Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Oct 2022 4:25 PM GMT Updated On
date_range 1 Oct 2022 4:35 PM GMTകേരള രാഷ്ട്രീയത്തിലെ നിസ്വാർഥ സേവകൻ; അനുശോചിച്ച് എം.എ. യൂസഫലി
text_fieldsbookmark_border
കോഴിക്കോട് : കേരള രാഷ്ട്രീയ രംഗത്തെ നിസ്വാർഥ സേവകനായിരുന്നു കോടിയേരിയെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. കോടിയേരിയുടെ അപ്രതീക്ഷിത നിര്യാണം ഏറെ വേദനയോടും ദു:ഖത്തോടെയുമാണ് ശ്രവിച്ചതെന്നും അദ്ദേഹം കുറിച്ചു.
ദീർഘകാലമായുള്ള സഹോദര ബന്ധമായിരുന്നു അദ്ദേഹവുമായി എനിക്കുണ്ടായിരുന്നത്. രണ്ട് മാസം മുമ്പ് തിരുവനന്തപുരത്ത് വെച്ച് അദ്ദേഹത്തെ കണ്ട് സംസാരിച്ചത് ഈ അവസരത്തിൽ ഞാൻ ഓർമിക്കുന്നു. സംസ്ഥാന ആഭ്യന്തര മന്ത്രിയായിരിക്കെ അബുദാബി പൊലീസ് ആസ്ഥാനം സന്ദർശിക്കുകയും അവരുമായി ചേർന്നുള്ള സംയുക്ത പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടതും ഓർക്കുന്നു.
നിയമസഭാ സമാജികൻ, പ്രതിപക്ഷ ഉപനേതാവ്, മന്ത്രി, പാർട്ടി സെക്രട്ടറി എന്നീ നിലകളിൽ അദ്ദേഹത്തിൻ്റെ പ്രവർത്തനം ഏറെ ശ്രദ്ധേയമായിരുന്നുവെന്നും യൂസഫലി അനുശോചിച്ചു.
Next Story