എം.വി. ജയരാജെൻറ ആരോഗ്യ നിലയിൽ പുരോഗതി; ഐ.സി.യുവിൽ തുടരും
text_fieldsപയ്യന്നൂർ (കണ്ണൂർ): കോവിഡ് ന്യൂമോണിയ കാരണം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐ.സി.യുവിൽ ചികിത്സയിൽ തുടരുന്ന എം.വി. ജയരാജെൻറ ആരോഗ്യ സ്ഥിതിയിൽ ഭേദപ്പെട്ട പുരോഗതിയുണ്ടായതായി തിങ്കളാഴ്ച മെഡിക്കൽ ബോർഡ് യോഗം വിലയിരുത്തി.
പ്രമേഹവും ഉയർന്ന രക്തസമ്മർദവും മരുന്നിലൂടെ നിയന്ത്രണ വിധേയമായിട്ടുണ്ട്. രക്തത്തിലെ ഓക്സിജെൻറ അളവിലും ക്രമമായ പുരോഗതി ദൃശ്യമായതിനാൽ മിനിമം വെൻറിലേറ്റർ സപ്പോർട്ടാണ് ഇപ്പോൾ നൽകിവരുന്നത്. സാധാരണ നിലയിലേക്ക് ശ്വാസോച്ഛ്വാസ പ്രക്രിയ മാറിവരുന്നതിനായി ഓക്സിജൻ കൊടുത്തുള്ള തുടർചികിത്സ ഏതാനും ദിവസങ്ങൾകൂടി തുടരേണ്ടതുണ്ടെന്നും മെഡിക്കൽ ബോർഡ് വിലയിരുത്തി.
കോവിഡ് ന്യൂമോണിയ കാരണം ശ്വാസകോശത്തിലുണ്ടായ അണുബാധ മാറിവരുന്നതേയുള്ളൂ എന്നതിനാൽത്തന്നെ ഗുരുതരാവസ്ഥ വിട്ടുമാറിയിട്ടില്ലെന്നും മെഡിക്കൽ ബോർഡ് വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

