ശശിക്കെതിരായ പരാതി സംഘടനാ നടപടി ആവശ്യപ്പെട്ട് –എം. സ്വരാജ്
text_fieldsതൃശൂർ: പി.കെ. ശശി എം.എൽ.എക്കെതിരെ സംഘടനാ നടപടി ആവശ്യപ്പെട്ടാണ് യുവതി പരാതി നല്‍കിയതെന്നും നിയമ നടപടി ആവശ്യപ്പെട്ടിട്ടില്ലെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം. സ്വരാജ്. പി.കെ. ശശിക്കെതിരെ സി.പി.എമ്മിനാണ് യുവതി പരാതി നല്‍കിയത്.
ഇത് പാര്‍ട്ടി അന്വേഷിച്ചുവരികയാണ്. ഡി.വൈ.എഫ്.ഐയും അന്വേഷിക്കുന്നുണ്ട്. പരാതി പൊലീസിനു നല്‍കണമെന്നും കോടതിയില്‍ കൊടുക്കണമെന്നും അഭിപ്രായങ്ങളുണ്ട്. എന്നാല്‍ പരാതിക്കാരി സംഘടനാ നടപടിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ബിഷപ്പിനെതിരായ സമരത്തില്‍ നിലവില്‍ ഡി.വൈ.എഫ്.ഐ ഇടപെടേണ്ട സാഹചര്യമില്ല. അന്വേഷണം അട്ടിമറിക്കപ്പെടുന്ന സാഹചര്യം വന്നാല്‍ ഒരു പക്ഷേ ഡി.വൈ.എഫ്.ഐ ഇടപെട്ടേമെന്നും സ്വരാജ് വ്യക്തമാക്കി.
