Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറമദാൻ 27ാം രാവ്:...

റമദാൻ 27ാം രാവ്: മഅ്​ദിൻ​ ഓൺലൈൻ പ്രാർഥന സമ്മേളനം ഭക്​തിനിർഭരം

text_fields
bookmark_border
madin-malappuram
cancel
camera_alt??????? ???????????? ????? ???????????? ????? 27?? ???? ????? ??????? ???????????? ??????? ??????? �??????????? ???? ?? ?????? ????? ??????????? ???????? ????????. ????? ?????????? ??? ????? ?????, ????? ???????? ????? ?????, ??????????? ?????? ??????? ?????

മലപ്പുറം: മഅ്​ദിൻ അക്കാദമി എല്ലാ വർഷവും റമദാൻ 27ാം രാവിൽ സംഘടിപ്പിക്കുന്ന പ്രാർഥന സമ്മേളനം കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനിൽ നടന്നു. ഉച്ചക്ക് 2.30ന്​ ആരംഭിച്ച സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള പണ്ഡിതർ സംബന്ധിച്ചു. പിടിച്ചുകെട്ടാനാവാത്ത വിധം വ്യാപിക്കുന്ന കോവിഡിനെ നേരിടുന്നതിൽ വിശ്വാസി സമൂഹത്തിന് പ്രത്യേകമായ ഉത്തരവാദിത്തമുണ്ടെന്ന് മഅ്​ദിൻ ചെയർമാനും കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറിയുമായ ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി പറഞ്ഞു. 

അഖിലേന്ത്യ സുന്നി ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡൻറ്​ ഇ. സുലൈമാൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി സന്ദേശ പ്രഭാഷണവും പ്രാർഥനയും നിർവഹിച്ചു. 

സമസ്ത കേരള ജംഇയ്യതുൽ ഉലമ ഉപാധ്യക്ഷൻ അലി ബാഫഖി തങ്ങൾ പ്രാരംഭ പ്രാർഥന നടത്തി. സൈനുൽ ആബിദീൻ ബാഫഖീഹ് മലേഷ്യ, സമസ്ത സെക്രട്ടറിമാരായ പൊന്മള അബ്​ദുൽ ഖാദിർ മുസ്‌ലിയാർ, പേരോട് അബ്​ദുർറഹ്മാൻ സഖാഫി, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, എസ്​.എസ്​.എഫ്​ സംസ്ഥാന പ്രസിഡൻറ്​ റാഷിദ് ബുഖാരി എന്നിവർ സംസാരിച്ചു. യൂട്യൂബ്​, ഫേസ്​ബുക്ക്, ഇൻസ്​റ്റാഗ്രാം പേജുകൾ​ വഴിയായിരുന്നു​ സമ്മേളനം.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsramadanma'dinMalappuram News
News Summary - ma​'din ramadan online meeting
Next Story