Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്ഥലം നൽകിയാൽ നാട്ടികയിൽ 50 കുടുംബങ്ങൾക്ക് ഫ്ലാറ്റ് –യൂസഫലി
text_fieldsbookmark_border
തൃപ്രയാർ: സ്ഥലം നൽകിയാൽ നാട്ടികയിൽ വീടില്ലാത്ത 50 കുടുംബങ്ങൾക്ക് ഫ്ലാറ്റ് സമുച്ചയവ ും ബീച്ചിൽ 90 ദിവസം കൊണ്ട് കുട്ടികൾക്ക് പാർക്കും നിർമിച്ച് നൽകുമെന്ന് പ്രവാസി വ്യവസായി എം.എ. യൂസഫലി.
നാട്ടിക ഗ്രാമ പഞ്ചായത്തും ആസൂത്രണ സമിതിയും സംഘടിപ്പിച്ച ക്ഷേമവികസന ചർച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു യൂസഫലി. പഞ്ചായത്ത് ഗുണഭോക്താക്കളെ തിരഞ്ഞെടുത്ത് സ്ഥലം നൽകിയാൽ തെൻറ സംതൃപ്തിക്കുതകുന്ന മനോഹരമായ പാർപ്പിട സമുച്ചയം നിർമിച്ച് താക്കോൽ കൈമാറാമെന്ന് അദ്ദേഹം ഉറപ്പുനൽകി.
പഞ്ചായത്ത് പ്രസിഡൻറ് പി. വിനു അധ്യക്ഷത വഹിച്ചു. ടി.എൻ. പ്രതാപൻ എം.പി, ഗീതഗോപി എം.എൽ.എ, ആസൂത്രണ സമിതി വൈസ് ചെയർമാൻ അനിൽ പുളിക്കൽ, നൂർദ്ദീൻഷാ, പഞ്ചായത്ത് സെക്രട്ടറി സി.എ. വർഗീസ്, ഉദ്യോഗസ്ഥരായ കെ.ആർ. പ്രീത, ആർ.എച്ച്. നിനിത, ഡോ. എം.ആർ. രാഖി, പി.കെ. ഷീനത്ത്, ഭരണ സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story