Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം. വിന്‍സെന്റ്...

എം. വിന്‍സെന്റ് എം.എല്‍.എ.യുടെ കാര്‍ ഡിവൈഡറില്‍ ഇടിച്ചുകയറി; നിസ്സാര പരിക്ക്

text_fields
bookmark_border
എം. വിന്‍സെന്റ് എം.എല്‍.എ.യുടെ കാര്‍ ഡിവൈഡറില്‍ ഇടിച്ചുകയറി; നിസ്സാര പരിക്ക്
cancel

തിരുവനന്തപുരം: എം. വിന്‍സെന്റ് എം.എല്‍.എയുടെ കാര്‍ അപകടത്തിൽപ്പെട്ടു. എം.എൽ.എക്കും കൂടെയുണ്ടായിരുന്നയാൾക്ക് പരിക്കേറ്റു. എന്നാൽ പരിക്കുകൾ സാരമുള്ളതല്ല.

ബുധനാഴ്ച പുലര്‍ച്ചെ കരമന-കളിയിക്കാവിള പാതയില്‍ പ്രാവച്ചമ്പലത്തിന് സമീപം വെച്ച് കാർ ഡിവൈഡറില്‍ ഇടിച്ചുകയറുകയായിരുന്നു. സ്‌കൂട്ടര്‍ യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കാര്‍ നിയന്ത്രണം വിടുകയായിരുന്നു.

കോവളം നിയോജക മണ്ഡലം എം.എല്‍.എ.യാണ് എം. വിന്‍സെന്റ്. ബാലരാമപുരത്തെ വീട്ടില്‍നിന്ന് റെയില്‍വേ സ്റ്റേഷനിലേയ്ക്ക് പോകുംവഴിയാണ് അപകടം. പരിക്കേറ്റ ഇരുവരെയും പോലീസ് ബാലരാമപുരത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:car accidentM. Vincent MLA
News Summary - M. Vincent MLA's car crashes into the divider; minor injury
Next Story