‘24000 രൂപ അവരുടെ വിയർപ്പാണ്, അതിന് വിലയിടാൻ നിങ്ങൾക്കാവില്ല’
text_fieldsകൊച്ചി: നാടക സംഘം സഞ്ചരിച്ച വാഹനത്തിൽ നാടകഗ്രൂപ്പിെൻറ പേര് പ്രദർശിപ്പിച്ചതിന് 24000 രൂപ പിഴ ചുമത്തിയ മോ ട്ടോർ വാഹന വകുപ്പിന്‍റെ നടപടി വിവാദമാകുന്നു. സംഭവത്തിൽ മോട്ടോർവാഹന വകുപ്പിന്‍റെ നടപടിയെ വിമർശിച്ച് സംവിധായ കൻ എം.എ നിഷാദ് രംഗത്തെത്തി. നാടകക്കാരുടെ വണ്ടിക്ക് പിഴചുമത്തി ആളാകാൻ കാണിക്കുന്ന പൊറാട്ട് നാടകം അല്പത്തരമാണ െന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഇതേ കുറ്റം സിനിമാക്കാരൻ ചെയ്താൽ നടപടി ഉണ്ടാകുമോ ? 24000 രൂപ അവരുടെ വിയർപ് പാണ്. ചോര നീരാക്കി അവർ അധ്വാനിച്ചതാണെന്നും നിഷാദ് കൂട്ടിച്ചേർത്തു.
എം.എ നിഷാദിന്‍റെ ഫേസ്ബുക്ക് കുറിപ്പ്:
''നാടകമേ ഉലകം''
നാടകം ആസുര കലയല്ല...ദൈവീക കലയാണ്...
നാടകക്കാരുടെ വണ്ടിക്ക് ഫൈൻ ചുമത്തി ആളാകാൻ കാണിക്കുന്ന ഈ പൊറാട്ട് നാടകമുണ്ടല്ലോ,ഇതിനെയാണ് നല്ല ഭാഷയിൽ അല്പത്തരം എന്ന് പറയുന്നത്...നാട്ടിലുളള സകല നിയമങ്ങളും പാലിച്ച് പോയില്ലെങ്കിൽ,യൂണിഫോമിട്ട ഈ ആയമ്മയും ഏമാൻമാരും,ഉടൻ നടപടിയെടുക്കും..ശ്ശോ..ഇതൊരുമാതിരി വല്ലാത്തൊരു കിനാശ്ശേരിയായിപോയീ...
നമ്മുടെ നാട്ടിൽ അന്യം നിന്ന് പോകാത്ത ഒരു കലയാണ് നാടകം..കാരണം സിനിമയുടെ പളപളപ്പും ഗ്ളാമറുമൊന്നുമല്ല നാടകത്തിനെ ജനങ്ങളുമായി അടുപ്പിക്കുന്നത്...കാരണം പ്രേക്ഷകരും തട്ടേൽ കയറിയ നാടക കലാകാരന്മാരുമായി ഒരകലം ഇല്ല,എന്നുളളത് തന്നെയാണ്...
ഇതേ കുറ്റം സിനിമാക്കാരൻ ചെയ്തെന്നിരിക്കട്ടെ,അവന്റ്റെ കാരവന് കൈകാണിക്കുമോ,ഏമാത്തിയും ഏമാനും...,മുട്ടിടിക്കും..മുട്ട്...
പാവം നാടകക്കാരേ വിട്ടേരെ,അവർ ക്രിമിനലുകള്ാന്നുമല്ല അവർ യഥാർത്ഥ കലാകാരന്മാരാണ്...തട്ടേ കേറി കിട്ടുന്ന വരുമാനമേ അവർക്കുളളൂ...ഉത്ഘാടനങ്ങൾക്കും,ഫാഷൻ ഷോയും,ടീ വി യിലെ കോപ്രായം പരിപാടികളൊന്നും അവർക്കില്ല...24000 രൂപ അവരുടെ വിയർപ്പാണ്...ചോര നീരാക്കി അവർ അധ്വാനിച്ചതാണ്...
അതിന് വിലയിടാൻ നിങ്ങൾക്കാവില്ല...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
