അഹമ്മദ്, സിയാൽ എക്സി. ഡയറക്ടർ എ.എം. ഷബീർ, ക്യാമ്പ് ഓഫിസർ യു. അബ്ദുൽ കരീം, അസി. സെക്രട്ടറി ടി.കെ. അബ്ദുറഹ്മാൻ, ഹജ്ജ് കമ്മിറ്റി അംഗം ഷരീഫ് മണിയാട്ടുകുടി, മുസമ്മിൽ തുടങ്ങിയവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
