Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'പാർട്ടിയാണ് വലുത്​,...

'പാർട്ടിയാണ് വലുത്​, വ്യക്തികൾ പ്രസ്ഥാനത്തി‍ൻെറ പ്രതീകം' ശൈലജയെ ഒഴിവാക്കിയതിൽ പ്രതികരണവുമായി എം.വി. ജയരാജൻ

text_fields
bookmark_border
പാർട്ടിയാണ് വലുത്​, വ്യക്തികൾ പ്രസ്ഥാനത്തി‍ൻെറ പ്രതീകം ശൈലജയെ ഒഴിവാക്കിയതിൽ പ്രതികരണവുമായി എം.വി. ജയരാജൻ
cancel

കണ്ണൂർ: രണ്ടാം പിണറായി മന്ത്രിസഭയിൽനിന്ന് കെ.കെ. ശൈലജയെ ഒഴിവാക്കിയതിൽ പ്രതികരണവുമായി സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ. പാർട്ടിയാണ് വലുത്​. വ്യക്തികൾ പ്രസ്ഥാനത്തി‍ൻെറ പ്രതീകം മാത്രമാണ്​​.

2016ൽ പിണറായി മന്ത്രിസഭയിലേക്ക് ശൈലജ എത്തുമ്പോൾ പുതുമുഖമായിരുന്നുവെന്നും അദ്ദേഹം നായനാർ അക്കാദമിയിൽ മാധ്യമപ്രവർത്തകരാേട്​ പ്രതികരിച്ചു. മന്ത്രിസഭയിലെ പുതുമുഖങ്ങൾ അപരിചിതരല്ല. അവർ കരുത്ത്​ കാണിക്കും.

അവർക്കു പിന്നിൽ പാർട്ടിയും ജനങ്ങളുമുണ്ടാകും. ചരിത്രം തിരുത്തിക്കുറിച്ചവരെല്ലാം പുതുമുഖങ്ങളായിരുന്നു. കേരളത്തിൽ ബാലറ്റിലൂടെ പാർട്ടി അധികാരത്തിൽ വന്നപ്പോൾ മുഖ്യമന്ത്രി ഇ.എം.എസ്.​ നമ്പൂതിരിപ്പാട്​ പുതുമുഖമായിരുന്നി​ല്ലേ? പുതുമുഖങ്ങൾക്ക്​ ഭരിക്കാനറിയുമോ എന്ന്​ ​ചോദിക്കുന്നവർ ഇക്കാര്യം ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - M V Jayarajan kk shailaja
Next Story